Monday, January 11, 2010

സഅദിയ്യ വാര്‍ഷികാഘോഷത്തിന്‌ പൊലിമ പകര്‍ന്ന്‌ അനാഥ ബാലികയുടെ നികാഹ്‌

ദേളി ജാമിഅ സഅദിയ്യ അറബിയ്യ യുടെ 40 ാം വാര്‍ഷികഘോഷ പരിപാടികള്‍ക്ക്‌ പൊലിമ പകര്‍ന്ന്‌ ഒരു അനാഥ ബാലികയ്‌ക്ക്‌ മംഗല്യ സൗഭാഗ്യം. നാല്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന സമ്മേളന പരിപാടികളുടെ ഉദ്‌ഘാടനം കഴിഞ്ഞയുടനെ സമ്മേളന നഗരി മംഗല്യ വേദിയായി മാറുകയായിരുന്നു. സഅദിയ്യ യതീം ഖാനയില്‍ ഒമ്പത്‌ വര്‍ഷമായി പഠിച്ച്‌ കൊണ്ടിരിക്കുന്ന അഫ്‌ളലുല്‍ ഉലമ വിദ്യാര്‍ഥിനി ഉമ്മു കുല്‍സൂമും എസ്‌.എസ്‌.എഫ്‌ കാഞ്ഞങ്ങാട്‌ മുന്‍ ഡിവിഷന്‍ സെക്രട്ടറി ബശീര്‍ സഅദി മുട്ടുംതലയും തമ്മിലുള്ള നികാഹ്‌ നൂറ്‌ കണക്കിന്‌ സയ്യിദുമാരുടെയും പണ്‌ഡിതന്‍മാരുടെയും സാനിധ്യത്തില്‍ സമ്മേളന നഗരിയില്‍ വെച്ച്‌ നടന്നു. എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി കാര്‍മികത്വം വഹിച്ചു. മൗലാനാ എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സഅദിയ്യ യുടെ ഉപഹാരം സമ്മാനിച്ചു. സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍, സയ്യിദ്‌ ജാഫര്‍ സാദിഖ്‌ തങ്ങള്‍, എ.കെ അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍,എ.പി അബ്‌ദുല്ല മുസ്‌ലിയാര്‍, യതീം ഖാന മാനേജര്‍ ഹമീദ്‌ മൗലവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുട്ടുംന്തലയിലെ അബ്‌ദുല്‍ റഹ്‌മാന്‍ മകന്‍ ബശീര്‍ സഅദിയും അബൂദാബില്‍ ജോലി ചെയ്‌ത്‌ വരികയാണ്‌. അനാഥ ബാലികയെ ജീവിത സഖിയാക്കാന്‍ മുന്നോട്ട്‌ വരിക വഴി മാതൃകയായിരിക്കുകയാണ്‌ സഅദികൂടിയായ ഈ യുവാവ്‌. ഉമ്മുകുല്‍സൂമിന്റെ സഹോദരിയുടെ നികാഹ്‌ മുമ്പ്‌ സഅദിയ്യയുടെ കാര്‍മികത്വത്തില്‍ നടന്നിരുന്നു . ധര്‍മത്തടുക്കയിലെ മര്‍ഹൂം അബ്‌ദുല്‍ റഹ്‌മാന്റെ മകളാണ്‌. സഅദിയ്യ യതീം ഖാനയില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക്‌ അനുയോജ്യരായ വരന്മാരെ കൂടെ കണ്ടെത്തി യതീം ഖാനകള്‍ക്ക്‌ മാതൃകയാവുകയാണ്‌ സഅദിയ്യ. ഇതിനകം എട്ട്‌ അനാഥ പെണ്‍കുട്ടികളുടെ നികാഹ്‌ സഅദിയ്യ നടത്തി കൊടുത്തിട്ടുണ്ട്‌.

സഅദിയ്യ നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്‌ പ്രൗഢമായ തുടക്കം






സഅദാബാദ്‌: സഅദിയ്യ നാല്‍പതാം വാര്‍ഷിക മഹാസമ്മേളനത്തിന്‌ പ്രൗഢമായ തുടക്കം ഇന്നുച്ചക്ക്‌ 3 മണിക്ക്‌ സയ്യിദ്‌ മാലിക്ക്‌ദീനാര്‍ മഖാം, സഈദ്‌ മുസ്ലിയാര്‍ മഖാം, കല്ലട്ര അബ്‌ദുല്‍ ഖാദിര്‍ ഹാജി ഖബിറിടം എന്നിവിടങ്ങളില്‍ നടന്ന സിറത്തോടെ ഔദ്യോഗിക തുടക്കമായി. കര്‍ണ്ണാടക ന്യൂനപക്ഷ കമ്മീഷ്‌ണര്‍ ഖുസ്‌റോ ഖുറൈശി ഉല്‍ഘാടനം ചെയ്‌തു. സി ടി അഹ്മദ്‌ അലി എല്‍ എ അസ്സആദ സമ്മേളന സുവനീര്‍ പ്രകാശനം നടത്തി.

