കാസര്‍കോട്: സഅദിയ്യ 40-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള മെഗാ എക്‌സിബിഷന്‍ `എക്‌സോട്ടിക-10' ബുധനാഴ്‌ച മുതല്‍ 10 വരെ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. സാങ്കേതിക വൈജ്ഞാനിക-സാമൂഹ്യ-സാംസ്‌കാരിക-ആരോഗ്യ മേഖലകളിലെ അമ്പതിലേറെ പവലിയനുകള്‍ ഉള്‍ക്കൊള്ളുന്ന ദൃശ്യവിരുന്ന് ആറിനു രാവിലെ 10മണിക്ക് പ്രദര്‍ശനം ആരംഭിക്കും. മൗലാന എം എ അബ്‌ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മുഖ്യാതിഥി എന്‍ ഐ ന്യൂഡല്‍ഹി പോലീസ് സൂപ്രണ്ട് അന്‍വര്‍ അലി ടി പി ഉദ്‌ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ. പി പി മുഹമ്മദ് ഗസ്റ്റ് ഓഫ് ഹോണര്‍ ആയിരിക്കും. കോഴിക്കോട് പ്ലാനറ്റേറിയം, സയന്‍സ് പാര്‍ക്ക് കണ്ണൂര്‍, സി ഡബ്ല്യു ആര്‍ ഡി എം, കിര്‍ത്താഡ്‌സ്, യേനപ്പോയ മെഡിക്കല്‍ കോളജ്, പൊയിനാച്ചി ഡെന്റല്‍ കോളജ്, പെരിയ പോളിടെക്‌നിക്ക് കോളജ്, മാലിക്‌ദീനാര്‍ ബി ഫാം കോളജ്, സി പി സി ആര്‍ ഐ കാസര്‍കോട്, ബ്ലൈന്റ് സ്‌കൂള്‍ കാസര്‍കോട്, മാര്‍തോമാ കോളജ് ഓഫ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ബ്രിട്‌കോ ആന്റ് ബ്രിട്‌കോ മലപ്പുറം, ബി എസ് എന്‍ എല്‍, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, തപാല്‍ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഖാദി ബോര്‍ഡ്, സിജി കോഴിക്കോട്, വെടിക്കുന്ന് സ്‌കൂള്‍, ഗതാഗത വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെയും മജീദ് മൗലവി, കെ കെ മൗലവി, ഉസ്‌മാന്‍ വാണിമേല്‍, അബ്‌ദുല്ല പുല്‍പറമ്പ്, ശ്രീധരന്‍ മാസ്റ്റര്‍, സുലൈമാന്‍ മാസ്റ്റര്‍, ബിനോയ് കണ്ണൂര്‍ തുടങ്ങിയ വ്യക്തികളുടേതുമാണ് പ്രദര്‍ശനങ്ങള്‍. ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശന നഗരിയിലുണ്ടാകും. രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പ്രദര്‍ശന സമയം. 6,7,8 തിയതികളില്‍ പ്രദര്‍ശനം സ്‌ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 9നും 10നും മുഴുവന്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും |
Tuesday, January 05, 2010
സഅദിയ്യ: എക്‌സോട്ടിക-10 പ്രദര്‍ശനം ബുധനാഴ്‌ച മുതല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend