Tuesday, June 01, 2010

ആലംപാടി ഉസ്താദിന്റെ സഹോദരന്‍ അന്തരിച്ചു


വിരാജപേട്ട: പ്രശസ്ത പണ്ഡിതനും സൂഫിവര്യനുമായ ആലംപാടി എ.എം കുഞ്ബ്ദുല്ല മുസ്ലിയാരുടെ ഇളയ സഹോദരന്‍ ഇബ്രാഹിം (65) അന്തരിച്ചു. അസുഖം കാരണം കിടപ്പിലായിരുന്നു. വിരാജപേട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ.നഫീസ മക്കള്‍ അബൂബക്കര്‍ ആമിന ഖദീജ ജമീല സുഹ്‌റ. മയ്യത്ത് കടക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറമാടി. പരേതന്റെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംയ്യത്തുല്‍ ഉലമാ കാന്തപുരം എ പി. അബൂബക്കര്‍ മസ്ലിയാര്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി എന്നിവര്‍ അമുശോചിച്ചു. പരേതന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേകം പ്രാര്‍ത്തന നടത്തനും നേതാകള്‍ ആഹ്വാനം ചൈതു.
മുഹിമ്മാത്തില്‍ പ്രവേശനോത്സവം ആവേശമായി.
മുഹിമ്മാത്ത് നഗര്‍ വേനലവധിക്ക് ശേഷം മുഹിമ്മാത്ത് ഹൈസ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം.
പുത്തനുടുപ്പ്‌ ധരിച്ചും ബാഗും പുസ്‌തകങ്ങളുമായി പുതിയ കൂട്ടുകാരെ തേടി നിരവധി വിദ്യാര്‍ത്ഥികള്‍
മുഹിമ്മാത്തിലെത്തി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍തങ്ങളുടെ മഖാം സിയാറത്തോടെ സ്‌കൂള്‍ പ്രവേശനോത്സവത്തിന് ആരംഭം കുറിച്ചു. വിജ്ഞാനത്തിന്റെ മധു നുകരാന്‍ പുതുതായെത്തിയ പിഞ്ചു കുരുന്നുകളെ വരവേല്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുഹിമ്മാത്തിലെ നൂറുകണക്കിന് അഗതി അനാഥ വിദ്യാര്‍ത്ഥികളും ഇന്ന് അറിവിന്റെ പുതിയ ലേകത്തേക്ക് കടന്ന് വന്നു. ഇവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് മുഹിമ്മാത്ത് വിദ്യാഭ്യാസം നല്‍കുന്നത്. പുതുതായി സ്‌കൂളിലെത്തിയ പിഞ്ചു കുരുന്നുകളെ വരവേല്‍ക്കാന്‍ മുഹിമ്മാത്ത് സാരഥികളും സഹകാരികളും നേരത്തേ തന്നെ സ്‌കൂളിലെത്തിയിരുന്നു. ബലൂണുകളും മധുരപ്പലഹാരങ്ങളും വിതരണം ചെയ്തുകൊണ്ടാണ് നവ വിദ്യാര്‍ത്ഥികളെ വരവേറ്റത്. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ കെ ഇസ്സുദ്ധീന്‍ സഖാഫി, സ്‌കൂള്‍ മാനേജര്‍ സി എന്‍ അബ്ദുല്‍ഖാദിര്‍ മാസ്റ്റര്‍, ഉമര്‍ സഖാഫി കര്‍നൂര്‍, മുഹമ്മദ് മുസ്ല്യാര്‍ കുമ്പടാജെ, മുഹ് യിദ്ദീന്‍ ഹിമമി ചേരൂര്‍, മുനീര്‍ ഹിമമി സഖാഫി, ഖാസിം മദനി, അലി വയനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.








സഅദിയ്യ യു.പി സ്‌കൂളില്‍ നടന്ന പ്രവേശനേത്സവം

സഅദിയ്യ യു.പി സ്‌കൂളില്‍ നടന്ന പ്രവേശനേത്സവത്തില്‍ നവാഗതരെ, വിദ്യാര്‍ത്ഥികള്‍ കടലാസ് തൊപ്പിയണിച്ച് സ്വീകരിക്കുന്നു.