Thursday, August 26, 2010

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം സെപ്തംബര്‍ 4ന് പതിനായിങ്ങളുടെ ആത്മീസംഗമമാകും.

ദേളി: വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍. സഅദിയ്യയില്‍ റമളാനില്‍ വിപുലമായ നിലയില്‍ ആദ്യമായി നടക്കുന്ന ആത്മീയ സമ്മേളനം പതിനായിങ്ങളുടെ സംഗമമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. ഉദ്‌ബോധനം, തൗബ, സമൂഹ നോമ്പ് തുറ, തസ്ബീഹ് നിസ്‌കാരം, ദിക്‌റ് ഹല്‍ഖ, കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. പതിനായിങ്ങള്‍ക്ക് സാന്ത്വന തീരവും ആശാകേന്ദ്രവുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ, തുടങ്ങിയ സമുന്നതരായ സയ്യിദുമാരും, സുന്നി കൈരളിയുടെ അഭിമാനം നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ.മുഹമ്മദ് ഇസ്മാഈല്‍ ഇവ്ദി ഈജിപ്ത് തുടങ്ങിയ പണ്ഡിത ശ്രേഷ്ടരും പ്രാര്‍ത്ഥാ സമ്മേളനത്തെ പ്രൗഢമാക്കും. സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് മുഴുവന്‍ ഭാഗങ്ങളിലും പ്രാര്‍ത്ഥനാ സമ്മേളന സന്ദേശം എത്തിക്കുന്നതിന് വിപുലമായ പ്രചരണമാണ് നടന്നു വരുന്നത്. ജില്ലയിലെ മുഴുവന്‍ മഹല്ലുകളും സ്പര്‍ശിക്കുന്ന രൂപത്തില്‍ സന്ദേശ യാത്ര നടക്കും. ഗൃഹ സന്ദര്‍ശനത്തിലൂടെ നേരിട്ട് ക്ഷണിക്കും. സഅദിയ്യയുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വിദേശ രാഷ്ടരങ്ങളിലെ പ്രവര്‍ത്തകരും സംഭാവനകള്‍ നല്‍കി പ്രാര്‍ത്ഥനാ അപേക്ഷയുമായി പ്രാര്‍ത്ഥനാ സാഗരത്തില്‍ പങ്കാളികളാകുന്നു.


_ZÀ kvarXnയും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കും

മഞ്ചേശ്വരം : FkvFkvF^v മച്ചംമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റമളാന്‍ 17- ന് _ZÀ kvarXnയും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കും. _ZÀ kvarXnയുടെ ഭാഗമായി ഇഹ്തികാഫ് ജല്‍സ, ഖുര്‍ഹാന്‍ പാരായണം, മൌലീദ് പാരായണം, സ്വലാത്ത് മജ് ലിസ്, ത്വബ ദുആ മജ് ലിസ്, ഇഫ്താര്‍ സംഗമവും തുടങ്ങിയവ സംഘടിപ്പിക്കും.
ഇഹ്തികാഫ് ജല്‍സ, ഖുര്‍ഹാന്‍, മൌലീദ് പാരായണത്തിന് സി.ടി.എം പൂകോയ തങ്ങള്‍, Dadp ^mdqJv മദനി, ഹമീദ്‌ മദനി, ബശീര്‍ സഅദി തുടങ്ങിയവര്‍ നേത്രത്വം നല്‍കും. സംയുക്ത Jmkn k¿nZv apl½vZv Dadp ^mdqJv A _pJmcnbpsS t\XrXz¯n സ്വലാത്ത് മജ് ലിസ്, ത്വബ ദുആ മജ് ലിസിന് kaql {]mÀ°\bpw kam]\ thZnsb ധന്യമാക്കും. ആയിരങ്ങള്‍ക്കുള്ള ഇഫ്താര്‍ സംഗമത്തോടെ പരിപാടി സമാപിക്കും.

ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് ഞായറാഴ്ച

കാസര്‍കോട്: വിശുദ്ധ റമളാന്‍, വിശുദ്ധ ഖുര്‍ആന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലാ എസ്.വൈ.എസ് ഇഫ്താര്‍ ക്യാമ്പ് ഈ മാസം 29 ഞായറാഴ്ച വൈകിട്ട് കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

വൈകിട്ട് 4 ന് രജിസ്‌ട്രേഷന്‍. 4.30 മുതല്‍ തുടങ്ങുന്ന ക്യാമ്പില്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ബി.എസ് ഭ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

ജില്ല ഇതുവരെ എന്ന വിഷയത്തില്‍ സമഗ്ര സംഘടനാ ചര്‍ച്ച നടക്കും. എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച 10 കോടി രൂപയുടെ റിലീഫ് പദ്ധതിയുടെ ജില്ലാ തല ഏകോപനങ്ങള്‍ക്ക് വേദിയുണ്ടാക്കും. റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി കീഴ് ഘടകങ്ങളില്‍ നടന്നു വരുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യും. സമൂഹ നോമ്പ് തുറയോടെ സമാപിക്കും.

എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മേഖലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സ്വാഗത സംഘം ഭാരവാഹികള്‍ എന്നിവരാണ് ക്യാമ്പില്‍ പ്രതിനിധികള്‍. ക്യാമ്പ വിജയിപ്പിക്കാന്‍ ജില്ലാ എസ്.വൈ.എസ് ആഹ്വാനം ചെയ്തു.

പ്രാര്‍ഥനാ മന്ത്രങ്ങളുമായി എസ്.വൈ.എസ് റമളാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപനം

Kasaragod News

കാസര്‍കോട്: സാമൂഹ്യ തിയകള്‍ക്കും വിശ്വാസ വൈകല്യള്‍ക്കുമെതിരെ ഒറ്റക്കെട്ടായി മുന്നേറുമെന്ന പ്രഖ്യാപനത്തോടെ എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസമായി കാസര്‍കോട് റയ്യാന്‍ നഗരിയില്‍ നടന്നു വന്ന എളമരം റഹ്മത്തുല്ലാഹ് സഖാഫിയുടെ ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയ്ക്ക് ആത്മീയ സംഗമത്തോടെ പ്രൗഢ സമാപനം. പാപങ്ങളില്‍ നിന്ന് മുക്തി നേടി വിശുദ്ധ റമളാന്‍ നല്‍കിയ വ്രതവിശുദ്ധിയുമായി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായാണ് ആയിരങ്ങള്‍ റയ്യാന്‍ നഗരിയോട് വിടചൊല്ലിയത്. ഖാസി സയ്യിദ് മുഹമ്മ്ദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നടന്ന തൗബയും സമൂഹ പ്രാര്‍ത്ഥനയും സമാപന വേദിയെ ധന്യമാക്കി.

വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി എസ്.വൈ.എസ് നടത്തി വരുന്ന ഖുര്‍ആന്‍ ക്യാമ്പയില്‍ ഭാഗമായാണ് പ്രഭാഷണം നടന്നത്. ആനുകാലിക വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം വിളംബരം ചെയത് നടന്ന പ്രഭാഷണം കാസര്‍കോടിന് വിജ്ഞാന വിരുന്നായി.

സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിധരണം ചെയ്തു. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഖമറലി തങ്ങള്‍, കെ.എസ്.എം. പയോട്ട, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്സുദ്ദീന്‍ സഖാഫി, ചിത്താരി അബ്ദുല്ല ഹാജി, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എ.ബി.അബ്ദുല്ല മാസ്റ്റര്‍, ബി.കെ അബ്ദുല്ല ഹാജി, മൂസല്‍ മദനി തലക്കി, എ.ബി. മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, കെ.അബ്ദു റഹ്മാന്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ബശീര്‍ പുളിക്കൂര്‍, വിന്‍സന്റ് മുഹമ്മദ് ഹാജി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, സത്താര്‍ ചെമ്പരിക്ക, ജബ്ബാര്‍ ഹാജി ശിരിബാഗില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസ്ബുല്ല തളങ്കര സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

Tuesday, August 24, 2010

റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിന്റെ റമളാന്‍ പ്രഭാഷണംആത്മീയ സംഗമത്തോടെ ഇന്ന് സമാപിക്കും

കാസര്‍കോട്: വിശുദ്ധ റമളാനില്‍ കാസര്‍കോടിന് എല്ലാ നിലയിലും ആത്മീയ വിരുന്നായിരുന്നു മൂന്ന് ദിവസങ്ങളില്‍ നടന്ന പ്രഭാഷണ പരിപാടി. മതസൗഹാര്‍ദ്ദം, സ്ത്രീ ശാക്തീകരണം, സാമൂഹിക
ബാധ്യതകള്‍, വിവാഹങ്ങളിലെ ലാളിത്യം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെ വീക്ഷണം അവതരിപ്പിച്ചു കൊണ്ടുള്ള പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.
പ്രഭാഷണ പരമ്പര ആത്മീയ സംഗമത്തോടെ സമാപിക്കും. രാവിലെ 9.30 ന് തുടങ്ങുന്ന പ്രഭാഷണം ഉച്ചയ്ക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സോടെയാണ് അവസാനിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. അബ്ദുല്‍ റസാഖ് ഹാജി, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ ഇന്ന് അതിഥികളായി പങ്കെടുക്കും.

സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹീം
പൂക്കുഞ്ഞി തങ്ങള്‍, എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ എന്നിവര്‍ സമാപന സമൂഹ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, കെ.എസ്.എം പയോട്ട, സയ്യിദ് ഖമറലി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി തുടങ്ങിയ സയ്യിദുമാരും സി.ടി അഹ്മദലി എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന്, പി.എ അശ്രഫലി തുടങ്ങിയ രാഷ്ടീയ നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ റയ്യാന്‍ നഗരിയിലെത്തി.

ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് പരപ്പ, ഹസ്ബുല്ല തളങ്കര പ്രസംഗിച്ചു.

ഭരണ രംഗത്തെ സ്തീയാധിപത്യം ജനാധിപത്യത്തെ തളര്‍ത്തും: റഹ്മത്തുല്ലാഹ് സഖാഫി

കാസര്‍കോട്: കുടുംബ ഭദ്രതയുടെ നായകത്വം വഹിക്കേണ്ട സ്ത്രീ സമൂഹത്തിനു മേല്‍ നാടിന്റെ ഭരണഭാരം ഒന്നായി അടിച്ചേല്‍പിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനു പകരം ജനാധിപത്യത്ത തളര്‍ത്താന്‍ കാരണമാകുമെന്ന് പ്രമുഖ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം അഭിപ്രായപ്പെട്ടു. കാസര്‍കോട് റയ്യാന്‍ നഗരയില്‍ നടന്നു വരുന്ന എസ്.വൈ.എസ് റമളാന്‍ പ്രഭാഷണത്തില്‍ സ്ത്രീ ശാക്തീകരണം ഖുര്‍ആനിക വീക്ഷണം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കഴിവു തെളിയിച്ച് ഭരണ നേതൃരംഗത്തേക്കു വരുന്നതിനു പകരം അര്‍ഹരല്ലാത്തവരെ ഭരണഭാരം അടിച്ചേല്‍പിക്കുകയാവും 50 ശതമാനം സ്ത്രീ സംവരണത്തിലൂടെ നടക്കാന്‍ പോകുന്നത്. ബാക്കിയുള്ള അമ്പതില്‍ കൂടി സ്ത്രീകള്‍ക്ക് മത്സരിക്കാമെന്നിരിക്കെ ഫലത്തില്‍ നൂറു ശതമാനം സ്ത്രീ സംവരണമാണ് വരാന്‍ പോകുന്നത്. സ്ത്രീ വല്‍കരണം പൂര്‍ണമാകുന്നതോടെ യോഗ്യരായ പുരുഷന്‍മാര്‍ രാഷ്ട്രീയ രംഗത്തു നിന്ന് മാറുകയോ അല്ലെങ്കില്‍ ബിനാമി ഭരണം നടത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. രാഷ്ട്ര നിര്‍മാണത്തിനു കരുത്ത് പകരേണ്ട യുവ ശക്തിയെ ഭരണ രംഗത്തു നിന്ന് അപ്പാടെ മാറ്റി നിര്‍ത്തുന്ന അവസ്ഥ ജനാധിപത്യത്തിനു വരുത്തുന്ന ക്ഷീണം വിലയിരുതതാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറാകണം. ഭരണ രംഗത്ത് സ്ത്രീ സംവരണത്തിനു മുറവിളികൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃ സ്ഥാനത്ത് എത്ര ശതമാനം സ്ത്രീകളുണ്ടെന്ന് വ്യക്തമാക്കണം. റഹ്മത്തുല്ലാഹ് സഖാഫി ആവശ്യപ്പെട്ടു. പൊതു രംഗത്ത് മുഴുസമയം ഇടപെടുമ്പോഴുണ്ടാകുന്ന കുടുംബപരവും ശാരീരികവുമായ പ്രശ്‌നങ്ങളാണ് ഭരണ മേഖലയില്‍ നിന്ന് സ്ത്രീയെ ഇസ്ലാം നിരുത്സാഹപ്പെടുത്താന്‍ കാരണം. ഇത് സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. ലാളനയേല്‍ക്കാതെ വളരുന്ന കുട്ടികള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ ഇക്കാലത്ത് കുടുംബ ഭദ്രതക്ക് വീട്ടില്‍ മാതൃ സാന്നിദ്ധ്യം കൂടുതലായി വേണമെന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. സ്ത്രീ ശാക്തീകരണത്തിനു ഏറ്റവും വലിയ പരിഗണന നല്‍കിയ ഇസ്‌ലാം കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത് പോലും ഭാഗ്യമായാണ് കാണുന്നത്. രണ്ട് പെണ്‍ മക്കളെ വിവാഹം വരെ സംരക്ഷിക്കുന്ന പിതാവിന് പ്രവാചകന്‍. സ്വര്‍ഗം വാഗ്ദാനം നല്‍കിയിട്ടുണ്ട്. റഹ്മത്തുല്ലാഹ് സഖാഫി കൂട്ടിച്ചേര്‍ത്തു.


Monday, August 23, 2010

രിസാല ഖുര്‍ആന്‍ പതിപ്പ് പ്രകാശനം ചെയ്തു


രിസാല ഖുര്‍ആന്‍ പതിപ്പിന്റെ സൗദിതല പ്രകാശന കര്‍മ്മം റിയാദില്‍ നടന്ന ചടങ്ങില്‍ വെച്ച് താരിക ഗോള്‍ഡ് എം.ഡി. സി. പി. മുഹമ്മദിന് നല്‍കിക്കൊണ്ട് മുഹമ്മദലി മുണ്ടോടന്‍ നിര്‍വ്വഹിക്കുന്നു.

എസ്.വൈ.എസ് റമളാന്‍ പ്രഭാഷണത്തിന് കാസര്‍കോട്ട് പ്രൗഢമായ തുടക്കം

Kasaragod News

കാസര്‍കോട്: എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ തീരങ്ങളിലൂടെ എന്ന പ്രമേയത്തില്‍ പ്രമുഖ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരം നടത്തുന്ന നാല് ദിവസത്തെ പ്രഭാഷണ പരമ്പരക്ക് പുതിയ ബസ്റ്റാന്റിനു സമീപം സജ്ജമാക്കിയ റയ്യാന്‍ നഗരിയില്‍ ഇന്ന് രാവിലെ പ്രൗഢമായ തുടക്കം.



എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത യില്‍ ഈജിപ്ത് മതകാര്യ വകുപ്പ് പ്രതിനിധി ഡോ.മുഹമ്മദ് ബിന്‍ മുഹമ്മദ് ഇസ്മാഈല്‍ അല്‍ ഇവ്ദി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മ്ദ ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സി.ടി അഹ്മദലി എം.എല്‍ എ, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് അലവി ചെട്ടുംകുഴി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, കെ.എസ്.എം പയോട്ട, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ അസീസ് സൈനി, എ.ബി മൊയ്തു സഅദി, ഹമീദ് പരപ്പ, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, വിന്‍സന്റ് മുഹമ്മദ് ഹാജി, ടി.കെ അബ്ദുല്ല ഹാജി, എ.ബി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.



എം.അലിക്കുഞ്ഞി മുസലിയാര്‍ ഷിറിയ, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ആലമ്പാടി എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി അബ്ദു റസാഖ് ഹാജി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.അബ്ദു റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന്, പി.എ അശ്രഫലി, പാദൂര്‍ കുഞ്ഞാമു ഹാജി തുടങ്ങിയവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംബന്ധിക്കും. 25 ന് രാവിലെ സമാപിക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം.























പ്രഭാഷണം വിളംബരം ചെയ്ത് ശനിയാഴ്ച വൈകിട്ട് നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബി.കെ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ഹമീദ് മൗലവി ആലമ്പാടി , ഹമീദ് പരപ്പ, ഹാജി അമീറലി ചൂരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ജബ്ബാര്‍ ഹാജി ശിരിബാഗില്‍, ബശീര്‍ പുളിക്കൂര്‍, ഹസ്ബുല്ല തളങ്കര, അശ്രഫ് കരിപ്പൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Sunday, August 15, 2010

രമേശ് ചെന്നിത്തല സഅദിയ്യയില്‍

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കാസര്‍കോട് ജാമിഅ: സഅദിയ്യ സന്ദര്‍ശിച്ചപ്പോള്‍

Saturday, August 14, 2010

എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി യുടെ റിലീഫ് വിതരണത്തിന്റെ സംസ്ഥാന തല ഉല്‍ഘാടനം മന്ത്രി വി.സുരേന്ദ്രന്‍ പിള്ള നിര്‍വഹിക്കുന്നു




ബഹ് റൈന്‍ കേരള സുന്നി ജമാ അത്ത് ഭവന നിര്‍മ്മാണ പദ്ധതി സംസ്ഥാന തല ഉല്‍ഘാടനം പ്രതി പക്ഷ നേതാവ് ശ്രി.ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു

റംസാന്‍ വിശുദ്ധിയുടെ തണല്‍ എസ്.എസ്.എഫ് ക്യമ്പയിന്‍ സംസ്ഥാന തല പ്രഖ്യാപനം ബഹു:കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ നിര്‍വഹിക്കുന്നു


സംഘ മുന്നേറ്റങ്ങള്‍ക്ക് രൂപരേഖ നല്‍കി എസ് എസ് എഫ് ശാക്തീകരണത്തിന് ഉജ്ജ്വല തുടക്കം


ലപ്പുറം: എസ് എസ് എഫ് സംസ്ഥാന പ്രതിനിധി ക്യാമ്പ്- ശാക്തീകരണം 2010ന് കൊളത്തൂര്‍ ഇര്‍ശാദിയ്യ: കാമ്പസില്‍ ഉജ്ജ്വല തുടക്കം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിത ക്രമത്തില്‍
പുതുതലമുറക്ക് നഷ്ടപ്പെടുന്ന മൂല്യങ്ങളെ വീണെ്ടടുക്കാന്‍ ആവശ്യമായ കരുത്തുറ്റ ഇടപെടലുകളാണ് ധാര്‍മിക വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. ചരിത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഉജ്ജ്വല മാതൃകകളാണ് ആധുനിക സമൂഹത്തില്‍ വേരുറക്കേണ്ടത്. ഈ മാതൃകകളില്‍ നിന്ന് നിലക്കാത്ത വീര്യം വീണെ്ടടുത്തുകൊണ്ടുള്ള സമരോത്സുകമായ ഇടപെടലുകളിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇതാണ് ശാക്തീകരണം ക്യാമ്പിന്റെ ഉന്നം.
അരുതായ്മകളേയും ക്രമവിരുദ്ധ സംസ്‌കാരങ്ങളെയും ധാര്‍മികത കൊണ്ട് ജയിച്ചടക്കി
സുതാര്യവും ശാസ്ത്രീയവുമായ സംഘാടനത്തിലൂടെ പുതിയ മുന്നേറ്റങ്ങള്‍ക്കും
ഇസ്‌ലാമിക നവജാഗരണ സംരംഭങ്ങള്‍ക്കും കരുത്ത് പകരുന്ന പഠനങ്ങള്‍, ഗ്രൂപ്പ്
ചര്‍ച്ചകള്‍ തുടങ്ങിയവയാല്‍ സജീവമാണ് ശാക്തീകരണം. വിവിധ ജില്ലകളില്‍
നടത്തിയ സിറ്റിംഗുകളിലൂടെ പ്രത്യേകം തിരഞ്ഞെടുത്ത 200 പ്രവര്‍ത്തകരാണ്
ശാക്തീകരണത്തിലെ പ്രധിനിധികള്‍. ഐതിഹാസികമായ ഇസ്‌ലാമിക ചരിത്രത്തിലെ എട്ട്
സംഭവങ്ങളെ അനുസ്മരിക്കും വിധം ചിട്ടപ്പെടുത്തിയ എട്ട് ഗ്രപ്പുകളായാണ്
ശാക്തീകരണം പ്രതിനിധികളെ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ, കാരുണ്യ,
സേവന മേഖലകള്‍ കേന്ദ്രീകരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജന
ശ്രദ്ധയാകര്‍ഷിക്കുന്ന വിവിധ പദ്ധതികള്‍ക്കാണ് ശാക്തീകരണം'10 രൂപം നല്‍കുക.
കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടക്കുന്ന
ശാക്തീകരണം സയ്യിദ് ടി എസ് കെ തങ്ങള്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ്
ഇബ്രാഹിം ഖലീലുല്‍ ബുഖാരി ആത്മീയ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളെ
അടിസ്ഥാനമാക്കി നടന്ന ക്‌ളാസ്സുകള്‍ക്ക് പൊന്മള അബ്ദുല്‍ ഖാദിര്‍
മുസ്‌ലിയാര്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, എം മുഹമ്മദ് സാദിഖ്, വി
അബ്ദുല്‍ ജലീല്‍ സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയവര്‍ നേതൃത്വം
നല്‍കി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ആര്‍ പി ഹുസൈന്‍, എന്‍ വി
അബ്ദുറസാഖ് സഖാഫി, എ പി ബശീര്‍ എന്നിവര്‍ ക്‌ളാസ്സുകള്‍ക്ക് നേതൃത്വം
നല്‍കും


സ്ത്രീകള്‍ പൊതുരംഗത്തുവന്നാല്‍ പാതിവ്രത്യവും പരിശുദ്ധിയും നഷ്ടപ്പെടും: കാന്തപുരം

മനാമ: സ്ത്രീകള്‍ പൊതുരംഗത്ത് വരാന്‍ പാടില്ല എന്നുതന്നെയാണ് തങ്ങളുടെ നിലപാടെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍
മുസ്‌ലിയാര്‍. സ്ത്രീകള്‍ വന്നാല്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുകയെന്നും
ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും
അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്തുവന്നാല്‍ പാതിവ്രത്യവും പരിശുദ്ധിയും നഷ്ടപ്പെടും. സ്ത്രീകള്‍ ലജ്ജയില്ലാതെ പൊതുരംഗത്ത് ഇടപെടുന്നതുമൂലം ഇത്തരം നൂറുകണക്കിന് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടക്കലില്‍ നടന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ
പങ്കെടുപ്പിക്കരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ഹൈദരലി ശിഹാബ്
തങ്ങളാണ് യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.
അതനുസരിച്ചാണ് തങ്ങള്‍ യോഗത്തിനുപോയത്. ആരെയും ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ടിട്ടില്ല.