സഅദിയ്യക്കൊരു കൈത്താങ്ങായി എസ്‌ എസ്‌ എഫിന്റെ വിഭവ സമാഹരണം











ദേളി (സഅദാബാദ്‌): ഇന്നാരംഭിക്കുന്ന സഅദിയ്യ 40-ാം വാര്‍ഷിക സമ്മേളനത്തിനുവേണ്ടി എസ്‌ എസ്‌എഫ്‌ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റുകളില്‍നിന്നും ശേഖരിച്ച വിഭവങ്ങള്‍ സഅദിയ്യയിലെത്തിച്ചു. സഅദാബാദില്‍ നടന്ന ചടങ്ങില്‍ സഅദിയ്യ പ്രിന്‍സിപ്പല്‍ എ കെ അബ്‌ദുറഹ്മാന്‍ മുസ്‌ലിയാര്‍, കുട്ടശ്ശേരി അബ്‌ദുല്ല ബാഖവി, സയ്യിദ്‌ ഇസ്‌ മയില്‍ അല്‍ഹാദി, കെ കെ അഹ്‌മദ്‌കുട്ടി ബാഖവി, ലത്തീഫ്‌ സഅദി പഴശ്ശി, എസ്‌ എ അബ്‌ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, മുനീര്‍ ബാഖവി തുരുത്തി, ഹസ്‌ബുല്ല തളങ്കര തുടങ്ങിയവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. ജില്ലാ നേതാക്കളായ മൂസ സഖാഫി കളത്തൂര്‍, അബ്‌ദുല്‍ അസീസ്‌ സൈനി, അന്‍വര്‍ മൗവ്വല്‍, ഹാരിസ്‌ സഖാഫി കുണ്ടാര്‍, ലത്തീഫ്‌ പള്ളത്തടുക്ക, അശ്‌റഫ്‌ സഅദി ആരിക്കാടി, മൊയ്‌തീന്‍ സഅദി പിലാവളപ്പ്‌, ശരീഫ്‌ പേരാല്‍ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. വിഭവങ്ങള്‍ നല്‍കിയവര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി.

Tuesday, January 05, 2010

സഅദിയ്യ സമ്മേളനം: വിളംബര റാലി ശ്രദ്ധേയമായി





കാസര്‍കോട്‌: ഈമാസം ഏഴുമുതല്‍ 10 വരെ നടക്കുന്ന ദേളി ജാമിഅ സഅദിയ്യ അറബിയ്യ 40-ാം വാര്‍ഷിക സനദ്‌ദാന സമ്മേളനസമ്മേളനം വിളംബരം ചെയ്‌ത്‌ കാസര്‍കോട്‌ നഗരത്തില്‍ നടത്തിയ വിളംബര റാലി ശ്രദ്ധേയമായി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച റാലിക്ക്‌ സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ്‌ മുഖ്‌താര്‍ തങ്ങള്‍ കുമ്പോല്‍, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, എസ്‌ എ അബ്‌ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, മൊയ്‌തു സഅദി ചേരൂര്‍, മൂസ സഖാഫി കളത്തൂര്‍, പാറപ്പള്ളി അബ്‌ദുല്‍ ഖാദിര്‍ ഹാജി, മുനീര്‍ ബാഖവി തുരുത്തി, സുബൈര്‍ മൊയ്‌തു, കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി, ഹമീദ്‌ പരപ്പ, റസാഖ്‌ ഹാജി, സ്വാലിഹ്‌ ഹാജി മുക്കൂട്‌, ഇത്തിഹാദ്‌ മുഹമ്മദ്‌ ഹാജി, അബ്‌ദുല്‍ അസീസ്‌ സൈനി, അശ്‌റഫ്‌ ആറങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.റാലി പുതിയ ബസ്‌സ്റ്റാന്റ്‌ പരിസരത്ത്‌ സമാപിച്ചു. സമാപനസംഗമം ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്‌ഘാടനം ചെയ്‌തു. ഓണക്കാട്‌ അബ്‌ദുറഹ്‌മാന്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. ഹസ്‌ബുല്ല തളങ്കര സ്വാഗതം പറഞ്ഞു.

