മുഹിമ്മാത്ത് സംസ്ഥാന പ്രചരണോദ്ഘാടനം 16 ന് |
മഞ്ചേശ്വരം: ജൂലൈ അവസാനം പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ നാലാം ആണ്ട ് നേര്‍ച്ചയുടെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും കേരള കര്‍ണാടക സംസ്ഥാനതല പ്രചരോണോദ്ഘാടനം 16 ന് കുഞ്ചത്തൂരില്‍ നടക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും സയ്യിദുമാരും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന് പ്രാദേശിക സംഘാടകസമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: അബ്ദുല്‍ ഹമീദ് കുഞ്ചത്തൂര്‍ (ചെയര്‍.), മുഹമ്മദ് ഹാജി ഉദ്യാവര്‍, അബ്ദുല്‍ ഖാദിര്‍ (വൈ.ചെയര്‍.), ബഷീര്‍ മുസ്‌ലിയാര്‍ കുഞ്ചത്തൂര്‍ (ജന.കണ്‍.) അബ്ദുല്‍ ഖാദിര്‍ ഫൈവ് സ്റ്റാര്‍, റമീസ് (ജോ.കണ്‍) അബ്ദുല്‍ ഹമീദ് ഹാജി (ട്രഷറര്‍) ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കെ ബാവ അധ്യക്ഷത വഹിച്ചു. ഹൈദര്‍ സഖാഫി സ്വാഗതവും ഹാഫിള് യഅ്ഖൂബ് നന്ദിയും പറഞ്ഞു. |
Thursday, June 10, 2010
സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ 13-ന് സയ്യിദ് കൂറ തങ്ങള്‍ സംബന്ധിക്കും. |
സഅദാബാദ്: ആയിരങ്ങള്‍ക്ക് ആത്മ ശാന്തിയേകി ജാമിഅ സഅദിയ്യയില്‍ മാസം തോറും നടത്തി വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ജൂണ്‍ 13 (ഞായര്‍) വൈകുന്നേരം 7 മണിക്ക് നടക്കും. ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കൂറ തങ്ങള്‍ കൂട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തും. എ കെ അബ്ദുറഹ് മാന്‍ മുസ്ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ അല്‍ അഹ്ദല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്ത്രീകളുടെ പ്രത്യേക പഠന ക്ലാസ് നടക്കും. |
Subscribe to:
Posts (Atom)