അബുദാബി: യുഎഇ സകല മേഖലകളിലും ശക്തമായി നിലകൊള്ളുന്നുവെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. 38-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നാഷന്‍ ഷീല്‍ മാസികക്ക് നല്‍കിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യുഎഇ ഭരണാധികാരികളും ജനതയും രാജ്യത്തിന്റെ സുസ്ഥിരതയിലും സാമ്പത്തിക ഭദ്രതയിലും പൂര്‍ണ വിശ്വാസമുള്ളവരാണെന്നും വികസന നയത്തില്‍ അവര്‍ സംതൃപ്‌തരാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ കരസ്ഥമാക്കിയ വന്‍ നേട്ടങ്ങള്‍ ഇതോടെ അവസാനിക്കുന്നില്ല. ഇതിലും ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ലക്ഷ്യമാണ് ഏറ്റവും ശക്തമായി നിലകൊള്ളുന്നത്. ഇതിനുവേണ്ടി ദേശീയ ശക്തിയും മനുഷ്യശേഷിയും മികവിന്റെ ചക്രവാളങ്ങളിലേക്കും മത്സരങ്ങളിലേക്കും എത്തിക്കും-അദ്ദേഹം പറഞ്ഞു.യുഎഇ സാമ്പത്തികമായി ഭദ്രതയിലാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഓരോരുത്തരോടും ഞാന്‍ പറയുന്നു, നമ്മുടെ രാജ്യം വളരെ ശക്തമാണെന്ന്. രാജ്യത്തിന്റെ സാമ്പത്തിക നില വളരെ മികച്ചതും സമൂഹം അവരുടെ ക്ഷേമത്തില്‍ ആഹ്ലാദാവാന്മാരുമാണ്. ആഗോള സാമ്പത്തിക മാന്ദ്യം യുഎഇയെ ആഴത്തില്‍ ബാധിച്ചിട്ടില്ല-ശൈഖ് ഖലീഫ വിശദമാക്കി.
Tuesday, December 01, 2009
Subscribe to:
Posts (Atom)