വിദ്യാഭ്യാസം കുഞ്ഞിന്റെ ജന്മാവകാശം : അഡ്വ। സി എച്ച്‌ കുഞ്ഞമ്പു എം എല്‍ എ


ദേളി: വിദ്യാഭ്യാസമെന്നത്‌ കുഞ്ഞിന്റെ ജന്മാവകാശമാണെന്ന്‌ അഡ്വ. സി എച്ച്‌ കുഞ്ഞമ്പു എം എല്‍ എ അഭിപ്രായപ്പെട്ടു. ദേളി ജാമിഅ സഅദിയ്യ അറബിയ്യ 40-ാം വാര്‍ഷിക സനദ്‌ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച രക്ഷാകര്‍തൃസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ഒരു കാലഘട്ടത്തില്‍ സമൂഹത്തിന്‌ തിരസ്‌കരിക്കപ്പെട്ടിരുന്നു. അതിനെയൊക്കെ അതിജീവിച്ചതിന്റെ ഫലമായാണ്‌ ഇന്നുണ്ടായിരിക്കുന്ന സാമൂഹിക പരിഷ്‌കരണം. ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസം ലഭിച്ചതിന്റെ ഫലമായാണ്‌ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ ഉണ്ടായിരിക്കുന്ന മുന്നേറ്റം. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും യോജിച്ചാല്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണതയിലേക്കെത്തുകയുള്ളൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തില്‍ സഅദിയ്യ ജനറല്‍ മാനേജര്‍ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ കെ ഇസ്‌മാഈല്‍ വഫ വിഷയാവതരണം നടത്തി. സയ്യിദ്‌ ഇസ്‌മാഈല്‍ മദനി അല്‍ഹാദി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്‌, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, മുല്ലച്ചേരി അബ്‌ദുല്‍ ഖാദിര്‍ ഹാജി, അബ്‌ദുല്ല ഹാജി കളനാട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രൊഫ. സുബൈര്‍ മൊയ്‌തു സ്വാഗതവും ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

സഅദിയ്യ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ എം എ ഉസ്‌താദ്‌ ഉല്‍ഘാടനം ചെയ്യുന്നു.

സഅദിയ്യ: നാല്‍പതാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിന് വ്യാഴാഴ്ച കൊടി ഉയരും: നാലു ദിനങ്ങളില്‍ നാല്‍പ്പതോളം പരിപാടികള്‍





കാസര്‍കോട്: തെന്നിന്ത്യയിലെ പ്രശസ്ത മത-ഭൌതിക സമന്വയ വിദ്യാകേന്ദ്രമായ ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പതാം വാര്‍ഷികത്തിനും ശരീഅത്ത് കോളജ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജുകളുടെ സനദ്ദാന സമ്മേളനത്തിനും ജനുവരി ഏഴിനു കൊടി ഉയരുമെന്ന് സംഘാടകര്‍ പത്രസമ്മേള‍നത്തില്‍ അറിയിച്ചു. നാലു ദിനങ്ങളിലായി നടക്കുന്ന 40 ഓളം പ്രൌഢ പരിപാടികളില്‍ പണ്ഡിതന്മാര്‍, സയ്യിദുമാര്‍, മന്ത്രിമാര്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഒന്നര ലക്ഷത്തിലേറെ പേര്‍ സമ്മേളനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിളംബര റാലി, ഉദ്ഘാടന സമ്മേളനം, ദിക്ര്‍ഹല്‍ഖ, സാംസ്കാരിക-പ്രവാസി-വിദ്യാഭ്യാസ സമ്മേളനങ്ങള്‍, ദേശീയ പിന്നാക്ക സെമിനാര്‍, മുഅല്ലിം-മാനേജ്മെന്റ് കൂട്ടായ്മ, കലാവിരുന്ന്, തഅ്മീറെ മില്ലത്ത് കോണ്‍ഫറന്‍സ്, സനദ്ദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.
സഅദിയ്യ ശരീഅത്ത് കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 220 സഅദികളും റിസര്‍ച്ച് സെന്ററില്‍ നിന്ന് ബിരുദാന്തരം ബിരുദം നേടിയ 44 അഫ്ളല്‍ സഅദികളും സഅദിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ 12 ഹാഫിളുകളുമായി 276 പേര്‍ ഞായറാഴ്ച സനദ് ഏറ്റുവാങ്ങും. വിദ്യാനഗര്‍ കലക്ടറേറ്റ് ജംഗ്ഷനില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന സഅദിയ സെന്ററിന്റെ ഉദ്ഘാടനവും അഗതി മന്ദിരം ഉദ്ഘാടനവും സ്റുഡന്റ്സ് ഹോസ്റല്‍, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്, സ്റഡി ഹാള്‍ എന്നിവയുടെ ശിലാസ്ഥാപനവും സമ്മേളനഭാഗമായി നടക്കും. സഅദിയ്യയുടെ ഉത്ഭവം മുതല്‍ പ്രസിഡന്റായി സേവനം ചെയ്യുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹിമാന്‍ അല്‍ ബുഖാരിയെ സഅദിയ്യ കേന്ദ്ര കമ്മറ്റിയും വിശിഷ്ട ദീനിസേവനത്തിന് ജനറല്‍ മാനേജര്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെ കോഴിക്കോട് അല്‍ ഇര്‍ഫാദ് ചാരിറ്റബിള്‍ സൊസൈറ്റിയും സമ്മേളനത്തില്‍ ആദരിക്കും.
ഈ മാസം ഏഴിന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് മൂന്നു കേന്ദ്രങ്ങളില്‍ ഒരേ സമയം നടക്കുന്ന സിയാറത്തോടെയാണ് ഔപചാരിക തുടക്കം. മാലിക്ദീനാര്‍ മഖാമില്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, കീഴൂര്‍ സഈദ് മുസ്ലിയാര്‍ മഖാമില്‍ സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി ഖബറിടത്തില്‍ സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ സിയാറത്തിന് നേതൃത്വം നല്‍കും. മേല്‍പറമ്പില്‍ നിന്ന് വാഹന ഘോഷയാത്ര എത്തുന്നതോടെ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക ഉയര്‍ത്തും..

4.30നാണ് ഉദ്ഘാടന സമ്മേളനം. ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങളുടെ അധ്യക്ഷതയില്‍ കര്‍ണാടക ന്യൂനപക്ഷ കമ്മീഷണര്‍ ഖുസ്റോ ഖുറൈശി ഉദ്ഘാടനം ചെയ്യും. എം പി, എം എല്‍ എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ ആശംസകള്‍ നേരും. സുവനീര്‍, പുസ്തകങ്ങള്‍, സി.ഡികള്‍ എന്നിവയുടെ പ്രകാശനങ്ങള്‍ നടക്കും. ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പാദൂര്‍ കുഞ്ഞാമു ഹാജി ബുക്ക് ഫെയര്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് ഏഴിന് ജലാലിയ്യ ദിക്ര്‍ഹല്‍ഖയും ദുആ സമ്മേളനവും തുടങ്ങും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശുഐബ് ആലിം സാഹിബ് കീളക്കര, ലത്തീഫ് സഅദി പഴശ്ശിഉത്ബോധനം നടത്തും.

വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിദ്യാനഗര്‍ സഅദിയ്യ സെന്ററിലാണ് പ്രോഗ്രാമുകള്‍. ജുമുഅക്ക് മുമ്പ് സഅദിയ്യ സ്റഡിസെന്റര്‍ അബൂദാബിയിലെ ശൈഖ് ഫസല്‍ അല്‍ ഹമ്മാദി ഉദ്ഘാടനം ചെയ്യും. 1.30 സഅദിയ്യ കോംപ്ളക്സിന്റെ ഉദ്ഘാടനം യു എ ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശ്മി നിര്‍വഹിക്കും. വിദ്യാനഗറില്‍ നിര്‍മിക്കുന്ന സഅദിയ്യ സ്റുഡന്റ്സ് ഹോസ്റല്‍ സമുച്ഛയത്തിന് ശൈഖ് ബദര്‍ ഹിലാല്‍ (യു എ ഇ) ശിലയിടും.
രണ്ടു മണിക്ക് സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദിര്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി മുഖ്യപ്രഭാഷണം നടത്തും.

