കാസര്‍കോട്: ഈമാസം ഏഴുമുതല്‍ 10 വരെ നടക്കുന്ന ദേളി ജാമിഅ സഅദിയ്യ അറബിയ്യ 40-ാം വാര്‍ഷിക സനദ്‌ദാന സമ്മേളനസമ്മേളനം വിളംബരം ചെയ്‌ത് കാസര്‍കോട് നഗരത്തില്‍ നടത്തിയ വിളംബര റാലി ശ്രദ്ധേയമായി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച റാലിക്ക് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുഖ്‌താര്‍ തങ്ങള്‍ കുമ്പോല്‍, ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി, എസ് എ അബ്‌ദുല്‍ ഹമീദ് മൗലവി ആലംപാടി, മൊയ്‌തു സഅദി ചേരൂര്‍, മൂസ സഖാഫി കളത്തൂര്‍, പാറപ്പള്ളി അബ്‌ദുല്‍ ഖാദിര്‍ ഹാജി, മുനീര്‍ ബാഖവി തുരുത്തി, സുബൈര്‍ മൊയ്‌തു, കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി, ഹമീദ് പരപ്പ, റസാഖ് ഹാജി, സ്വാലിഹ് ഹാജി മുക്കൂട്, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്‌ദുല്‍ അസീസ് സൈനി, അശ്‌റഫ് ആറങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.റാലി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമാപനസംഗമം ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്‌ഘാടനം ചെയ്‌തു. ഓണക്കാട് അബ്‌ദുറഹ്‌മാന്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. ഹസ്‌ബുല്ല തളങ്കര സ്വാഗതം പറഞ്ഞു.
Tuesday, January 05, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend