Tuesday, May 04, 2010

അബ്ദുര്‍റഹ്മാന്‍ ഇച്ചിലങ്കോട് വാഹനാപകടത്തില്‍ മരണപ്പെട്ടു.

എസ് വൈ എസ് റിയാദ് സജീവ പ്രവര്‍ത്തകനും, സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സഹകാരിയുമായ അബ്ദുര്‍റഹ്മാന്‍ ഇച്ചിലങ്കോട് കുമ്പള ആരിക്കാടിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കുമ്പള ശാന്തിപ്പള്ളയില്‍ നടന്ന ഖാസി സ്ഥാനാരോഹണ പരിപാടിയില്‍ സംബന്ധിക്കാന്‍ വരുന്ന വഴിയിലാണ് അപകടമുണ്ടായത്്. പരിപാടിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, മൗലാനാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, ബി എസ് അബ്ദുല് ക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എ കെ ഇസ്സുദ്ദീന്‍ സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.
സുന്നി ജന സ്ഹസ്രങ്ങള്‍ക്ക് ആത്മ നിര്‍വൃതിയേകി പൊസോട്ട് തങ്ങള്‍ ഖാസിയായി.
കുമ്പള ശാന്തിപ്പള്ള മസ്ജിദ് തഖ് വ പരിസരത്ത് തടിച്ച് കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി കുമ്പള മഞ്ചേശ്വരം സംയുക്ത ജമാഅത്ത് ഖാളിയായി സ്ഥാനമേറ്റു. നിലവില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനായ തങ്ങള്‍ ബേഡഡുക്ക കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത്, കടലുണ്ടി മഹല്ല് ഖാസി സ്ഥാനവും മള്ഹര്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനവും സഅദിയ്യ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. തങ്ങളുടെ നേതൃ സൗഭാഗ്യം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് തുളു നാടന്‍ മഹല്ലുകള്‍ക്ക്. വൈകിട്ട് മുഹിമ്മാത്തില്‍ സയ്യദ് താഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മഖാം സിയാറത്തിന് ശേഷം ശാന്തിപ്പള്ള അഹ്ദല്‍ നഗറിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തങ്ങളെ ആനയിച്ചു. സ്ഥാനാരോദ് ഹണ സമ്മേളനം നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്്ഘാടനം ചെയ്തു ഖമറുല്‍ ഉലമ കാന്തപുരം എ.പി ഉസ്താദ് തലപ്പാവ് അണിയിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ആലമ്പാടി ഉസ്താദ് ശാളണിയിച്ചു.

പൊസോട്ട് തങ്ങളുടെ ഖാസി ബൈഅത്ത് ഇന്ന്‌: കാന്തപുരം തലപ്പാവണിയിക്കും
(news: basheer pulikoor) കുമ്പള: കുമ്പള - മഞ്ചേശ്വരം സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി പ്രമുഖ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറീഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങള്‍ ഇന്ന്‌ ചുമതലയേല്‍ക്കും. വിവിധ മഹല്ലുകളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ പൊസോട്ട് തങ്ങളെ മഹല്ല് ഖാസിയായി ബൈഅത്ത് ചെയ്യും. ചെവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍ നടക്കുന്ന കൂട്ട സിയാറത്തു നടക്കും തുടര്‍ന്ന്‌ വാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ പൊസോട്ട് തങ്ങളെ കുമ്പള ശാന്തിപ്പള്ളം അഹ്ദല്‍ നഗറിലേക്ക് ആനയിക്കും. 4 മണിക്ക് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന സമ്മേളനം നൂറുല്‍ ഉലമ എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അധ്യക്ഷത വഹിക്കും. സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. . കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തലപ്പാവണിയിക്കും. ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ഷാളണിയിക്കും. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ തുര്‍ക്കളിഗെ എന്നിവര്‍ ആശിര്‍വ്വാദം നേരും.ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍. എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലിയാര്‍, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ സഅദി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, എം അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ മഹല്ലുകളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. നിലവില്‍ ബേഡടുക്ക- കുറ്റിക്കോല്‍ മഹല്ല് ജമാഅത്ത് ഖാസിയായ തങ്ങള്‍ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥ്യം വഹിക്കുന്നു.
സഅദിയ്യ ദുബൈ കമ്മിറ്റി: ടി.സി മുഹമ്മദ് കുഞ്ഞി ഹാജി പ്രസിഡണ്ട്.

