ബദിയടുക്ക: എസ്.എസ്.എഫ്. ബദിയടുക്ക സെക്ടര്‍ സമ്മേളനം മുനീര്‍ ബാഖവി തുരുത്തി ഉദ്ഘാടനംചെയ്തു. ബി.എസ്.അബ്ദുള്ള കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണംനടത്തി. മാഹിന്‍ കേളോട്ട്, എ.കെ.സഖാഫി, ലത്തീഫ് പള്ളത്തടുക്ക, അബ്ദുള്‍റഹ്മാന്‍ പുണ്ടൂര്‍, സുബൈര്‍ പെര്‍ഡാല എന്നിവര്‍ സംസാരിച്ചു.
Thursday, December 24, 2009
മുഹിമ്മാത്ത് ഹൈസ്‌കൂള്‍ കലാ മേളക്ക് തുടക്കമായി
മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് ഹൈസ്‌കൂള്‍ കലാ മേളക്ക് സ്‌കൂള്‍ ഗ്രൗണ്‌ടില്‍ തുടക്കമായി. രാവിലെ പത്ത് മണിക്ക് മുഹിമ്മാത്ത ് ജനറല്‍ മാനേജര്‍ ഏ കെ ഇസ്സുദ്ദിന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് ഡിസൂസ ഉല്‍ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ് ബി എം ഹമീദ് പതാക ഉയര്‍ത്തി.
എസ് എസ് എഫ് മേല്‍പറമ്പ് സെക്‌ടര്‍ സമ്മേളനം സമാപിച്ചു
എസ്।എസ്.എഫ് ഉദുമ യുണിറ്റ് കമ്മിറ്റി രൂപീകരിച്ചു
ഉദുമ: കലുഷ നിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന ശീര്‍ഷകത്തില്‍ 2010 ജനുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ ഉദുമ പടിഞ്ഞാറില്‍ നടക്കുന്ന എസ്.എസ്.എഫ് ഉദുമ സെക്ടര്‍ സമ്മേളനത്തിന്റെ മുന്നോടിയായി ഉദുമ തെക്കേക്കരയില്‍ ചെര്‍ന്ന യോഗത്തില്‍ വെച്ച് എസ്.എസ്.എഫ് ഉദുമ ടൗണ്‍ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് ബഹാഉദ്ദീന്‍ എസ്.വി(പ്രസിഡന്റ്), മുഹമ്മദ് ഹാരിസ്.പി.ബി,അബ്ദുല്‍ കബീര്‍.കെ(വൈസ്:പ്രസിഡന്റുമാര്‍), മുഹമ്മദ് സിഹാബുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), ജംഷീര്‍, മുഹമ്മദ് മിര്‍ഷാദ്(ജോണ്‍:സെക്രട്ടറിമാര്‍), മുഹമ്മദ് ആരിഫ് (ട്രഷറര്‍) എന്നിവരെ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. യോഗത്തില്‍ സയ്യിദ് ബഹാഉദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ സെക്ടര്‍ സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിഹാബുദ്ദീന്‍ സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)