Tuesday, January 05, 2010

സഅദിയ്യക്കൊരു കൈതാങ്ങ്‌: എസ്‌ എസ്‌ എഫ്‌ വിഭവ സമാഹരണത്തിന്‌ വന്‍ പ്രതികരണം


കാസര്‍കോട്‌: സഅദിയ്യ സമ്മേളനത്തിനാവശ്യമായ വിഭവങ്ങള്‍ സമാഹരിക്കുന്നതിനായി എസ്‌ എസ്‌ എഫ്‌ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സഅദിയ്യക്കൊരു കൈതാങ്ങ്‌ പദ്ധതിക്ക്‌ സമൂഹത്തില്‍ നിന്നും വന്‍ പ്രതികരണം. എസ്‌ എസ്‌ എഫ്‌ സെക്‌ടര്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ ഓരോ മഹല്ലുകളിലും പ്രവര്‍ത്തകര്‍ വിഭവ സമാഹരണത്തിനായി വീടുകള്‍ കയറിയിറങ്ങുന്നു. ധന സമാഹരണത്തിനു പുറമെ തേങ്ങ, അരി, പഴം, മറ്റു ഭക്ഷ്യവസ്‌തുക്കള്‍ തുടങ്ങിയവ പൊതുജനങ്ങളില്‍നിന്നും ശേഖരിക്കുന്നു. മഹല്ലില്‍നിന്നും സെക്‌ടര്‍ ഭാരവാഹികള്‍ വിഭവങ്ങള്‍ ഏറ്റുവാങ്ങി ബുധനാഴ്‌ച വൈകിട്ട്‌ സഅദിയ്യയിലെത്തിക്കും. മൗലാന എം എ ഉസ്‌താദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി സംഭാവന നല്‍കിയവര്‍ക്കായി യതീംകുട്ടികളുടെയും മുതഅല്ലിംകളുടെയും സാന്നിധ്യത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തും. പരിപാടി വിജയിപ്പിക്കാന്‍ എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍, സെക്രട്ടറി അബ്‌ദുല്‍ അസീസ്‌ സൈനി എന്നിവര്‍ അഭ്യര്‍ഥിച്ചു

No comments:

Post a Comment

thank you my dear friend