ദുബൈ: ജാമിഅ: സഅദിയ്യ: അറബിയ്യ ദുബൈ കമ്മിറ്റിയുടെ വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേന്ദ്ര കമ്മിറ്റി ജനറല് സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില് ദുബൈയില് ചേര്‍ന്ന ജനറല് ബോഡി യോഗം തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ബി.എം അഹമ്മദ് മുസ്‌ലിയാര് മേല്‍പ്പറമ്പ്, എം.എ മുഹമ്മദ് മുസ്‌ലിയാര് ബായാര്, ടി.പി അബ്ദുസ്സലാം ഹാജി ഉദിനൂര് എന്നിവരേയും ടി.സി മുഹമ്മദ് കുഞ്ഞി ഹാജി ഹാപ്പിലാന്റ് (പ്രസി) സയ്യിദ് ശംസുദ്ധീന് ബാഅലവി (മുത്തു തങ്ങള്) (വര്‍ക്കിംഗ് പ്രസി) അബ്ദുല് കരീം (ജന.സെക്ര) മുഹമ്മദ് ഫാറൂഖ് ടി.പി (വര്‍ക്കിംഗ് സെക്ര) കൊവ്വല് ആമു ഹാജി (ട്രഷറര്) യഹ്യ ഹാജി തളങ്കര, മുഹമ്മദ് താജുദ്ധീന് എം.പി, അബൂബക്കര് മു സ്‌ലിയാര് കൊടുങ്കൈ (വൈ:പ്രസിഡന്റുമാര്) അബൂബക്കര് സഅദി നദ്‌വി പുഞ്ചാവി, അമീര് ഹസ്സന്, മുഹമ്മദ് സഅദി കൊച്ചി(ജോ: സെക്രട്ടറിമാര്) ഖലീല് ദേളി, യൂസഫ് ഹാജി കളത്തൂര്, സുബൈര് കൂവത്തൊട്ടി, ഉസ്‌മാന് സഅദി ഉളിയില്,അബ്ദുസ്സലാം സഅദി തെക്കുമ്പാട്, അബ്ബാസ് സഖാഫി മണ്ടമ, എന്.എ ബക്കര് അംഗഡിമുഗര്, അബ്ദുറഹിമാന് സഅദി ബായാര്, അഷ്‌റഫ് പറപ്പാടി, അമീര് അലി ഉടുംമ്പുംതല, ഇബ്‌റാഹീം തവക്കല്, മുസ്‌തഫല് ഫൈസി എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
സഅദിയ്യയിലും മള്ഹറിലും എസ് എസ് എഫ് സ്ഥാപക ദിനമാഘോഷിച്ചു.

കാസറഗോടഡ് എസ് എസ് എഫ് മുപ്പത്തിയെട്ടാം സ്ഥാപകദിനത്തോടനുബന്ധിച്ച് ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്ന പരിപാടിയില്‍ കുട്ടശ്ശേരി അബ്ദുല്ല ബാഖവി പതാക ഉയര്‍ത്തി. അയ്യൂബ്ഖാന്‍ സഅദി കൊല്ലം, അബ്ദുല്ല സഅദി ചിയ്യൂര്‍, ലത്തീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. മഞ്ചേശ്വരം മള്ഹറില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ജലാലുദ്ധീന്‍ ബുഖാരിയും പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജാമി:അ ഹികമിയ്യ മഹാ സമ്മേളനം സമാപിച്ചു






ജാമി:അ ഹിക്കമിയ്യ സമ്മേളനത്തിന് പ്രൌഡമായ തുടക്കം