ചേളാരി വിഭാഗത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് സുന്നി ഐക്യം
നടക്കാത്തതെന്നും ഐക്യം വേണ്ടതാണെന്നും കാന്തപുരം പറഞ്ഞു. കോട്ടക്കല്‍ യോഗം
സുന്നി ഐക്യത്തിനുള്ള തുടക്കമാണോ എന്നുചോദിച്ചപ്പോള്‍, കോട്ടക്കല്‍ യോഗം
അതിനുള്ള തുടക്കമായിരിക്കാം എന്ന് അദ്ദേഹം മറുപടി നല്‍കി. രാഷ്ട്രീയ
ഭിന്നതയുണ്ടെങ്കിലും ഇല്ലെങ്കിലും യോജിപ്പ് അനിവാര്യമാണെന്ന് അദ്ദേഹം
പറഞ്ഞു.

ചേകന്നൂര്‍ മൗലവിയെ വധിക്കാന്‍ മര്‍ക്കസില്‍ ഗൂഢാലോചന നടന്നുവെന്ന
സി.ബി.ഐയുടെ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉസ്മാന്‍ മുസ്‌ലിയാര്‍
മര്‍ക്കസില്‍ ജോലി ചെയ്തിരുന്നുവെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം
തെറ്റായ വാദങ്ങളുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉസ്മാന്‍ മുസ്‌ലിയാര്‍
മര്‍കസില്‍ നിന്ന് പോയിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്
തിരോധാനമുണ്ടാകുന്നത്. തെറ്റായിപ്പറഞ്ഞ കാര്യം തെളിവാക്കാന്‍ പാടില്ല.
സി.ബി.ഐയുടെ വാദം വലിയ പ്രാധാന്യത്തോടെ നല്‍കിയ ഒരു പത്രം പിറ്റേന്ന്
വിളിച്ച് `സാഷ്ടാംഗം` പറഞ്ഞു.

മത വര്‍ഗീയത മാറ്റാന്‍ ശ്രമിക്കുന്നതുപോലെ രാഷ്ട്രീയ വര്‍ഗീയതയും
തുടച്ചുനീക്കണം. രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ പേരില്‍ മനുഷ്യജീവന്‍
നശിപ്പിക്കാന്‍ പാടില്ല.മുസ്‌ലിംകളും ഹിന്ദുക്കളും ക്രൈസ്തവരും
മറ്റുമതക്കാരും മതമില്ലാത്തവരും അവരുടെ ആദര്‍ശവും ആശയവും
മുറുകെപ്പിടിക്കുന്നത് വര്‍ഗീയതയോ തീവ്രവാദമോ അല്ല. എന്നാല്‍, തങ്ങളുടെ
ആദര്‍ശം മറ്റ് വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെങ്കില്‍ അതാണ്
വര്‍ഗീയത. ഏതെങ്കിലുമൊരു മതവിഭാഗം ആ മതത്തിന്റെ ചിട്ടക്കനുസരിച്ച്
ജീവിച്ചാല്‍ അയാള്‍ വര്‍ഗീയവാദിയാണ് എന്ന് ചിന്തിക്കുന്നവരുണ്ട്. അത്
മാറ്റണം.

അബ്ദുന്നാസിര്‍ മഅ്ദനി കഴിഞ്ഞകാലത്ത് നടത്തിയ പ്രസംഗങ്ങളുടെയും മറ്റും
പേരില്‍ പരസ്യമായി പാശ്ചാത്തപിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം ഇത്തരം
പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട് എന്ന് തോന്നിയിട്ടില്ല. ഒരുപാട്
വര്‍ഷങ്ങള്‍ ജയിലിലടച്ചശേഷം നിരപരാധിയാണെന്നുകണ്ട് വിട്ടയച്ച്, പിന്നീട്
വീണ്ടും പ്രതിക്കൂട്ടിലാക്കുന്നത് സംശയകരമാണ്. ഇതില്‍ ഗൂഢാലോചനയുടെ ഫലമാണോ
എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് കാന്തപുരം പറഞ്ഞു. ബഹ്‌റൈന്‍ കേരള
സുന്നി ജമാഅത്ത് 30ാം വാര്‍ഷിക സമാപനത്തില്‍ പങ്കെടുക്കാനാണ് കാന്തപുരം
ബഹ്‌റൈനിലെത്തിയത്.

മുഹിമ്മാത്ത് നഴ്‌സറി സ്‌കൂള്‍ ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്തു.


Wednesday, August 04, 2010

പ്രാര്‍ത്ഥന സദസ്സ്‌ സംഘടിപ്പിക്കുക
മഞ്ചേശ്വരം: കറന്തക്കാട്ടില്‍ ഇന്നലെ സംഭിച്ച വാഹനാപകടത്തില്‍ മരണമടഞ്ഞ മൈമൂന എന്ന സ്‌ത്രീയുടെ പേരിലും അപകടത്തില്‍ ഗുരുതരമായ നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന ഒരു കുടുംബത്തിലെ ആറ്‌ അംഗങ്ങളുടെ പൂര്‍ണ്ണ ആരോഗ്യത്തിനും കുടുംബസമാധാനത്തിനും മഗ്‌ഫിറത്തിന്‌ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണമെന്ന്‌ സംയുക്ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍-ബുഖാരി പോസോട്ട്‌, എസ്‌.വൈ.എസ്‌.മഞ്ചേശ്വരം മേഖല പ്രസിഡന്റ്‌ മൂസല്‍ മദനി, എസ്‌.എസ്‌.എഫ്‌.മഞ്ചേശ്വരം സെക്ടര്‍ കമ്മിറ്റി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കറന്തക്കാട് വാഹനാപകടത്തില്‍ മരിച്ച മൈമൂനയുടെ മയ്യത്ത് ഖബറടക്കി; പരിക്കേറ്റ കുട്ടിയുടെ ചികിത്സ സിറ്റിഗോള്‍ഡ് ഏറ്റെടുത്തു

കാസര്‍കോട്: ചൊവ്വാഴ്ച വൈകിട്ട് ലോറിക്ക് പിറകില്‍ മാരുതി കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബന്തിയോട് കുബണ്ണൂരിലെ മൂസയുടെ ഭാര്യ മൈമൂനയുടെ മയ്യത്ത് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചേരങ്കൈ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക്ദീനാര്‍ കുളിപ്പിച്ച ശേഷമാണ് ചേരങ്കൈയിലെ തറവാട്ട് വീട്ടില്‍ എത്തിച്ചത്.

