Wednesday, June 02, 2010
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മേഖലാ സമ്മേളനം 12ന് സഅദിയ്യയില്‍ |
കാസര്‍കോട്: മദ്രസാധ്യാപകരുടെ പ്രബല സംഘടനയായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരുപതാം വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന കാസര്‍കോട് മേഖലാ മുഅല്ലിം സമ്മേളനം ഈ മാസം 12 ന് ശനിയാഴ്ച ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടക്കുന്ന സമ്മേളനത്തില്‍ കാസര്‍കോട് ജില്ലയിലെ 500 ലേറെ മുഅല്ലിംകള്‍ സംബന്ധിക്കും. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസിയുടെ പ്രാര്‍ത്ഥനയോടെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ എയ്ജിലെ മതബോധനം, മാതൃകാ മുഅല്ലിം, ആധുനിക മദ്രസ എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസ്സുകള്‍ക്ക് എന്‍.കെ അബ്ദു റഹ്മാന്‍ കോഴിക്കോട്, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, മുഹമ്മദലി മാസ്റ്റര്‍ മാടായി എന്നിവര്‍ നേതൃത്വം നല്‍കും. ഇതു സംബന്ധമായി ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ഇബ്രാഹീം സഖാഫി, ബശീര്‍ മങ്കയം, മുഹമ്മദ് മുസ്‌ലിയാര്‍ മഞ്ചേശ്വരം, ഇല്‍യാസ് കൊറ്റുമ്പ, അശ്രഫ് നഈമി, ഹസന്‍ അഹ്‌സനി കുബണൂര്‍ പ്രസംഗിച്ചു. |
കാസര്‍കോട്ട് ശാശ്വത സമാധാനത്തിന് കൈകോര്‍ക്കണം: സമസ്ത |
കാസര്‍കോട്:”നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടയ്ക്കിടെയു ാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ദേളി സഅദിയ്യയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ജില്ലയില്‍ ശാശ്വത സമാധാനമു ാക്കുന്നതിന് എല്ലാ വിഭാഗമാളുകളും കൈകോര്‍ക്കണമെന്ന് മുശാവറ ആഹ്വാനം ചെയ്തു. ഓരോ ഗ്രാമങ്ങളിലും സൗഹാര്‍ദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവര്‍ യോജിച്ച് ശ്രമിക്കണം. മഹല്ലുകളില്‍ വര്‍ഗീയതക്കും തീവ്രചിന്തക്കുമെതിരെ ശക്തമായ ബോധവത്കരണത്തിന് സമസ്ത നേതൃത്വം നല്‍കും. ഗ്രാമങ്ങളുടെ സമാധാനം തകര്‍ക്കുന്ന മദ്യം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെയും ബോധവത്കരണം നടത്തും. പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എന്‍ എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സ്വാലിഹ് സഅദി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി എ ബി മൊയ്തു സഅദി സ്വാഗതം പറഞ്ഞു. |
Subscribe to:
Posts (Atom)