Wednesday, September 08, 2010

മാസപ്പിറവി അറിയിക്കണം

കുമ്പള: സെപ്തംബര്‍ 9 വ്യാഴാഴ്ച റമളാന്‍ 29 പൂര്‍ത്തിയാകുന്നതിനാല്‍ അന്ന് അസ്തമയ ശേഷം മാസപ്പിറവി കാണുന്നവര്‍ താഴെ കാണിച്ച നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് ബേഡടുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് അഭ്യര്‍ത്ഥിച്ചു. ഫോണ്‍ 04998 273044, 9747383820

പെരുന്നാള്‍ നിസ്‌കാര സമയം

രാവിലെ 7.30
പുത്തിഗെ രിഫാഇനഗര്‍ മസ്ജിദ്
പേരാല്‍ പട്ടോരി ഹാജര്‍ മസ്ജിദ്

രാവിലെ 7.45
ശാന്തിപ്പള്ളം മസ്ജിദ് കുമ്പള

രാവിലെ 8.00
ജില്ലാ സുന്നി സെന്റര്‍ മസ്ജിദ്
സഅദിയ്യ സെന്റര്‍ വിദ്യാനഗര്‍
സഅദിയ്യ മസ്ദിദ് ദേളി
കളത്തൂര്‍ മദീന മഖ്ദൂം
പെരിയടുക്കം സി.എം മടവൂര്‍ നഗര്‍


രാവിലെ 8.15
മുഹിമ്മാത്ത് ജുമാ മസ്ജിദ്

രാവിലെ 8.30
പട്‌ള ത്വാഹാ നഗര്‍ മസ്ജിദ്
ദുര്‍ഗിപ്പള്ളം മസ്ജിദ് മഞ്ചേശ്വരം

രാവിലെ 9.00
മരുതടുക്കം ജുമാ മസ്ജിദ്
ബാവിക്കര അടുക്കം ജുമാ മസ്ജിദ്
ചേടിക്കുണ്ട് ജുമാ മസ്ജിദ്
കുണ്ടങ്കുഴി ജുമാ മസ്ജിദ്
കാട്ടിപ്പാറ ജുമാ മസ്ജിദ്
കരിവേടകം ജുമാ മസ്ജിദ്
മൂന്നാംകടവ് ജുമാ മസ്ജിദ്
മുനമ്പം ജുമാ മസ്ജിദ്
കൊറ്റുമ്പ മുഹയിദ്ദീന്‍ ജുമാ മസ്ജിദ്
ബേപ്പുങ്കാല്‍ ജലാലിയ്യ ജുമാ മസ്ജിദ്
പുച്ചത്തുബയല്‍ ജുമാ മസ്ജിദ്
പൊസോട്ട് ജുമാ മസ്ജിദ്
മച്ചമ്പാടി ജുമാ മസ്ജിദ്


രാവിലെ 9.15
ഏണിയാടി ജുമാ മസ്ജിദ്
തലേക്കുന്ന് ജുമാ മസ്ജിദ്‌.

സഅദിയ്യ: ഇഗ്ലീഷ് മീഡിയം സ്‌കൂളിന് ന്യൂനപക്ഷ പദവി ലഭിച്ചു.

ദേളി: സഅദിയ്യ: ഇംഗ്ലീഷ് മീഡിയം റസീഡന്‍ഷ്യല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിന് കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ പദവി ലഭിച്ചു. 1984 ല്‍ ആരംഭിച്ച സ്‌കൂളില്‍ 1990 മുതല്‍ സി.ബി.എസ്.ഇ. അംഗീകാരത്തോടെയാണ് പഠിപ്പിക്കുന്നത്. നഴ്‌സറി തലം മുതല്‍ പ്ലസ്ടു വരെയായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജില്ലയിലെ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളിലൊന്നാണ്. പതിനാറു വര്‍ഷത്തോളമായി പത്താം തരത്തില്‍ നൂറു ശതമാനം വിജയം വരിക്കുന്ന സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം പ്ലസ്ടുവിനും നൂറുശതമാനം വിജയം കൈവരിക്കുകയുണ്ടായി.

എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിലീഫും ഇഫ്താര്‍ മീറ്റും സമാപിച്ചു

ദേളി:വര്‍ഷം തോറും നടത്തി വരുന്ന എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിലിഫ് റംസാന്‍ യിരുപതെഴിനു ദേളിജങ്ങ്ഷന്‍ ഇ കെ ഹസ്സന്‍ മുസ്ലിയാര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ്‌ സുന്നി സെന്റെറില്‍ വെച്ച് വിതരണം ചെയ്തു.മഹ്മൂദ്‌ ജീലാനി ബഖവിയുടെ ആദ്യക്ഷ്തയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട' അബ്ദുല്‍ കാദിര്‍ മദനി ഉല്‍ഘാടനം ചെയ്തു.അറുപതോളം കുടുംബങ്ങല്‍കുള്ള അരിവിതരണം മുഹമ്മദ്‌ കുഞ്ഞി തായലങ്ങാടി ഹമീദ്‌ മൌലവി കൊട്ടികുലത്തിനു ലിസ്റ്റ് കൈമാറി കൊണ്ട് ഉല്‍ഘാടനം ചെയ്തു .തുടര്‍ന്ന് സുന്നത്ത്‌ കര്‍മം നടത്തിയ കുട്ടികല്കുള്ള വസ്ത്രവിതരണം സത്താര്‍ ഹാജി ചെമ്പരിക്ക നിര്‍വഹിച്ചു.മോയിദീന്‍ കുഞ്ഞി തുരുത്തി,അഷ്‌റഫ്‌ കരിപ്പൊടി,സലാഹുദീന്‍ അയ്യുബി കളനാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.ശേഷം ഇഫ്താര്‍ മീറ്റൊട് കുടി പരിവാടി സമാപിച്ചു .നോമ്പ്തുറക്ക് മുഖ്യാദിദികളായി എസ് എസ് എഫ്‌ ജില്ലാ ആദ്യക്ഷന്‍ മൂസ സഖ്‌ആഫി കളതൂരും ജില്ലാ സെക്രടോരിഅബ്ദുല്‍ അസീസ്‌ സൈനിയും,ജില്ലാ ഉബാദ്യക്ഷന്‍ അബ്ദുല്‍ റസാക്ക്‌ സഖ്‌ആഫികോട്ടകുന്നും പങ്ങെടുത്തു.നൂറുകണക്കിന് ആളുകള്‍ക്ക്‌ ഇഫ്താര്‍ ഒരുക്കിയിരുന്നു .ജാബിര്‍ ദേളി സ്വാഗതവും റാഷിദ്‌ ദേളി നന്ദിയും പറഞ്ഞു.

മദ്യം സമ്പൂര്‍ണമായി നിരോധിക്കണം: കാന്തപുരം

കോഴിക്കോട്‌: മുഴുവന്‍ തിന്മകളുടേയും ഉത്ഭവങ്ങള്‍ക്ക്‌ കാരണമാകുന്ന മദ്യം സമ്പൂര്‍ണമായി നിരോധിക്കണമെന്ന്‌ അഖിലേന്ത്യ സുന്നിജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. വിശുദ്ധ ഇസ്‌ലാം മദ്യം ആപത്താണെന്ന്‌ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്‌. മനുഷ്യനെ കാര്‍ന്ന്‌ തിന്നുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക്‌ കാരണമാകുന്ന മദ്യം വഴി രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങള്‍ എണ്ണമറ്റതാണ്‌. രാജ്യത്ത്‌ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക്‌ പിന്നില്‍ മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും അടിമകളാണ്‌. അതിനാല്‍ സംസ്ഥാനത്തിന്‌ ലഭിക്കുന്ന തുഛമായി നികുതി വരുമാനത്തിന്റെ പേരില്‍ മദ്യം നിരോധിക്കാതിരിക്കുന്നത്‌ ന്യായമല്ല. പൗരന്‍മാരുടെ ആരോഗ്യത്തേയും ജീവനെയും അപകടപെടുത്തുന്ന മദ്യം വഴിലഭിക്കുന്ന വരുമാനം വേണ്ടെന്ന്‌ വെച്ച്‌ പൗരന്റെ സുരക്ഷിതത്വത്തിന്‌ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും അതിന്‌ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.