Friday, February 11, 2011

സഅദിയ്യ: മീലാദ് സമ്മേളനം 13 ന്‌ : സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.


kasaragod.com, news, vartha, kasaragodvartha, kasaragodnews

സഅദാബാദ്: `നിത്യനൂതനം തിരുനബി ദര്‍ശനം` എന്ന പ്രമേയത്തില്‍ ജാമിഅ: സഅദിയ്യ: അറബിയ്യ: യില്‍ നടന്നു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന മീലാദ് സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് 2 മണിക്ക് മേല്‍പ്പറമ്പില്‍ നിന്നും സഅദിയ്യ:യിലേക്ക് നടക്കുന്ന വര്‍ണ്ണഷബളമായ മീലാദ് ഘോഷയാത്രക്ക് സാദാത്തുക്കളും പണ്ഡിതരും സ്ഥാപന സംഘടനാ നേതാക്കളും നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിക്ക് നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന നബിദിന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

സഅദിയ്യ: നടത്തിവരുന്ന വൈജ്ഞാനിക വിപ്ലവ മുന്നേറ്റത്തിന് ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു കൊണ്ടാരംഭിക്കുന്ന സ്‌ക്കൂള്‍ ഓഫ് മാനേജ് മെന്റ് ആന്റ് റിസര്‍ച്ച് ട്രൈനിംഗ് (സ്മാര്‍ട്ട്) ന്റെ പ്രഖ്യാപനം യേനേപ്പോയ മെഡിക്കല്‍ കോളേജ് ചാന്‍സിലര്‍ വൈ. അബ്ദുല്ല ക്കുഞ്ഞി നിര്‍വ്വഹിക്കും.

കെ. പി. ഹുസൈന്‍ സഅദി പ്രഭാഷണം നടത്തും. സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സി. ടി. അഹ്മദലി എ. എല്‍. എ, യു.ടി. ഖാദര്‍ എം.എല്‍.എ, ഡോക്ടര്‍ എന്‍.എ. മുഹമ്മദ് , കണച്ചൂര്‍ മോണുഹാജി തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും. മഗ് രിബ് നിസ്‌കാരാനന്തരം നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് കെ. എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വ നല്‍കും.

ഉച്ചക്ക് 2മണിക്ക് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ക്ലാസെടുക്കും.

No comments:

Post a Comment

thank you my dear friend