നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു: ഏഴുപേര്‍ക്ക് പരിക്ക്:6 പേരുടെ നില ഗുരുതരം
കാസര്‍കോട്: നിര്‍ത്തിയിട്ട ട്രൈലര്‍ ലോറിക്ക് പിറകില്‍ മാരുതി കാറിടിച്ച് വീട്ടമ്മ മരിച്ചു.
മകനുള്‍പ്പെടെ എഴുപേരെ ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട് മംഗലാപുരം
ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ബന്തിയോട് കുബണ്ണൂരിലെ മൂസയുടെ ഭാര്യ
മൈമൂന(50) ആണ് മരിച്ചത്. മകന്‍ ഷെഫീഖ്(21), ഷെഫീഖിന്റെ ഭാര്യ കുബ്‌റ
(19), സഹോദരന്‍ ഷംസീര്‍(16) (ദര്‍സ് വിദ്യാര്‍ത്ഥി), സഫീന(17),
സക്കറിയ(4), ഹനീഫ്(5), അഷ്‌ക്കര്‍(14), എന്നിവരെയാണ് കാസര്‍കോട് കിംസ്
ആശുപത്രിയിലും, മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഷംസീര്‍ ഒഴികെ
എല്ലാവരെയും മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്‌ച വൈകീട്ട്
3.30ന് കറന്തക്കാട് ഹോണ്ടാഷോറൂമീന് സമീപം ബൈക്കുകളുമായി വന്ന്
നിര്‍ത്തിയിട്ട എച്ച്.ആര്‍ 38. എല്‍-5747 നമ്പര്‍ ട്രൈലര്‍ ലോറിയിലാണ്
കെ.എ.19 എം-3047 നമ്പര്‍ മാരുതി കാറിടിച്ചത്. മാരുതികാറിന്റെ മുന്‍ഭാഗം
പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ മൈമൂന സംഭവസ്ഥലത്ത്
തന്നെ മരിച്ചു. കറന്തക്കാട്ട് തന്നെയുള്ള ഫയര്‍ഫോഴ്‌സ് എത്തി കാര്‍
വെട്ടിപൊളിച്ചാണ് മൈമൂനയുടെ മൃതദേഹം പുറത്തെടുത്തത്. ഷെഫീഖ്
മദ്രസാധ്യാപകനാണ്. അടുത്താഴ്‌ച ഗള്‍ഫിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു.
ഗള്‍ഫില്‍ പോകുന്ന വിവരം എടനീരിലെ ബന്ധുവീടുകളില്‍ പറയാന്‍ പോവുകയായിരുന്ന
ഇവര്‍. മൈമൂനയുടെ മൃതദേഹം കാസര്‍കോട് ജറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്
മാറ്റി.
No comments:
Post a Comment
thank you my dear friend