Friday, February 11, 2011

ഹുബ്ബു റസൂല്‍ പ്രഭാഷണം: മേഖലാ വിളംബര കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ച

കാസര്‍കോട്: ഈ സമാസം 23ന് ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഹുബു റസൂല്‍ പ്രഭാഷണ വിളംബരമായി ജില്ലയിലെ ഒമ്പത് മേഖലകളില്‍ നടക്കുന്ന കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ച (നാളെ) തുടങ്ങും. മഞ്ചേശ്വരം- കുമ്പള മേഖലകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ശനിയാഴ്ച 1.30ന് ഉപ്പള മരിക്കെ പ്ലാസയിലും കാസര്‍കോട് മേഖല ജില്ലാ സുന്നി സെന്ററില്‍ ഉച്ചയക്ക് ഒന്നിനും ഉദുമ കണ്‍വെന്‍ഷന്‍ രാവിലെ 11ന് ദേളി സുന്നി സെന്ററിലും പരപ്പ - ഹൊസ്ദുര്‍ഗ്ഗ് മേഖല കണ്‍വെന്‍ഷന്‍ ഉച്ചക്ക് 2ന് അലാമിപ്പള്ളി സുന്നി സെന്ററിലും ചെറുവത്തൂര്‍ സുന്നി സെന്ററിലും വിളംബര കണ്‍വെന്‍ഷന്‍ നടക്കും. തൃക്കരിപ്പൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് വെള്ളാപ്പ് സുന്നി സെന്ററില്‍ നടക്കും.

സുന്നി സംഘടനകളുടെ യൂണിറ്റ്, പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിക്കും. ജില്ലാ മേഖലാ നേതാക്കള്‍ നേതൃത്വം നല്‍കും. ഇതു സംബന്ധമായി കാസര്‍കോട് സുന്നി സെന്ററില്‍ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.

സഅദിയ്യ: മീലാദ് സമ്മേളനം 13 ന്‌ : സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.


kasaragod.com, news, vartha, kasaragodvartha, kasaragodnews

സഅദാബാദ്: `നിത്യനൂതനം തിരുനബി ദര്‍ശനം` എന്ന പ്രമേയത്തില്‍ ജാമിഅ: സഅദിയ്യ: അറബിയ്യ: യില്‍ നടന്നു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന മീലാദ് സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 2 മണിക്ക് മേല്‍പ്പറമ്പില്‍ നിന്നും സഅദിയ്യ:യിലേക്ക് നടക്കുന്ന വര്‍ണ്ണഷബളമായ മീലാദ് ഘോഷയാത്രക്ക് സാദാത്തുക്കളും പണ്ഡിതരും സ്ഥാപന സംഘടനാ നേതാക്കളും നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിക്ക് നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന നബിദിന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

സഅദിയ്യ: നടത്തിവരുന്ന വൈജ്ഞാനിക വിപ്ലവ മുന്നേറ്റത്തിന് ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു കൊണ്ടാരംഭിക്കുന്ന സ്‌ക്കൂള്‍ ഓഫ് മാനേജ് മെന്റ് ആന്റ് റിസര്‍ച്ച് ട്രൈനിംഗ് (സ്മാര്‍ട്ട്) ന്റെ പ്രഖ്യാപനം യേനേപ്പോയ മെഡിക്കല്‍ കോളേജ് ചാന്‍സിലര്‍ വൈ. അബ്ദുല്ല ക്കുഞ്ഞി നിര്‍വ്വഹിക്കും.

കെ. പി. ഹുസൈന്‍ സഅദി പ്രഭാഷണം നടത്തും. സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സി. ടി. അഹ്മദലി എ. എല്‍. എ, യു.ടി. ഖാദര്‍ എം.എല്‍.എ, ഡോക്ടര്‍ എന്‍.എ. മുഹമ്മദ് , കണച്ചൂര്‍ മോണുഹാജി തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും. മഗ് രിബ് നിസ്‌കാരാനന്തരം നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് കെ. എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വ നല്‍കും.

ഉച്ചക്ക് 2മണിക്ക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ക്ലാസെടുക്കും.

മുഹിമ്മാത്ത് മഹ്ഫിലെ ത്വയ്ബ 2011 തുടക്കമായി

മൂഹിമ്മാത്ത് മഹ്ഫിലെ ത്വയ്ബ 2011 മീലാദ് പരിപാടികളുടെ ഔദ്യോഗിക ഉല്‍ഘാടനം മൂഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നിര്‍വഹിച്ചു. മൂഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ദീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു.