Monday, June 07, 2010

നാടിന്റെ സുരക്ഷയ്ക്ക് സ്നേഹ സമൂഹം വളര്‍ന്നു വരണം : പേരോട്

കാസര്‍കോട്: ഗ്രാമങ്ങളില്‍ നിലനിന്ന പൂര്‍വ്വകാല സൗഹൃദത്തിനു പകരം സംഘര്‍ഷാവസ്ഥ
കടന്നുവരുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്ന് എസ്‌വൈ എസ് സംസ്ഥാന ജനറല്‍
സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു. ജില്ലാ സുന്നി
സെന്ററില്‍ സുന്നി നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം.
വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും അലയൊലി നമ്മുടെ സംസ്ഥാനത്തേക്ക് പോലും
കടന്നു വരുന്നത് ആപത്കരമാണ്. സാംസ്‌കാരിക അധ:പതനങ്ങളാണ് സംഘര്‍ഷം
മൂര്‍ഛിക്കാന്‍ കാരണമാകുന്നത്. ജനങ്ങളെ ധാര്‍മിക സരണിയില്‍ വഴിനടത്തുകയാണ്
സമാധാനം തിരിച്ചു കൊണ്ടുവരുവാന്‍ എല്ലാവരും ചെയ്യേണ്ടത്. എസ് വൈ എസിന്റഎ
സൗഹൃദഗ്രാമം പദ്ധതി ഈ രംഗത്ത് വലിയ പരിവര്‍ത്തനം ഉണ്ടാക്കുമെന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടു.
സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള പ്രാര്‍ഥന നടത്തി. എസ് വൈ എസ് ജില്ലാ
പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ്
ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘടനം ചെയ്തു. കൊല്ലമ്പാടി
അബ്ദുല്‍ ഖാദര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍, ഹമീദ് മൗലവി ആലംപാടി, മൊയ്തു
സഅദി ചേരൂര്‍, ചിത്താരി അബ്ദുല്ല ഹാജി സംബന്ധിച്ചു. സുൈലമാന്‍
കരിവെള്ളൂര്‍ സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.