Friday, December 11, 2009
സഅദിയ്യയില്‍ ആയിരങ്ങളുടെ മത സൗഹാര്‍ദ പ്രതിജ്ഞ
സഅദാബാദ്: ജനുവരി 7, 8, 9, 10 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 40-ാം വാര്‍ഷിക സനദ്‌ദാന സമ്മേളന പ്രചരണ ഭാഗമായി സഅദിയ്യ സ്ഥാപനങ്ങളുടെ നാലായിരത്തില്‍ പരം വിദ്യാര്‍ത്ഥികളും ജീവനക്കാരും മത സൗഹാര്‍ദ പ്രതിജ്ഞയെടുത്തു. സഅദിയ്യ സ്‌കൂള്‍- കോളേജുകളിലെ വിവിധ മത വഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ രാഷ്‌ട്രത്തിന്റെ രക്ഷക്കും മത സൗഹാര്‍ദം കാത്ത് സൂക്ഷിക്കുന്നതിനും ഒരുമിച്ച് കൈകോര്‍ക്കുകയായിരുന്നു. മത വിഭാഗങ്ങള്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കാനും ഭിന്നത വളര്‍ത്താനുമുളള ഏതു നീക്കത്തെയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സഅദിയ്യ സന്തതികളായ ഹിന്ദു, മുസ്ലിം, കൃസ്‌ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്‌തു. സമ്മേളന ദിനാചരണ പരിപാടികളുടെ ഭാഗമായി വിളംബര സമ്മേളനം, വര്‍ണ്ണാഭമായ സ്‌കൗട്ട് ഡിസ്‌പ്ലേ, കലാ പരിപാടികള്‍ എന്നിവ നടന്നു. നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന വിളംബര സമ്മേളനം എ കെ അബ്‌ദുറഹ്‌മാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. എ പി അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കുട്ടശ്ശേരി അബ്‌ദുല്ല ബാഖവി, സുബൈര്‍ മൊയ്‌തു, പ്രഫ. യൂസുഫ്, ഇദ്ദീന്‍ കുഞ്ഞി ഇഞ്ചിനീര്‍, അബ്‌ദുല്‍ കരീം സഅദി ഏണിയാടി, മൊയ്‌തീന്‍ കുഞ്ഞി ഹാജി, അബ്‌ദുല്‍ ഹമീദ് മൗലവി എം ടി പി അബ്‌ദുല്‍ ഖാദര്‍, സാലിഹ് ഹാജി മുക്കൂട്, അബ്‌ദുല്‍ റസാഖ് സഅദി,ജഅഫര്‍ സാദിഖ് സഅദി, ഇബ്രാഹിം സഅദി മുഗു, അബ്‌ദുല്ല സഅദി ചിയ്യൂര്‍, അബ്‌ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, അബ്‌ദുല്‍ റഹ്‌മാന്‍ കല്ലായി, സലാഹുദ്ദീന്‍ മാസ്റ്റര്‍, പ്രസംഗിച്ചു. പളളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഇസ്‌മായില്‍ സഅദി പാറപ്പളളി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)