മാലിക്ദീനാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ ശംസീര്‍ ഉമ്മയെ അവസാനമായി ഒരുനോക്കാനായി വീട്ടിലെത്തിയിരുന്നു. മൈമൂനയുടെ ആകസ്മികമായ മരണവും കുടുംബത്തിന് നേരിട്ട ദുരന്തവും ജനങ്ങളെ കരളലിയിപ്പിച്ചു. ദുഖഭാരത്തോടെയാണ് നാട്ടുകാര്‍ മൈമൂനയുടെ മൃതദേഹം ഖബറടക്കാനായി കൊണ്ട് പോയത്. മകന്‍ ഷെഫീഖും, മൈമൂനയുടെ സഹോദരി ആയിഷയുടെ മകന്‍ സക്കറിയ(നാല്), ഷെഫീഖിന്റെ ഭാര്യ കുബ്‌റയും ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചിത്സയിലാണ്. ഇവരെ കൂടാതെ സഫീന, ഹനീഫ്, അഷ്ക്കര്‍ എന്നിവരും മംഗലാപുരം ആശുപത്രില്‍ ചികിത്സയിലാണ്. ഇതില്‍ ഷെഫീഖ്, കുബ്‌റ, സക്കറിയ എന്നിവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ കുബൃഅയെ ബുധനാഴ്ച വൈകിട്ടോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. സക്കറിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്. മുഖത്തിന്റെ ഒരു ഭാഗം പറിഞ്ഞ് പോയ നിലയിലാണ് സക്കറിയയെ ആശുപത്രിയിലെത്തിച്ചത്.

സക്കറിയയുടെ ചികിത്സയുടെ മുഴുവന്‍ ചെലവും സിറ്റിഗോള്‍ഡ് ജ്വല്ലറി ഏറ്റെടുത്തു. പാവപ്പെട്ട കുടുംബത്തിന് സംഭവിച്ച ഈ ദുരന്തത്തില്‍ നാടൊന്നാകെ സഹായ പാതയിലാണ്. ആശുപത്രിയിലെത്തിയ പലരും ചികിത്സാ സഹായം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപയുടെ സഹായം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനും മരിച്ച മൈമൂനയുടെ കുടുംബത്തെ സഹായിക്കാനായി സഹായകമ്മിറ്റി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുക്കര്‍
.

Tuesday, August 03, 2010

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു: ഏഴുപേര്‍ക്ക് പരിക്ക്:6 പേരുടെ നില ഗുരുതരം

കാസര്‍കോട്‌: നിര്‍ത്തിയിട്ട ട്രൈലര്‍ ലോറിക്ക്‌ പിറകില്‍ മാരുതി കാറിടിച്ച്‌ വീട്ടമ്മ മരിച്ചു.
മകനുള്‍പ്പെടെ എഴുപേരെ ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട്‌ മംഗലാപുരം
ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ബന്തിയോട്‌ കുബണ്ണൂരിലെ മൂസയുടെ ഭാര്യ
മൈമൂന(50) ആണ്‌ മരിച്ചത്‌. മകന്‍ ഷെഫീഖ്‌(21), ഷെഫീഖിന്റെ ഭാര്യ കുബ്‌റ
(19), സഹോദരന്‍ ഷംസീര്‍(16) (ദര്‍സ്‌ വിദ്യാര്‍ത്ഥി), സഫീന(17),
സക്കറിയ(4), ഹനീഫ്‌(5), അഷ്‌ക്കര്‍(14), എന്നിവരെയാണ്‌ കാസര്‍കോട്‌ കിംസ്‌
ആശുപത്രിയിലും, മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചത്‌. ഷംസീര്‍ ഒഴികെ
എല്ലാവരെയും മംഗലാപുരം ആശുപത്രിയിലേക്ക്‌ മാറ്റി. ചൊവ്വാഴ്‌ച വൈകീട്ട്‌
3.30ന്‌ കറന്തക്കാട്‌ ഹോണ്ടാഷോറൂമീന്‌ സമീപം ബൈക്കുകളുമായി വന്ന്‌
നിര്‍ത്തിയിട്ട എച്ച്‌.ആര്‍ 38. എല്‍-5747 നമ്പര്‍ ട്രൈലര്‍ ലോറിയിലാണ്‌
കെ.എ.19 എം-3047 നമ്പര്‍ മാരുതി കാറിടിച്ചത്‌. മാരുതികാറിന്റെ മുന്‍ഭാഗം
പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ മൈമൂന സംഭവസ്ഥലത്ത്‌
തന്നെ മരിച്ചു. കറന്തക്കാട്ട്‌ തന്നെയുള്ള ഫയര്‍ഫോഴ്‌സ്‌ എത്തി കാര്‍
വെട്ടിപൊളിച്ചാണ്‌ മൈമൂനയുടെ മൃതദേഹം പുറത്തെടുത്തത്‌. ഷെഫീഖ്‌
മദ്രസാധ്യാപകനാണ്‌. അടുത്താഴ്‌ച ഗള്‍ഫിലേക്ക്‌ പോകാന്‍ ഇരിക്കുകയായിരുന്നു.
ഗള്‍ഫില്‍ പോകുന്ന വിവരം എടനീരിലെ ബന്ധുവീടുകളില്‍ പറയാന്‍ പോവുകയായിരുന്ന
ഇവര്‍. മൈമൂനയുടെ മൃതദേഹം കാസര്‍കോട്‌ ജറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌
മാറ്റി.

Monday, August 02, 2010


ഇശല്‍മഴ കമ്പ്യൂട്ടര്‍ സമ്മാനിച്ചു.