വൈകിട്ട് നാലുമുതല്‍ സഅദാബാദില്‍ സമ്മേളന പരിപാടികള്‍ പുനരാരംഭിക്കും. പ്രാസ്ഥാനിക സമ്മേളനം സയ്യിദ് ഹസ്സന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ പട്ടുവം കെ പി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി പി മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ വിഷയാവതരണം നടത്തും. വിവിധ മത്സര വിജയികള്‍ക്ക് ഏനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി അവാര്‍ഡുദാനം നിര്‍വഹിക്കും. രാത്രി ഒമ്പതിന് പ്രകീര്‍ത്തനരാവ് മുഫ്തി മുഹമ്മദ് അശ്റഫലി മമ്പഈ ചെന്നൈ ഉദ്ഘാടനം ചെയ്യും. ഡോ: അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. സഅദിയ്യ ബുര്‍ദ സംഘത്തിന്റെ ആലാപനവും മുഹമ്മദ് ഹനീഫ് റസാ ഖാദിരിയുടെ നാത് ശരീഫും അരങ്ങേറും.
ശനിയാഴ്ച രാവിലെ 9.30ന് ഉലമാ സമ്മേളനം എ എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ ആലമ്പാടിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സമസ്ത സെക്രട്ടറി കെ പി ഹംസ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം തൌഹീദ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

12 മണിക്ക് സഅദിയ്യ അഗതി മന്ദിരത്തിന്റെ ഉദ്ഘാടനം കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍ നിര്‍വഹിക്കും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പി സി ഇബ്റാഹിം മാസ്റര്‍, വഖഫ് ബോര്‍ഡ് സെക്രട്ടറി ബി. എ ജമാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

രണ്ടുമണിക്ക് ദേശീയ ന്യൂനപക്ഷ സമ്മേളനം സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പി ടി എ റഹീം എം എല്‍ എ നിര്‍വഹിക്കും. ദേശീയ രാഷ്ട്രീയം, ഇസ്ലാമിക് ബാങ്കിംഗ്, ന്യൂനപക്ഷാവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ എന്‍ അലി അബ്ദുല്ല, കോടമ്പുഴ ബാവ മൌലവി, അഡ്വ. അബ്ദുറഹീം പ്രസംഗിക്കും.

വൈകിട്ട് അഞ്ചിന്് വിദ്യാഭ്യാസ സംഗമം എം അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഹാറൂണ്‍ എം പി ചെന്നൈ ഉദ്ഘാടനം ചെയ്യും. സമന്വയ വിദ്യാഭ്യാസം, മുസ്ലിം വിദ്യാഭ്യാസം, മലബാറിന്റെ പിന്നാക്കാവസ്ഥ എന്നീ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ സി മുഹമ്മദ് ഫൈസി, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, കെ എം അഹ്മദ് സംബന്ധിക്കും.

വൈകിട്ട് ഏഴുമണിക്ക് തഅ്മീറെ മില്ലത്ത് കോണ്‍ഫറന്‍സില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിച്ചേരും. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഹംദര്‍ദ് യൂണിവേഴ്സിറ്റിയിലെ മൌലാന അബ്ദുല്‍ ഖാദിര്‍ ഹബീബി ഉദ്ഘാടനം ചെയ്യും. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ശുഐബ് ഖാത്തം യു പി, നിഅ്മത്തുല്ല ഹുമൈദി ബംഗളൂരു പ്രസംഗിക്കും.

രാത്രി 9.30ന് ആശയമുഖാമുഖം കലന്തര്‍ മസ്താന്‍ ചെന്നൈ ഉദ്ഘാടനം ചെയ്യും. അലവി സഖാഫി കൊളത്തൂര്‍, കെ കെ എം സഅദി തുടങ്ങിയവര്‍ സംശയങ്ങള്‍ക്ക് മറുപടി പറയും.

10ന് ഞായറാഴ്ച രാവിലെ 8.30ന് സഅദി സമ്മേളനത്തോടെ നാലാം ദിവസത്തെ പരിപാടി തുടങ്ങും. എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മൌലാന എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് യോഗം സഅദിയ്യയില്‍ ചേരും.

