Saturday, June 12, 2010

എസ് വൈ എസ് ഷാര്‍ജ-കാസര്‍കോട് ജില്ലാ കമ്മിറ്റി

ഷാര്‍ജ: സമസ്ത കേരള സുന്നി യുവജനസംഘം ഷാര്‍ജ-കാസര്‍കോട് ജില്ലാ ഭാരവാഹികളെ പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഹസൈനാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ഷാര്‍ജ ജനറല്‍ സെക്രട്ടറി കബീര്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് സ്വാലിഹ് ഹാജി മുക്കൂട് (പ്രസി.), അബ്ദുല്‍ സലാം മുസ്‌ലിയാര്‍, കെ സി എം മൗലവി ആദൂര്‍, ഹസൈനാര്‍ മൗലവി അമ്മത്തി, അബൂബക്കര്‍ മദനി (വൈസ് പ്രസി.), ഹനീഫ് മൗലവി ബന്തിയോട് (ജന.സെക്ര.), ശംസുദ്ദീന്‍ കാമില്‍ സഖാഫി ആദൂര്‍, ശമീര്‍ അംജദി ഏണിയാടി, ഉമ്മര്‍ മുഗു, റഊഫ് സീതാംഗോളി (ജോ.സെക്ര.), അബ്ദുല്‍ സലാം തൊട്ടി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ സലാം മുസ്‌ലിയാര്‍, കെ സി എം മൗലവി ആദൂര്‍, ഹസൈനാര്‍ മൗലവി അമ്മത്തി, മുഹമ്മദ് സ്വാലിഹ് ഹാജി മുക്കൂട് പ്രസംഗിച്ചു. കൂവത്തൊട്ടി അബ്ദുല്ല സ്വാഗതവും ജനറല്‍ സെക്രട്ടറി ഹനീഫ് മൗലവി ബന്തിയോട് നന്ദിയും പറഞ്ഞു.
ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മുജമ്മഅ് ഇംഗ്ലീഷ് സ്‌കൂളിനുവേ ി പുതുതായി നിര്‍മിക്കുന്ന ബ്ലോക്കിന്റെ ശിലാസ്ഥാപനം നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ കെ രാജു മാത്യു, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബ്ദുല്‍ മജീദ് മാസ്റ്റര്‍, എ ബി സുലൈമാന്‍ മാസ്റ്റര്‍, എന്‍ജിനീയര്‍ സി ശൗക്കത്തലി, മാനേജര്‍ ജാബിര്‍ സഖാഫി, എന്‍ജിനീയര്‍ എം ടി പി അബ്ദുല്‍ ഖാദര്‍, വി പി പി അബ്ദുറഹീം, അബ്ദുല്‍ നാസര്‍ അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
മദ്‌റസകള്‍ മതസൗഹാര്‍ദത്തിന്റെ കേന്ദ്രങ്ങള്‍: കുമ്പോല്‍ തങ്ങള്‍

ദേളി: രാജ്യത്തെ മദ്‌റസകള്‍ മതസൗഹാര്‍ദത്തിന്റെ കേന്ദ്രങ്ങളാണെന്നും ആധുനിക രീതികള്‍ ഉപയോഗപ്പെടുത്തി പഠനരംഗം കൂടുതല്‍ സജീവമാക്കണമെന്നും സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉത്‌ബോധിപ്പിച്ചു. ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച മേഖലാ മുഅല്ലിം സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം മൗലാന എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.എന്‍ കെ ദാരിമി, സ്വലാഹുദ്ദീന്‍ ഫൈസി കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. എന്‍ കെ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാറപ്പള്ളി ഇസ്മയില്‍ സഅദി, മുഗു ഇബ്‌റാഹിം സഅദി പ്രസംഗിച്ചു. സെക്രട്ടറി സി കെ അബ്ദുല്‍ഖാദര്‍ ദാരിമി സ്വാഗതം പറഞ്ഞു.