കാസറഗോഡ്‌: മുഹിമ്മാത്ത് സമ്മേളന ഭാഗമായി മുഹിമ്മാത്ത് ഡോട്ട് കോം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരം ഇശല്‍ മഴ 2010 ഫൈനല്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒമ്മാം സമ്മാനമായ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ യൂനുസ് ചെരുമ്പക്ക് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളിഗെ സമ്മാനിച്ചു. രണ്ടാം സമ്മാനമായ ഗോള്‍ഡ് കോയിന്‍ ശാഹിദ് മലപ്പുറത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നല്‍കി. മൂന്നാം സമ്മാനം അശ്ഫാഖ് തളങ്കരക്ക് സയ്യിദ് കെ എസ് എം തങ്ങള്‍ പയോട്ട സമ്മാനിച്ചു. കാസറഗോഡിലെ പ്രമുഖ കമ്പ്യൂട്ടര്‍ വില്‍പ്പന കേന്ദ്രമായ റിയല്‍ കമ്പ്യൂട്ടര്‍ കമ്പനി, സുല്‍ത്താന്‍ ഗോള്‍ഡ്, ഇബ്രാഹിം സഖാഫി, സിദ്ധീഖ് രിഫാഇ നഗര്‍ തുടങ്ങിയവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. നാല് ഘട്ടങ്ങളിലായി നടന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴുപത്ത് എട്ട് പേരില്‍ നിന്ന് ഫൈനല്‍ റൗണ്ടില്‍ എത്തിയ 22 പേരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. ഫൈനല്‍ റൗണ്ടില്‍ മത്സരിച്ച മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹിമ്മാത്തില്‍ നടന്ന ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ നൂറു കണക്കിന് പ്രേക്ഷകര്‍ എത്തിയിരുന്നു. മത്സരം പൂര്‍ണ്ണമായും തത്സമയം മുഹിമ്മാത്ത് ഡോട്ട് കോമില്‍ സംപ്രേക്ഷണം ചെയ്തു. ആയിരക്കണക്കിന് മലയാളി പ്രേക്ഷകര്‍ ഓണ്‍ലൈനിലൂടെ മത്സരം വീക്ഷിക്കുകയും അപ്പപ്പോള്‍ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇശല്‍ മഴ 2010 ന്റെ ഓണ്‍ലൈന്‍ വിധികര്‍ത്താവ് ഉമറുല്‍ ഫാറൂഖ് ശ്രീഖണ്ഡപുരം ഖത്തറില്‍ നിന്നും ഓരോ മത്സരാര്‍ത്ഥിയുടേയും ഖിസ്സപ്പാട്ട് കഴിഞ്ഞ ഉടനെ പ്രസ്തുത പാട്ടിനെ കുറിച്ച് അഭിപ്രായങ്ങള്‍ ഓണ്‍ലൈനിലൂടെ പറഞ്ഞത് സദസ്സ്യര്‍ക്ക് പുത്തന്‍ അനുഭവമായി. മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. അബ്ദല്‍ ലത്തീഫ് പള്ളത്തടുക്ക അവതാരകനായിരുന്നു. മത്സരാര്‍ത്ഥികളേയും വിധി കര്‍ത്താക്കളേയും പ്രേക്ഷകരേയും ഒരു പോലെ ഖിസ്സപ്പാട്ടിന്റെ പുതിയ അനുഭൂതിയിലേക്ക് നയിക്കാന്‍ ലത്തീഫിന്റെ വാക്ചാരുതി വളരെ സഹായകമായി. യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്ക, ഇസ്മായില്‍ തളങ്കര, അശ്രഫ് എടക്കര, ഉസ്മാന്‍ സഖാഫി തലക്കി തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു. മുഹിമ്മാത്ത് വെബ്ടീം അംഗങ്ങളായ അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം, അബ്ദുല്‍ സലാം ഐഡിയ, ആദം സഖാഫി പള്ളപ്പാടി, മുഹ് യിദ്ധീന്‍ ഹിമമി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ഉമര്‍ അന്നടുക്കം തുടങ്ങിയവര്‍ പ്രോഗ്രാം അണിയറ ശില്‍പികളാണ്. സി എന്‍ ആരിഫ് രിഫാഇ നഗര്‍, അബ്ദുശ്ശകൂര്‍ ഇര്‍ഫാനി ചെമ്പിരിക്ക, മുനീര്‍ ഹിമമി മാണിമൂല, ഉമര്‍ സഖാഫി കര്‍ണൂര്‍, ഖാസിം മദനി, അസീസ് ഹിമമി, സിദ്ദീഖ് പൂത്തപ്പലം, നൗഷാദ് അമാനി, ആരിഫ് അറഫ, സി എന്‍ ജഅ്ഫര്‍, യാസീന്‍ നീലേശ്വരം തുടങ്ങിയവര്‍ പരിപാടിയുടെ സംഘാടകരാണ്.


എസ്.വൈ.എസ് റമളാന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന പ്രമേയത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ 10 വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റമളാന്‍ ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ ആവേശകരമായ തുടക്കം. ജില്ലാ സുന്നിസെന്ററില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, എ.ബി മൊയ്തു സഅദി, ഹമീദ് മൗലവി ആലമ്പാടി, ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക, വിന്‍സന്റ് മുഹമ്മദ് ഹാജി, ശംസുദ്ദീന്‍ ഹാജി പുതിയപുര, നാഷണല്‍ അബ്ദുല്ല, ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, ബശീര്‍ മങ്കയം, കെ. പി. മൂസ സഖാഫി, അലങ്കാര്‍ മുഹമ്മദ് ഹാജി, മുഹമ്മദ് തൊട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഹസ്ബുല്ല തളങ്കര നന്ദിയും പറഞ്ഞു. ക്യാമ്പയിന്‍ ഭാഗമായി റമളാന്‍ പ്രഭാഷണം, തര്‍ബിയ്യ, ബദര്‍ സ്മരണ, റിലീഫ് ഡേ, മോറല്‍ സ്‌കൂള്‍, കുടുംബ സഭ, സമൂഹ സിയാറത്ത്, ഗൃഹസന്ദര്‍ശനം, ഇഫ്താര്‍ മീറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും.

