എസ് എസ് എഫ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരണപെട്ടു {ഇന്നാലില്ലാഹ് }
പുത്തിഗെ: എസ് എസ് എഫ് പെര്‍മുദെ യൂനിറ്റ് പ്രസിഡന്റ് അശ്‌റഫ് പെരിയടുക്ക (22) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ചേവാര്‍ പള്ളിക്കുമുമ്പിലാണ് അപകടം. സുബ്ബൈക്കട്ട കുാറടുക്കയില്‍ മരമില്‍ തൊഴിലാളിയായ അശ്‌റഫ് പെര്‍മുദെയില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പോകവെ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിക്കുകയായിരുന്നു. മുന്നില്‍വന്ന മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടയിലാണ് അപകടമുായത്. കലുങ്കിലിടിച്ച് അശ്‌റഫ് അടുത്തുള്ള കുഴിയിലേക്ക് തെറിച്ചുവീണു. തലക്കു ഗുരുതരമായി പരുക്കേറ്റ അശ്‌റഫിനെ മംഗല്‍പാടിയിലെ ആശുപത്രിയിലേക്കെത്തിക്കുമ്പോഴേ മുഹമ്മദ്-ആഇശ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജാഫര്‍ (എസ് എസ് എഫ് മുന്‍ യൂനിറ്റ് സെക്രട്ടറി), റഫീഖ്, ശംസീറ. മൃതദേഹം മംഗല്‍പാടി സര്‍ക്കാര്‍ ആശുപത്രിയില്‍. മരണവിവരമറിഞ്ഞ് ജില്ലയിലെ എസ് വൈ എസ്, എസ് വൈ എസ് നേതാക്കളും മുഹിമ്മാത്ത് സാരഥികളും ആശുപത്രിയിലെത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, എസ് വൈ എസ് പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, ഉമര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, സി എന്‍ ആരിഫ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. |