ദേളി ജാമിഅ സഅദിയ്യ അറബിയ്യ യുടെ 40 ാം വാര്‍ഷികഘോഷ പരിപാടികള്‍ക്ക് പൊലിമ പകര്‍ന്ന് ഒരു അനാഥ ബാലികയ്‌ക്ക് മംഗല്യ സൗഭാഗ്യം. നാല് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളന പരിപാടികളുടെ ഉദ്‌ഘാടനം കഴിഞ്ഞയുടനെ സമ്മേളന നഗരി മംഗല്യ വേദിയായി മാറുകയായിരുന്നു. സഅദിയ്യ യതീം ഖാനയില്‍ ഒമ്പത് വര്‍ഷമായി പഠിച്ച് കൊണ്ടിരിക്കുന്ന അഫ്‌ളലുല്‍ ഉലമ വിദ്യാര്‍ഥിനി ഉമ്മു കുല്‍സൂമും എസ്.എസ്.എഫ് കാഞ്ഞങ്ങാട് മുന്‍ ഡിവിഷന്‍ സെക്രട്ടറി ബശീര്‍ സഅദി മുട്ടുംതലയും തമ്മിലുള്ള നികാഹ് നൂറ് കണക്കിന് സയ്യിദുമാരുടെയും പണ്‌ഡിതന്‍മാരുടെയും സാനിധ്യത്തില്‍ സമ്മേളന നഗരിയില്‍ വെച്ച് നടന്നു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി കാര്‍മികത്വം വഹിച്ചു. മൗലാനാ എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സഅദിയ്യ യുടെ ഉപഹാരം സമ്മാനിച്ചു. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍, എ.കെ അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍,എ.പി അബ്‌ദുല്ല മുസ്‌ലിയാര്‍, യതീം ഖാന മാനേജര്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുട്ടുംന്തലയിലെ അബ്‌ദുല്‍ റഹ്‌മാന്‍ മകന്‍ ബശീര്‍ സഅദിയും അബൂദാബില്‍ ജോലി ചെയ്‌ത് വരികയാണ്. അനാഥ ബാലികയെ ജീവിത സഖിയാക്കാന്‍ മുന്നോട്ട് വരിക വഴി മാതൃകയായിരിക്കുകയാണ് സഅദികൂടിയായ ഈ യുവാവ്. ഉമ്മുകുല്‍സൂമിന്റെ സഹോദരിയുടെ നികാഹ് മുമ്പ് സഅദിയ്യയുടെ കാര്‍മികത്വത്തില്‍ നടന്നിരുന്നു . ധര്‍മത്തടുക്കയിലെ മര്‍ഹൂം അബ്‌ദുല്‍ റഹ്‌മാന്റെ മകളാണ്. സഅദിയ്യ യതീം ഖാനയില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് അനുയോജ്യരായ വരന്മാരെ കൂടെ കണ്ടെത്തി യതീം ഖാനകള്‍ക്ക് മാതൃകയാവുകയാണ് സഅദിയ്യ. ഇതിനകം എട്ട് അനാഥ പെണ്‍കുട്ടികളുടെ നികാഹ് സഅദിയ്യ നടത്തി കൊടുത്തിട്ടുണ്ട്.
Monday, January 11, 2010
സഅദിയ്യ നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢമായ തുടക്കം
സഅദാബാദ്: സഅദിയ്യ നാല്‍പതാം വാര്‍ഷിക മഹാസമ്മേളനത്തിന് പ്രൗഢമായ തുടക്കം ഇന്നുച്ചക്ക് 3 മണിക്ക് സയ്യിദ് മാലിക്ക്‌ദീനാര്‍ മഖാം, സഈദ് മുസ്ലിയാര്‍ മഖാം, കല്ലട്ര അബ്‌ദുല്‍ ഖാദിര്‍ ഹാജി ഖബിറിടം എന്നിവിടങ്ങളില്‍ നടന്ന സിറത്തോടെ ഔദ്യോഗിക തുടക്കമായി. കര്‍ണ്ണാടക ന്യൂനപക്ഷ കമ്മീഷ്‌ണര്‍ ഖുസ്‌റോ ഖുറൈശി ഉല്‍ഘാടനം ചെയ്‌തു. സി ടി അഹ്മദ് അലി എല്‍ എ അസ്സആദ സമ്മേളന സുവനീര്‍ പ്രകാശനം നടത്തി.
സഅദിയ്യക്കൊരു കൈത്താങ്ങായി എസ് എസ് എഫിന്റെ വിഭവ സമാഹരണം
ദേളി (സഅദാബാദ്): ഇന്നാരംഭിക്കുന്ന സഅദിയ്യ 40-ാം വാര്‍ഷിക സമ്മേളനത്തിനുവേണ്ടി എസ് എസ്‌എഫ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റുകളില്‍നിന്നും ശേഖരിച്ച വിഭവങ്ങള്‍ സഅദിയ്യയിലെത്തിച്ചു. സഅദാബാദില്‍ നടന്ന ചടങ്ങില്‍ സഅദിയ്യ പ്രിന്‍സിപ്പല്‍ എ കെ അബ്‌ദുറഹ്മാന്‍ മുസ്‌ലിയാര്‍, കുട്ടശ്ശേരി അബ്‌ദുല്ല ബാഖവി, സയ്യിദ് ഇസ് മയില്‍ അല്‍ഹാദി, കെ കെ അഹ്‌മദ്‌കുട്ടി ബാഖവി, ലത്തീഫ് സഅദി പഴശ്ശി, എസ് എ അബ്‌ദുല്‍ ഹമീദ് മൗലവി ആലംപാടി, മുനീര്‍ ബാഖവി തുരുത്തി, ഹസ്‌ബുല്ല തളങ്കര തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജില്ലാ നേതാക്കളായ മൂസ സഖാഫി കളത്തൂര്‍, അബ്‌ദുല്‍ അസീസ് സൈനി, അന്‍വര്‍ മൗവ്വല്‍, ഹാരിസ് സഖാഫി കുണ്ടാര്‍, ലത്തീഫ് പള്ളത്തടുക്ക, അശ്‌റഫ് സഅദി ആരിക്കാടി, മൊയ്‌തീന്‍ സഅദി പിലാവളപ്പ്, ശരീഫ് പേരാല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിഭവങ്ങള്‍ നല്‍കിയവര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി.
Subscribe to:
Posts (Atom)