ഭികരതക്കെതിരെയുള്ള നീക്കങ്ങള്‍ ഭീകരത വളരാന്‍ കാരണമാകരുത്: കാന്തപുരം

മുഹിമ്മാത്ത് നഗര്‍ (പുത്തിഗെ): ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭികരതയും തീവ്രവാദവും വളര്‍ത്താന്‍ കാരണമാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മത വിരുദ്ധം മാത്രമല്ല മനുഷ്യത്വ രഹിതമാണ്. അതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മതങ്ങളുടെ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഒത്തു ചേരുകയും നിയമം കയ്യിലെടുക്കാതെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ ചൂണ്ടികാണിച്ച് ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കുകയും അവരുടെ പേരില്‍ തീവ്രതയുടെ മുദ്ര കുത്തുകയും ചെയ്യുന്നത് ഭീകരവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് കാന്തപുരം പറഞ്ഞു. ഒരു ന്യായാധിപന്റെ മുമ്പിലെത്തുന്ന എല്ലാവരേയും ഒരേ കണ്ണ് കൊണ്ട് കണ്ട് നീതി പ്രഖ്യാപിക്കുകയും അക്രമിയെ ശിക്ഷിക്കുകയും ചെയ്യുന്നത് പോലെ രാഷ്ട്രീയക്കാരും പൊതു ജനങ്ങളും നിഷ്പക്ഷമായി ഭീകരതയെ കൈകാര്യം ചെയ്യണം. വന്‍കിട രാഷ്ട്രങ്ങള്‍ക്ക് ശിങ്കിടി പാടാത്തവരെ ഭീകരന്മാരായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇസ്‌ലാമിന്റെ പുണ്യ സ്ഥലമായ മസ്ജിദുല്‍ അഖ്‌സ പിടിച്ചെടുക്കാനും മുസ്‌ലിംകളെ കൊന്നൊടുക്കാനും സഹായിക്കുന്നവര്‍ തന്നെ ഭീകരതക്കെതിരെ നല്ലപിള്ള ചമയുന്നത് തികച്ചും വിരോധാഭാസമാണ്. ആത്മീയതയും സഹിഷ്ണുതയും നിലനില്‍ക്കുന്ന സ്ഥലത്ത് മാത്രമേ സമാധാനം കാണാന്‍ കഴിയുകയുള്ളൂ. ലോകം കണ്ട ഏറ്റവും വലിയ ഭീകരതയും തീവ്രതയും ഉണ്ടാക്കിയവരെല്ലാം ഭൗതിക വിദ്യ നേടിയ വിദ്യാ സമ്പന്നരായിരുന്നു. അവരെ നിയന്ത്രിക്കുന്ന ധാര്‍മിക ബോധം ഇല്ലാത്തതാണ് അവരെ ഭീകരതയിലേക്ക് നയിച്ചത്. അതിനാല്‍ ധാര്‍മികത വളര്‍ത്തുന്ന മതഃസ്ഥാപനങ്ങള്‍ക്ക് ഈ രാജ്യത്തെ ഗവണ്‍മെന്റും ഉദ്യോഗസ്ഥരും എല്ലാ വിധ സഹായവും പ്രോത്സാഹനവും നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. സയ്യിദ് അലി ബാഫഖി തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.










മുഹിമ്മാത്ത് നഗറില്‍ ശുഭ്ര സാഗരം തീര്‍ത്ത് അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക പ്രൗഢ ഗംഭീര സമാപ്തി.

കാസര്‍കോട് : സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാനും കഷ്ടതയനുഭവിക്കുന്നവരിലേക്ക് കരുണ്യം പകരാനും ആഹ്വാനം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ ഒരാഴചയായി നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയ്ക്കും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിനും പ്രോജ്ജ്വല സമാപ്തി. ദിവസങ്ങളായി തിമിര്‍ത്തു പെയ്തു കൊണ്ടിരുന്ന കര്‍ക്കിട മഴ മാറി നിന്ന ധന്യാന്തരീക്ഷത്തില്‍ നൂറുകണക്കിനു പണ്ഡിതരുടെയും പരശ്ശതം വിശ്വാസികളുടെയും ശുഭ്ര സാഗരം സാക്ഷിയാക്കി 25 ഹിമമി പണ്ഡിതരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ 5 ഹാഫിളുകളും താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരിയുടെ കരങ്ങളില്‍ നിന്ന് സനദ് ഏറ്റ് വാങ്ങിയതോടെയാണ് ശനിയാഴ്ച രാത്രി വൈകി സമ്മേളനത്തിന് തിരശീല വീണത്. കര്‍മ വിശുദ്ധി കൊണ്ട് സമൂഹത്തിനു മൊത്തം വെളിച്ചം പകര്‍ന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ആ മഹാ മനീഷിയുടെ ജീവിതം മാതൃകയാക്കാന്‍ യുവ സമൂഹത്തോട് നേതാക്കള്‍ ആഹ്വാനം ചെയ്തു. രാവിലെ മുതല്‍ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. 35 ഏക്കര്‍ വരുന്ന മുഹിമ്മാത്തിന്റെ പ്രവിശാലമായ ക്യാമ്പസ് നിറഞ്ഞ് കവിഞ്ഞ് മുഗു റോഡ് മുതല്‍ കട്ടത്തട്ക്ക വരെ ജനം ഒഴുകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച സമാപന സനദ് ദാന മഹാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചിത്താരി കെ.പി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ സ്ഥാന വസ്ത്ര വിതരണം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും തുര്‍ക്കളിഗെ ഇമ്പിച്ചി കോയ തങ്ങള്‍ സമാപന പ്രാര്‍ഥനയും നടത്തി. ജനറല്‍ സെക്രട്ടറി ബി.എസ് അബദുല്ല കുഞ്ഞി ഫൈസി സ്വാഗതം ആശംസിച്ചു. സയ്യിദ് കെ,കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്ല്യാപ്പള്ളി ശാഫി സഅദി നന്താപുര എ.കെ ഇസ്സുദ്ദീന്‍ സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ ശഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു.