മഞ്ചേശ്വരം: പുച്ചത്തവയല്‍ മുഹ് യദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹു:ബഹാവുദ്ധീന്‍ വലിയുള്ളാഹി (ഖ:സി) അവര്‍കളുടെ പേരില്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിവരുന്ന ഉറൂസ് നേര്‍ച്ചയും മതപ്രഭാഷണ പരമ്പരയും ജനുവരി 23 മുതല്‍ 30 വരെ നടക്കുന്ന പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 23-ന് രാവിലെ 10 മണിക്ക് അസ്സയ്യിദ് അതാഉള്ള തങ്ങള്‍ എം.എ ഉദ്യാവരം പതാക ഉയര്‍ത്തി മഖാം സിയാറത്തിന് നേതൃത്വം നല്‍ക്കും. രാത്രി ഏഴുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡി.കെ ഇബ്രാഹിം ഷാ (ഉറൂസ് കമ്മിറ്റി പ്രസിഡന്റ്) യുടെ അധ്യക്ഷതയില്‍ അബ്ദുറസ്സാഖ് നഈമി ഉദ്ഘാടനം ചെയ്യും. യുവാക്കളും ധാര്‍മ്മിക ബോധവും എന്ന വിഷയത്തില്‍ അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി പ്രഭാഷണം നടത്തും.
തുടര്‍ന്ന് എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന മതപ്രഭാഷണ പരമ്പര ജനുവരി 24-ന് അസ്സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥനയും "മരണവും മരണാനന്തര ജീവിതവും" എന്ന വിഷയത്തില്‍ അബൂ ഹന്നത്ത് മൗലവി പ്രഭാഷണവും നടത്തും. 25-ന് "മുഹമ്മദ് മുസ്തഫ(സ്വ)യുടെ അമാനുഷികത" എന്ന വിഷയത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ കുറ്റിയാടി പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തും. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി തുര്‍ക്കളിക തങ്ങള്‍ പ്രാര്‍ത്ഥനയും "വഴിതെറ്റുന്ന ജനത വഴികാട്ടുന്ന ഇസ് ലാം" എന്ന വിഷയത്തില്‍ സ്ഥലം ഖത്തീബ് അബ്ദുല്‍ റസ്സാഖ് നഈമി പ്രഭാഷണം നടത്തും.
ജനുവരി 27 വ്യാഴാഴ്ച വൈകുന്നേരം 4-മണിക്ക് ഉലമാ ഉമറാ സംഗമം അസ്സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി ഉദ്ഘാടനം ചെയ്യും. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് രാത്രി 9 മണിക്ക് അസ്സയ്യിദ് അബ്ദുല്‍ ഖാദില്‍ ജബ്ബാര്‍ മസ്താന്‍ മുളൂര്‍ പ്രാര്‍ത്ഥനയും "ഇസ് ലാമിന്റെ സമാദാന സന്ദേശം എന്ന വിഷയത്തില്‍ അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല പ്രഭാഷണവും നടത്തും.
ജനുവരി 28 വെള്ളിയാഴ്ച ജുമുഅ നിസ്ക്കാരനന്തരം നടക്കുന്ന ദിഖ്ര്‍ സ്വലാത്ത് മജ് ലിസിന് ശൈഖുനാ എം. അലി കുഞ്ഞി ഉസ്താദ് ഷിറിയ നേതൃത്വം നല്‍ക്കും. രാത്രി 9 മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ശൈഖുനാ താജുല്‍ ഉലമാ അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ അല്‍-ബുഖാരി ഉള്ളാള്‍ തങ്ങള്‍ നേതൃത്വം നല്‍ക്കും. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് "ഔലിയാക്കളും കറാമത്തും" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. മതപ്രഭാഷണ പരമ്പരയുടെ സമാപന ദിവസം അസ്സയ്യിദ് അലവി ജലാലുദ്ധീന്‍ അല്‍-ഹാദി ഉജിര തങ്ങള്‍ പ്രാര്‍ത്ഥനയും അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി "ഇസ് ലാമിലെ വനിത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ജനുവരി 30 ഞായറാഴ്ച പകല്‍ 10 മണിക്ക് നടക്കുന്ന ഖതമുല്‍ ഖുര്‍ആനും മൗലീദ് പാരായണവും ശൈഖുനാ അബ്ദുല്‍ ഹമീദ് മച്ചമ്പാടി ഉസ്താദ് നെതൃത്വം നല്‍ക്കും. ശേഷം ളുഹ്ര്‍ നിസ്ക്കാരനന്തരം അന്നദാനം ഉണ്ടായിരിക്കും.
ഉറൂസ് വിളംബരം ചെയ്ത് കൊണ്ട് ജനുവരി 22-ന് വൈകുന്നേരം അസര്‍ നമസ്ക്കാരനന്തരം ദഫ് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ദഫ് റാലിക്ക് അടുത്തുള്ള മഹല്ലില്‍ സ്വീകരണവും നല്‍ക്കും. പരിപാടിയുടെ വിവിധ ദിവസങ്ങളില്‍ ഖമറുല്‍ ഉലമാ എ.പി ഉസ്താദ്, കൂറാ തങ്ങള്‍, സൂഫിവര്യന്‍ നരിക്കോട് ഉപ്പാപ, പേരോട് ഉസ്താദ്, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം തുടങ്ങിയ പണ്ടിതന്മാരും പ്രഭാഷകരും സംബന്ധിക്കും.