Monday, December 20, 2010

സഅദിയ്യ സ്‌കൂള്‍: എസ് വൈ എസ് പ്രക്ഷോഭം: വിദ്യാര്‍ഥികള്‍ വകുപ്പുമന്ത്രിക്ക് കത്തുകളയച്ചു

കാസര്‍കോട്: മലബാര്‍ മേഖലയില്‍ 41 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ വര്‍ഷങ്ങളായി അപേക്ഷിച്ച സഅദിയ്യ ഹൈസ്‌കൂളിന് അംഗീകാരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മേഖലാ എസ് വൈ എസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വകുപ്പുമന്ത്രിക്ക് കത്തുകളയച്ചു.

എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹമീദ് പരപ്പ, എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, എസ് വൈ എസ് മേഖലാ വൈസ് പ്രസിഡന്റ് പാറപ്പള്ളി ഇസ്മാഈല്‍ സഅദി, സലാഹുദ്ദീന്‍ അയ്യൂബി, സ്‌കൂള്‍ അധ്യാപകര്‍ സംബന്ധിച്ചു

സഅദിയ്യ സ്‌കൂളിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: സഅദിയ അണ്‍എയ്ഡഡ് യു.പി.സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് ഉദുമ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഡി.സി.റോഡ് ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. മാര്‍ച്ച് എസ്.വൈ.എസ്.കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സഅദി ഫൈസി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മഅ്ദനി അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി എന്നിവര്‍ സംസാരിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതം പറഞ്ഞു. ചിത്താരി അബ്ദുല്ല ഹാജി, വി.കെ.അബ്ദുല്ല ഹാജി, ഷാഫി ഹാജി കീഴൂര്‍, ഹമീദ് പരപ്പ, അബ്ദുല്ല ലത്തീഫ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.