10 മണിക്ക് എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രവാസി സമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. പ്രവാസി, കുടുംബവും സമൂഹവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി നേതൃത്വം നല്‍കും. 11 മണിക്ക് ദക്ഷിണ കന്നട ജില്ലാ മുഅല്ലിം സമ്മേളനം എം എ അബ്ദുല്‍ ഖാദര്‍ മുസ്ളിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടുമണിക്ക് മദ്റസാ മാനേജ്മെന്റ് കണ്‍വെന്‍ഷന്‍ പാറന്നൂര്‍ പി പി മുഹമ്മദ് കുട്ടി മുസ്ളിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പി എം കെ ഫൈസി മോങ്ങം വിഷയാവതരണം നടത്തും. എ കെ അബ്ദുല്‍ ഹമീദ് സാഹിബ് പ്രസംഗിക്കും സ്ഥാനവസ്ത്ര വിതരണച്ചടങ്ങ് ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
3.30ന് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ് കെട്ടിടത്തിനും നാലിനു സ്റഡി ഹാളിനും ശിലാസ്ഥാപനം നടക്കും. അഞ്ചുമണിക്കാണ് സമാപന പൊതുസമ്മേളനം. സയ്യിദ് ഫസല്‍ ശിഹാബ് ജിഫ്രിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി അധ്യക്ഷത വഹിക്കും. സയ്യിദ് അബ്ബാസ് അലവി മാലിക്കി മക്ക ഉദ്ഘാടനം ചെയ്യും. ശൈഖ് സ്വലാഹുദ്ദീന്‍ രിഫാഈ മുഖ്യാതിഥിയായിരിക്കും. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സനദ്ദാന പ്രസംഗവും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി, കെ പി ഹംസ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സാദിഖ് സഖാഫി പെരിന്താറ്റിരി, സി എം ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ സ്വാഗതം ആശംസിക്കും.
സമാപന ദിവസം എ ഐ സി സി സെക്രട്ടറി ഡോ: ശക്കീല്‍ അന്‍സാരി, മഹാരാഷ്ട്ര മന്ത്രി നിഥിന്‍ കാശിനാഥ് റാവുത്ത് മുഖ്യാതിഥികളായെത്തും. ഡോ. എന്‍ എ മുഹമ്മദ്, കബീര്‍ ഖാദര്‍ ദുബായ്, ഹാജി യഹ്യ തളങ്കര, ബാവ ഹാജി ചാലിയം, ഖാദര്‍ തെരുവത്ത് എന്നിവര്‍ വിവിധ അവാര്‍ഡുകള്‍ സമ്മാനിക്കും.

സമ്മേളനത്തിന്റെ അവസാന ദിവസം വരെ നീണ്ടുനില്‍ക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം എക്സോട്ടിക-10, ഐ ആര്‍ എസിലെ ടി പി അന്‍വറലി ആറിനു ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.
സമ്മേളന അനുബന്ധ പരിപാടികള്‍ കഴിഞ്ഞമാസം 31ന് തുടങ്ങിയിരുന്നു. നഗരത്തില്‍ വിളംബര റാലിയിലും എല്ലാ ജില്ലകളിലും വാഹന ജാഥകളും നടന്നു. അയല്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ വിദേശ രാഷ്ട്രങ്ങളിലും പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജില്ലയില്‍ രണ്ടു വാഹനജാഥകള്‍ 300 ലേറെ മഹല്ലുകളില്‍ പര്യടനം നടത്തി. രക്ഷാകര്‍തൃ സംഗമവും മെഡിക്കല്‍ ക്യാമ്പും ശ്രദ്ധേയമായി. ദേളി ജുമാ മസ്ജിദ് കോമ്പൌണ്ടില്‍ തിങ്കളാഴ്ച മുതല്‍ മതപ്രഭാഷണം തുടങ്ങി.
.
40 വര്‍ഷം പിന്നിടുന്ന സഅദിയ്യയുടെ കീഴില്‍ ഇന്ന് 25 സ്ഥാപനങ്ങളിലായി നാലായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി അയ്യായിരത്തോളം പൂര്‍വ വിദ്യാര്‍ഥികള്‍ രാജ്യത്തിനകത്തും വിദേശ രാഷ്ട്രങ്ങളിലും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നു. അനാഥ-അഗതി മന്ദിരങ്ങള്‍, ശരീഅത്ത്, ഹിഫ്ളുല്‍ ഖുര്‍ആന്‍, ദഅ്വാ കോളജുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളുടെ പഠന-താമസ-ഭക്ഷണ അനുബന്ധ ചെലവുകള്‍ക്കായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതോടൊപ്പം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനും സഅദിയ്യ ശ്രദ്ധിക്കുന്നു.

ദേളിയില്‍ മലയാളം, ഇംഗ്ളീഷ്, കന്നട മീഡിയം സ്കൂളുകള്‍ക്കു പുറമെ കോളിയടുക്കത്ത് കണ്ണൂര്‍ യൂണിവേഴ്സിറ്റി അഫിലിയേഷനോടെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജും പ്രവര്‍ത്തിക്കുന്നു. സഅദിയ്യ ക്യാമ്പസില്‍ ആര്‍ട്സ് കോളജ്, വിവിധ ട്രേഡുകളുള്ള ഐ ടി സി, കമ്പ്യൂട്ടര്‍, ടൈപ്പ് റൈറ്റിങ്ങ്, ടൈലറിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍, നഴ്സറി സ്കൂള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. മൌലാന ആസാദ് യൂണിവേഴ്സിറ്റിയുടെ കോഴ്സ് സെന്റര്‍ കൂടിയാണ് സഅദിയ്യ. ഹോസ്പിറ്റല്‍, റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവയും സഅദിയ്യയുടെ കീഴിലുണ്ട്. പ്രതിമാസം സഅദിയ്യയില്‍ നടന്നു വരുന്ന ജലാലിയ്യ ദിക്റ് ഹല്‍ഖ ജില്ലയിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണ്

