Monday, December 21, 2009

കാഞ്ഞങ്ങാട്‌ സുന്നി ആശയമുഖാമുഖം

അലവി സഖാഫി കൊളത്തൂര്‍. എസ്‌ എസ്‌ എഫ്‌ കാഞ്ഞങ്ങാട്‌ ഡി വിഷന്‍ പ്രസി: അബ്ദുറഹ്മാന്‍ അശ്രഫി സ്വാഗതം പറയുന്നൂ.

തീവ്രവാദത്തെ ചെറുക്കാന്‍ ധാര്‍മിക സ്ഥാപനങ്ങള്‍ സഹായകം: മന്ത്രി പ്രേമചന്ദ്രന്‍


ദേളി: ഇസ്‌ലാം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്‌ വിഭാവനം ചെയ്യുന്നതെന്നും യഥാര്‍ഥ മതവിശ്വാസിക്ക്‌ തീവ്രവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ലെന്നും ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ജാമിഅ സഅദിയ്യയുടെ 40-ാം വാര്‍ഷിക ഡോക്യുമെന്ററി സഅദാബാദില്‍ പ്രകാശനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള എല്ലാ വിവേചനങ്ങളും അവസാനിപ്പിച്ചുകൊണ്ട്‌ കറുത്ത വര്‍ഗക്കാരനായ ബിലാലിനെ കഅ്‌ബാലയത്തില്‍ ബാങ്ക്‌വിളിക്കാനുള്ള സുപ്രധാന ചുമതല പ്രവാചകന്‍ നല്‍കുകയായിരുന്നുവെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി.സുന്നി സംഘടനകളുടെ നായകത്വത്തില്‍ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന സ്ഥാപന സമുച്ഛയങ്ങള്‍ അനുസരണ ബോധവും അച്ചടക്കവുമുള്ള ഒരു വിദ്യാര്‍ഥിസമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സഹായകമായി നാലു പതിറ്റാണ്ട്‌ പിന്നിട്ട ജാമിഅ സഅദിയ്യ ഈ രംഗത്ത്‌ ശ്ലാഘനീയമായ നേട്ടമാണ്‌ കൈവരിച്ചത്‌. വര്‍ഗീയതയെയും ഭീകരതയെയും ചെറുക്കാന്‍ രാജ്യത്തിന്‌ ഇന്നാവശ്യം ഇത്തരം സ്ഥാപനങ്ങളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.