Friday, May 14, 2010

എസ് വൈ എസ് പുല്ലൂര്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു.

കുണിയ ആദര്‍ശം സന്ദേശം പ്രമാണം എന്ന പ്രമേയത്തില്‍ എസ് വൈ എസ് പുല്ലൂര്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. എസ് വൈ എസ് പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ സഅദി പാറപ്പള്ളി പതാക ഉയര്‍ത്തി. അഹ്‌ലുസ്സുന്ന എന്ത് എന്ന വിഷയത്തില്‍ മുനീര്‍ ബാഖവി തുരുത്തി വിഷയാവതരണം നടത്തി. വൈകുന്നേരം നടന്ന സമാപന സമ്മേളനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ലത്തീഫ് സഅദി പഴസ്സി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം, സുലൈമാന്‍ സഖാഫി ദേശാംകുളം, അബ്ദുല്‍ സത്താര്‍ പെരിയ, മഹ്മൂദ് കുണിയ, ശെരീഫ് അട്ക്ക, അബ്ദുര്‍റഹ്മാന്‍ ബാഖവി, റഷീദ് തെക്കേക്കുന്ന്, സി എച്ച് ഹമീദ്, സിദ്ദീഖ് സഖാഫി, അബ്ദുല്‍ കരീം സഖാഫി, അബ്ദുല്‍ലത്തീഫ് സഖാഫി, അബ്ദുര്‍റഹ്മാന്‍ ബെണ്ടിച്ചാല്‍, കബീര്‍ കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്മയില്‍ സഅദി സ്വാഗതവും, നസീര്‍ തെക്കേകര നന്ദിയും പറഞ്ഞു.



No comments:

Post a Comment

thank you my dear friend