Friday, May 14, 2010

എസ് വൈ എസ് പുല്ലൂര്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു.

കുണിയ ആദര്‍ശം സന്ദേശം പ്രമാണം എന്ന പ്രമേയത്തില്‍ എസ് വൈ എസ് പുല്ലൂര്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. എസ് വൈ എസ് പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ സഅദി പാറപ്പള്ളി പതാക ഉയര്‍ത്തി. അഹ്‌ലുസ്സുന്ന എന്ത് എന്ന വിഷയത്തില്‍ മുനീര്‍ ബാഖവി തുരുത്തി വിഷയാവതരണം നടത്തി. വൈകുന്നേരം നടന്ന സമാപന സമ്മേളനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ലത്തീഫ് സഅദി പഴസ്സി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം, സുലൈമാന്‍ സഖാഫി ദേശാംകുളം, അബ്ദുല്‍ സത്താര്‍ പെരിയ, മഹ്മൂദ് കുണിയ, ശെരീഫ് അട്ക്ക, അബ്ദുര്‍റഹ്മാന്‍ ബാഖവി, റഷീദ് തെക്കേക്കുന്ന്, സി എച്ച് ഹമീദ്, സിദ്ദീഖ് സഖാഫി, അബ്ദുല്‍ കരീം സഖാഫി, അബ്ദുല്‍ലത്തീഫ് സഖാഫി, അബ്ദുര്‍റഹ്മാന്‍ ബെണ്ടിച്ചാല്‍, കബീര്‍ കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്മയില്‍ സഅദി സ്വാഗതവും, നസീര്‍ തെക്കേകര നന്ദിയും പറഞ്ഞു.

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സമ്മെര്‍ ക്യാമ്പ് നടത്തി

കുമ്പള: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കുമ്പള ഡിവിഷന്‍ സംഘടിപ്പിച്ച സമ്മെര്‍ ക്യാമ്പില്‍ അബ്ദുല്‍ അസീസ് സഖാഫി ബാപ്പാലിപ്പൊനം സംസാരിക്കുന്നു.
ഖാസി ബൈഅത്തിന്റെ പേരില്‍ കുമ്പളയില്‍ നടന്നത് രാഷ്ട്രീയ നാടകം

കുമ്പള: ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഖാസി ബൈഅത്ത് തനി രാഷ്ട്രീയ നാടകമായി മാറി. ശരീഅത്ത് നിയമപ്രകാരം മഹല്ലുകളുടെ ഉത്തരവാദപ്പെട്ടവര്‍ കൂടിയാലാചിച്ച് തീരുമാനിച്ച ശേഷം നിയമാനുസൃതം ബൈഅത്ത് ചെയ്യുന്നതിന് പകരം രാഷ്ട്രീയ നേതാക്കള്‍ സ്റ്റേജില്‍ കയറി ഖാസിയെ പ്രഖ്യാപിക്കുന്നതാണ് കുമ്പളയില്‍ കണ്ടത്. 21 മഹല്ലുകള്‍ ഖാസിയെ ബൈഅത്ത് ചെയ്തുവെന്നാണ് മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. ഇതില്‍ പകുതിയിലേറെ മഹല്ലുകളിലും ഇതുസംമ്പന്ധമായി കൂടിയലേചനയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നാണറിയുന്നത്. കളത്തൂര്‍ മഹല്ലിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതാവാണ് സ്റ്റേജിലെത്തിയത്. കളത്തൂര്‍ മഹല്ലില്‍ ഖാസി ബൈഅത്ത് സംബന്ധമായി ഒരു ചര്‍ച്ചയും ഇതു വരെ നടന്നിട്ടുമില്ല.കൊടിയമ്മ, ആരിക്കാടി, ബന്നങ്കുളം, മൊഗ്രാല്‍, ചളിയങ്കോട് തുടങ്ങി പല മഹല്ലുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി. എല്ലാ മഹല്ലുകാരും ഖാസിയെ ബൈഅത്ത് ചെയ്യാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ വക്കാലെത്ത് ഏല്‍പിച്ചുവെന്നും അദ്ദേഹമാണ് ഖാസിയെ ഔദ്യോഗിഗമായി ബൈഅത്ത് ചെയ്തുവെനന്#ുമാണ് സംഘാടകര്‍ അറിയിച്ചത്. രാഷ്ടീയക്കാരുടെ ഇംഗിതത്തിനൊത്ത് ശരീഅത്ത് നിയമങ്ങളെ കാറ്റില്‍ പറത്തിയ ചിലരുടെ നടപടിയില്‍ മഹല്ല് തലങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ശരീഅത്ത് നിയമ പ്രകാരമല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഖാസിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മഹല്ലുകാരുടെ നിലപാട്. ഇവരുടെ ബൈഅത്ത് സമ്മേളനത്തിലുടനീളം രാഷ്ട്രിയ നിറം പ്രകടമായിരുന്നു. കാന്തപുരത്തെ തെറി പറഞ്ഞ് കൊണ്ടാണ് പരിപാടി തുടങ്ങിയത്. സിയാറത്തിന് പകരം മൊഗ്രാല്‍ ലീഗ് ഹൗസില്‍ നിന്നാണ് ഖാസിയെ ആനയിച്ചത്. ഇവരുടെ സമസ്തയുടെ ജനറല്‍ സെക്രട്ടറി വേദിയിലുണ്ടായിരുന്നിട്ടും ചടങ്ങ് ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ പാര്ട്ടിയുടെ ജില്ലാ പ്രസിഡന്റും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പരിപാടിക്കെതിരെ നിഷ്പക്ഷമതികളില്‍ പോലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
Fkv sP Fw PnÃm kÀ¤a¯n tZfn ssd©v tPXm¡Ä
ImkdtKmUv kp¶n PwC¿¯p apAÃnao³þkp¶n amt\Pvsaâv Atkmkntbi³ kwLSn¸n¨ PnÃm kÀ¤ kwLa¯n 128 t]mbnâv t\Sn tZfn ssd©v tPXm¡fmbn. 108 t]mbnâv t\Sn ]p¯nsK ssd©v c mw Øm\hpw 82 t]mbntâmsS Ip¼f ssd©v aq¶mw Øm\hpw IcØam¡n. ko\nbÀ k_vPq\nbÀ hn`mK§fn kAZn¿ hnZymÀ°nIfmb apl½Zv A{i^v, apl½Zv i^oJv F¶nhcpw Pq\nbÀ hn`mK¯n s]cnbSp¡ a{Zkm hnZymÀ°n AÒZv I_odpw Iem{]Xn`Ifmbn sXcsªSp¡s¸«p. sshIpt¶cw \S¶ kam]\ kwKa¯n lpssk³ kAZn sI kn tdmUnsâ A²y£Xbn Fkv ssh Fkv PnÃm {]knUâv ]Åt¦mSv AÐp JmZnÀ aZ\n DÂLmS\w sNbvXp. Fkv Fw F PnÃm sk{I«dn AÐp JmZnÀ kJm^n Im«n¸md apJy {]`mjWw \S¯n. Fkv sP Fw PnÃm {]knUâv sImümSn AÐp JmZnÀ kAZn, sk{I«dn kn sI AÐp JmZnÀ Zmcnan amWnbqÀ, Fkv sP Fw ]p¯nsK ssd©v {]knUâv kn Fw AÐpÀdÒm³ apÉymÀ, Fkv Fkv F^v PnÃm {]knUâv aqk kJm^n If¯qÀ, C{_mlnw kJm^n AÀfSp¡, C{_mlnw kJm^n _m¸mens¸m\w, sI Fw If¯qÀ, kn F³ Bcn^v XpS§nbhÀ kw_Ôn¨p. Fkv Fw F PnÃm tPm sk{I«dn Aºmkv A³hcn kzmKXhpw AÐpÀdlam³ kmcn k³kmÀ \µnbpw ]dªp.
ഖാസി ബൈഅത്തിന്റെ പേരില്‍ കുമ്പളയില്‍ നടന്നത് രാഷ്ട്രീയ നാടകം

കുമ്പള: ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഖാസി ബൈഅത്ത് തനി രാഷ്ട്രീയ നാടകമായി മാറി. ശരീഅത്ത് നിയമപ്രകാരം മഹല്ലുകളുടെ ഉത്തരവാദപ്പെട്ടവര്‍ കൂടിയാലാചിച്ച് തീരുമാനിച്ച ശേഷം നിയമാനുസൃതം ബൈഅത്ത് ചെയ്യുന്നതിന് പകരം രാഷ്ട്രീയ നേതാക്കള്‍ സ്റ്റേജില്‍ കയറി ഖാസിയെ പ്രഖ്യാപിക്കുന്നതാണ് കുമ്പളയില്‍ കണ്ടത്. 21 മഹല്ലുകള്‍ ഖാസിയെ ബൈഅത്ത് ചെയ്തുവെന്നാണ് മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. ഇതില്‍ പകുതിയിലേറെ മഹല്ലുകളിലും ഇതുസംമ്പന്ധമായി കൂടിയലേചനയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നാണറിയുന്നത്. കളത്തൂര്‍ മഹല്ലിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതാവാണ് സ്റ്റേജിലെത്തിയത്. കളത്തൂര്‍ മഹല്ലില്‍ ഖാസി ബൈഅത്ത് സംബന്ധമായി ഒരു ചര്‍ച്ചയും ഇതു വരെ നടന്നിട്ടുമില്ല.കൊടിയമ്മ, ആരിക്കാടി, ബന്നങ്കുളം, മൊഗ്രാല്‍, ചളിയങ്കോട് തുടങ്ങി പല മഹല്ലുകളിലും ഇതു തന്നെയായിരുന്നു സ്ഥിതി. എല്ലാ മഹല്ലുകാരും ഖാസിയെ ബൈഅത്ത് ചെയ്യാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ വക്കാലെത്ത് ഏല്‍പിച്ചുവെന്നും അദ്ദേഹമാണ് ഖാസിയെ ഔദ്യോഗിഗമായി ബൈഅത്ത് ചെയ്തുവെനന്#ുമാണ് സംഘാടകര്‍ അറിയിച്ചത്. രാഷ്ടീയക്കാരുടെ ഇംഗിതത്തിനൊത്ത് ശരീഅത്ത് നിയമങ്ങളെ കാറ്റില്‍ പറത്തിയ ചിലരുടെ നടപടിയില്‍ മഹല്ല് തലങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ശരീഅത്ത് നിയമ പ്രകാരമല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഖാസിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മഹല്ലുകാരുടെ നിലപാട്. ഇവരുടെ ബൈഅത്ത് സമ്മേളനത്തിലുടനീളം രാഷ്ട്രിയ നിറം പ്രകടമായിരുന്നു. കാന്തപുരത്തെ തെറി പറഞ്ഞ് കൊണ്ടാണ് പരിപാടി തുടങ്ങിയത്. സിയാറത്തിന് പകരം മൊഗ്രാല്‍ ലീഗ് ഹൗസില്‍ നിന്നാണ് ഖാസിയെ ആനയിച്ചത്. ഇവരുടെ സമസ്തയുടെ ജനറല്‍ സെക്രട്ടറി വേദിയിലുണ്ടായിരുന്നിട്ടും ചടങ്ങ് ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ പാര്ട്ടിയുടെ ജില്ലാ പ്രസിഡന്റും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പരിപാടിക്കെതിരെ നിഷ്പക്ഷമതികളില്‍ പോലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
മായിപ്പാടിയില്‍ എസ്.എസ്.എഫ് പ്രസിഡന്റിനു നേരെ അക്രമം

മായിപ്പാടി: സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചതിന്റെ വിരോധത്തില്‍ എസ്.എസ്.എഫ് മായിപ്പാടി യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല (33) നു നേരെ അക്രമണം. മായിപ്പാടി ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലംഗ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും ഗരുതരമായി പരുക്കേറ്റ അബ്ദുല്ലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മായിപ്പാടി ചെന്നാര്‍ വളപ്പ് മൂസയുടെ മകനാണ് അബ്ദുല്ല. തൈവളപ്പ് മൂസയുടെ മക്കളായ റഊഫ്, ഈച്ചു എന്ന യൂസുഫ്, മുഗു മുഹമ്മദിന്റെ മകന്‍ അശ്രഫ്, തൈവളപ്പ് ഇസ്മാഈലിന്റെ മകന്‍ ശംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് അബ്ദുല്ല പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം മായിപ്പാടിയില്‍ എസ്.എസ്.എഫ് ആഭിമുഖ്യത്തില്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചതിന്റെ വിരോധം വെച്ചാണ് ആക്രമമെന്നറിയുന്നു.
ഫസല്‍ തങ്ങള്‍ ഓര്‍മയായി