സഅദിയ്യ: എക്‌സോട്ടിക-10 പ്രദര്‍ശനം ബുധനാഴ്‌ച മുതല്‍


കാസര്‍കോട്‌: സഅദിയ്യ 40-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള മെഗാ എക്‌സിബിഷന്‍ `എക്‌സോട്ടിക-10' ബുധനാഴ്‌ച മുതല്‍ 10 വരെ സഅദിയ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ നടക്കും. സാങ്കേതിക വൈജ്ഞാനിക-സാമൂഹ്യ-സാംസ്‌കാരിക-ആരോഗ്യ മേഖലകളിലെ അമ്പതിലേറെ പവലിയനുകള്‍ ഉള്‍ക്കൊള്ളുന്ന ദൃശ്യവിരുന്ന്‌ ആറിനു രാവിലെ 10മണിക്ക്‌ പ്രദര്‍ശനം ആരംഭിക്കും. മൗലാന എം എ അബ്‌ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മുഖ്യാതിഥി എന്‍ ഐ ന്യൂഡല്‍ഹി പോലീസ്‌ സൂപ്രണ്ട്‌ അന്‍വര്‍ അലി ടി പി ഉദ്‌ഘാടനം ചെയ്യും. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ. പി പി മുഹമ്മദ്‌ ഗസ്റ്റ്‌ ഓഫ്‌ ഹോണര്‍ ആയിരിക്കും. കോഴിക്കോട്‌ പ്ലാനറ്റേറിയം, സയന്‍സ്‌ പാര്‍ക്ക്‌ കണ്ണൂര്‍, സി ഡബ്ല്യു ആര്‍ ഡി എം, കിര്‍ത്താഡ്‌സ്‌, യേനപ്പോയ മെഡിക്കല്‍ കോളജ്‌, പൊയിനാച്ചി ഡെന്റല്‍ കോളജ്‌, പെരിയ പോളിടെക്‌നിക്ക്‌ കോളജ്‌, മാലിക്‌ദീനാര്‍ ബി ഫാം കോളജ്‌, സി പി സി ആര്‍ ഐ കാസര്‍കോട്‌, ബ്ലൈന്റ്‌ സ്‌കൂള്‍ കാസര്‍കോട്‌, മാര്‍തോമാ കോളജ്‌ ഓഫ്‌ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ബ്രിട്‌കോ ആന്റ്‌ ബ്രിട്‌കോ മലപ്പുറം, ബി എസ്‌ എന്‍ എല്‍, കെ എസ്‌ ഇ ബി, ആരോഗ്യവകുപ്പ്‌, തപാല്‍ വകുപ്പ്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഖാദി ബോര്‍ഡ്‌, സിജി കോഴിക്കോട്‌, വെടിക്കുന്ന്‌ സ്‌കൂള്‍, ഗതാഗത വകുപ്പ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെയും മജീദ്‌ മൗലവി, കെ കെ മൗലവി, ഉസ്‌മാന്‍ വാണിമേല്‍, അബ്‌ദുല്ല പുല്‍പറമ്പ്‌, ശ്രീധരന്‍ മാസ്റ്റര്‍, സുലൈമാന്‍ മാസ്റ്റര്‍, ബിനോയ്‌ കണ്ണൂര്‍ തുടങ്ങിയ വ്യക്തികളുടേതുമാണ്‌ പ്രദര്‍ശനങ്ങള്‍. ബിസിനസ്‌ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ടാകും. രാവിലെ 10 മുതല്‍ അഞ്ചു വരെയാണ്‌ പ്രദര്‍ശന സമയം. 6,7,8 തിയതികളില്‍ പ്രദര്‍ശനം സ്‌ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. 9നും 10നും മുഴുവന്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും

വിദ്യാനഗര്‍ സഅദിയ്യ സെന്റര്‍ ഉദ്‌ഘാടനവും സാംസ്‌കാരിക സമ്മേളനവും വെള്ളിയാഴ്‌ച


വിദ്യാനഗര്‍: ജില്ലാ ആസ്ഥാനകേന്ദ്രമായ വിദ്യാനഗര്‍ കലക്‌ടറേറ്റ്‌ ജംഗ്‌ഷനില്‍ ബഹുമുഖ ലക്ഷ്യങ്ങളോടെ സഅദിയ്യയുടെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന സഅദിയ്യ സെന്റര്‍ ഈ മാസം എട്ടിന്‌ ഉച്ചക്ക്‌ ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക്‌ 12 മണിക്ക്‌ സ്റ്റഡി സെന്റര്‍ രണ്ടാം നിലയുടെ ഉദ്‌ഘാടനം ശൈഖ്‌ ഫസല്‍ അല്‍ ഹമ്മാദി അബൂദാബി നിര്‍വഹിക്കും. സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ്‌ ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. ജുമുഅ നിസ്‌കാരശേഷം സഅദിയ്യ ഷോപ്പിംഗ്‌ സെന്ററിന്റെ ഉദ്‌ഘാടനം യു എ ഇ മതകാര്യ ഉപദേഷ്‌ടാവ്‌ സയ്യിദ്‌ അലിയ്യുല്‍ ഹാശ്‌മി നിര്‍വഹിക്കും. പുതുതായി നിര്‍മിക്കുന്ന ഹോസ്റ്റലിനു ശൈഖ്‌ ബദര്‍ ഹിലാല്‍ ശിലയിടും. മൗലാന എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരും നേതാക്കളും സംബന്ധിക്കും. രണ്ടുമണിക്ക്‌ സാംസ്‌കാരിക സമ്മേളനം സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മഹാരാഷ്‌ട്ര മന്ത്രി നിധിന്‍ കാശിനാഥ്‌ റാവുത്തര്‍ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എ ഐ സി സി സെക്രട്ടറി ഡോ. ശക്കീല്‍ അന്‍സാരി മുഖ്യാതിഥികളായിരിക്കും. വഖ്‌ഫ്‌ബോര്‍ഡ്‌ ചെയര്‍മാന്‍ കെ വി അബ്‌ദുല്‍ ഖാദിര്‍ എം എല്‍ എയില്‍ നിന്ന്‌ ഖാദര്‍ തെരുവത്ത്‌ ബ്രോഷര്‍ ഏറ്റുവാങ്ങും. മുഹമ്മദ്‌കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.

സഅദിയ്യക്കൊരു കൈതാങ്ങ്‌: എസ്‌ എസ്‌ എഫ്‌ വിഭവ സമാഹരണത്തിന്‌ വന്‍ പ്രതികരണം


കാസര്‍കോട്‌: സഅദിയ്യ സമ്മേളനത്തിനാവശ്യമായ വിഭവങ്ങള്‍ സമാഹരിക്കുന്നതിനായി എസ്‌ എസ്‌ എഫ്‌ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സഅദിയ്യക്കൊരു കൈതാങ്ങ്‌ പദ്ധതിക്ക്‌ സമൂഹത്തില്‍ നിന്നും വന്‍ പ്രതികരണം. എസ്‌ എസ്‌ എഫ്‌ സെക്‌ടര്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ ഓരോ മഹല്ലുകളിലും പ്രവര്‍ത്തകര്‍ വിഭവ സമാഹരണത്തിനായി വീടുകള്‍ കയറിയിറങ്ങുന്നു. ധന സമാഹരണത്തിനു പുറമെ തേങ്ങ, അരി, പഴം, മറ്റു ഭക്ഷ്യവസ്‌തുക്കള്‍ തുടങ്ങിയവ പൊതുജനങ്ങളില്‍നിന്നും ശേഖരിക്കുന്നു. മഹല്ലില്‍നിന്നും സെക്‌ടര്‍ ഭാരവാഹികള്‍ വിഭവങ്ങള്‍ ഏറ്റുവാങ്ങി ബുധനാഴ്‌ച വൈകിട്ട്‌ സഅദിയ്യയിലെത്തിക്കും. മൗലാന എം എ ഉസ്‌താദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി സംഭാവന നല്‍കിയവര്‍ക്കായി യതീംകുട്ടികളുടെയും മുതഅല്ലിംകളുടെയും സാന്നിധ്യത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തും. പരിപാടി വിജയിപ്പിക്കാന്‍ എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍, സെക്രട്ടറി അബ്‌ദുല്‍ അസീസ്‌ സൈനി എന്നിവര്‍ അഭ്യര്‍ഥിച്ചു