Friday, May 14, 2010

മായിപ്പാടിയില്‍ എസ്.എസ്.എഫ് പ്രസിഡന്റിനു നേരെ അക്രമം

മായിപ്പാടി: സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചതിന്റെ വിരോധത്തില്‍ എസ്.എസ്.എഫ് മായിപ്പാടി യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല (33) നു നേരെ അക്രമണം. മായിപ്പാടി ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലംഗ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും ഗരുതരമായി പരുക്കേറ്റ അബ്ദുല്ലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മായിപ്പാടി ചെന്നാര്‍ വളപ്പ് മൂസയുടെ മകനാണ് അബ്ദുല്ല. തൈവളപ്പ് മൂസയുടെ മക്കളായ റഊഫ്, ഈച്ചു എന്ന യൂസുഫ്, മുഗു മുഹമ്മദിന്റെ മകന്‍ അശ്രഫ്, തൈവളപ്പ് ഇസ്മാഈലിന്റെ മകന്‍ ശംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് അബ്ദുല്ല പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം മായിപ്പാടിയില്‍ എസ്.എസ്.എഫ് ആഭിമുഖ്യത്തില്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചതിന്റെ വിരോധം വെച്ചാണ് ആക്രമമെന്നറിയുന്നു.

No comments:

Post a Comment

thank you my dear friend