കോഴിക്കോട്: സയ്യിദ് ഫള്‌ലുബ്‌നു മുഹമ്മദ് ശിഹാബ് അല്‍ ജിഫ്‌രി എന്നാണ് നാമം. 1928 ആഗസ്റ്റ് 5ന് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളുടെ മകനായി ജനിച്ച ഫസല്‍ തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്‌രിയ്യ, ഗണപതി ഹൈസ്‌കൂള്‍, മദ്‌റസത്തുല്‍ മുഹമ്മദിയ്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അയ്യിപ്ര കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദലി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോഴിക്കോട് എന്നിവര്‍ ഉസ്താദുമാരാണ്. 1962 മുതല്‍ പൊതു പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്ത തങ്ങള്‍ സുന്നി വിദ്യാഭ്യാസ വൈസ് പ്രസിഡന്റ്, മിസ്‌കാല്‍ പള്ളി പ്രസിഡന്റ്, മഊനത്തുല്‍ ഇസ്‌ലാം സഭ, തര്‍ബിയതുല്‍ ഇസ്‌ലാം സഭ എന്നിവയുടെ വൈസ് പ്രസിഡന്റായും കോഴിക്കോട് ഖാസി കമ്മിറ്റി പ്രസിഡന്റായും കോഴിക്കോട് ഉമറാ കമ്മിറ്റി ചെയര്‍മാനായും ഹജ്ജ് കമ്മിറ്റി മെമ്പറായും തൗഫീഖ് പബ്‌ളിക്കേഷന്‍സിന്റെ വൈസ് പ്രസിഡന്റായും സുന്നത്ത് മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു. മൂന്ന് നൂറ്റാണ്ട് മുമ്പ് യമനിലെ ഹളര്‍ മൗത്തില്‍ നിന്നും കേരളത്തിലെത്തിയ ജിഫ്‌രി സയ്യിദ് വംശത്തിലെ പ്രധാന കണ്ണിയാണ് സയ്യിദ് ഫസല്‍ ജിഫ്‌രി. കുറ്റിച്ചിറ ജിഫ്‌രിഹൗസിന് സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ ഇസ്‌ലാമിക സംഘ മുന്നേറ്റ ചരിത്രത്തിലും നിര്‍ണ്ണായക സ്വാധീനമുണ്ട്. ജിഫ്‌രി ഹൗസിന്റെ അവസാന സാരഥിയായിരുന്നു ഫസല്‍ തങ്ങള്‍. കോഴിക്കോട് സിറ്റി എസ്‌വൈ എസിന്റെ പ്രസിഡന്റായി സംഘടനാ രംഗത്തെത്തിയ തങ്ങല്‍ പിന്നീട് താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എസ്‌വൈ എസ് ഉപാധ്യക്ഷനായിരുന്നു. 1990 മുതല്‍ 1994 വരെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. 1978ല്‍ മര്‍കസ് സ്ഥാപിക്കുമ്പോള്‍ തന്നെ അതിന്റെ കമ്മിറ്റി അംഗമായിരുന്ന തങ്ങള്‍ പിന്നീട് വൈസ് പ്രസിഡന്റും ഒടുവില്‍ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമയി വളര്‍ന്ന മര്‍കസിന്റെ വളര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരോടൊപ്പം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സുന്നി സംഘടനകള്‍ക്ക് ഓഫീസില്ലാതിരുന്ന കാലത്ത് കോഴിക്കോട് തങ്ങള്‍സ് റോഡിലെ ജിഫ്‌രി ഹൗസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിര്‍ണായക യോഗങ്ങളും ജിഫ്‌രി ഹൗസിലാണ് ചേര്‍ന്നത്. നിലവിലുള്ള നേതാക്കള്‍ക്ക് പുറമെ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരടക്കമുള്ള എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് നടന്ന ദുബൈ മര്‍കസ് ഉദ്ഘാടന ചടങ്ങില്‍ തങ്ങള്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ മത സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിനു കനത്ത നഷ്ടമാണ്. ഖദീജമുല്ല ബീവിയാണ് ഭാര്യ. സയ്യിദ് ഹാശിം ശിഹാബ്, സയ്യിദ് ജഅ്ഫര്‍ ശിഹാബ്, ശരീഫ ഹഫ്‌സ, സയ്യിദ് സ്വാലിഹ് ശിഹാബ്, സയ്യിദ് അനസ് ശിഹാബ്, സയ്യിദ് സിറാജ് ശിഹാബ്, സയ്യിദ് നൗഫല്‍ ശിഹാബ്, സയ്യിദ് സഹല്‍ ശിഹാബ് എന്നിവര്‍ മക്കളാണ്.