Monday, December 27, 2010
മള്ഹറില്‍ സ്വലാത്ത് മജ് ലിസ് വ്യാഴാഴ്ച
മര്‍കസ് പ്രചരണവും മുഖാമുഖവും ഹൊസങ്കടിയില്‍
മുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ സ്റ്റൈപ്പന്റ് വിതരണം |
പുത്തിഗെ : മുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്നാം ഗഡു സ്റ്റൈപ്പന്റ് 2010 ഡിസംബര്‍ 29 ബുധന്‍ രാവിലെ 10 മണിക്ക് പുത്തിഗെ മുഹിമ്മത്തില്‍ വെച്ച് നല്‍കുന്നു. കുട്ടിയുമായി രക്ഷിതാക്കള്‍ ഓഫീസില്‍ ഹാജരാകുവാന്‍ അഭ്യര്‍ത്ഥന. പദ്ധതിയിലേക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന 1 വയസിനും 9 വയസിനുമിടയിലുളള രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. |
എന്‍ഡോസള്‍ഫാന്‍: പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് എസ് എസ് എഫ് മാര്‍ച്ച് നാളെ |
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ -പഠനം വേണ്ട, നടപടിയെ ടുക്കുക എന്ന ശീര്‍ഷകത്തില്‍ ഈമാസം 13 മുതല്‍ 31 കാലയളവില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നാളെ പെരിയയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് എസ് എസ് എഫ് മാര്‍ച്ച് നടത്തും. എന്‍ഡോസള്‍ഫാന്‍ നിരോധനം കാര്യക്ഷമമാക്കുക, പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വരുമാനം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്കും പുനരധിവാസത്തിനും ഉപയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയും പുനരധിവാസവും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. മാര്‍ച്ച് നാളെ രാവിലെ 9.30ന് പെരിയ ജംഗ്ഷനില്‍നിന്ന് ആരംഭിക്കും. സമരസമിതി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എം എ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ പ്രഭാഷണം നടത്തും. സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് പരപ്പ, മൂസ സഖാഫി കളത്തൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിക്കും. |
എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍: അബ്ദുല്‍ റഹീം സഖാഫി പ്രസി ഫാറൂഖ് കുബണൂര്‍ സെക്രട്ടറി |
കുമ്പള : ധര്‍മ്മപക്ഷത്ത് സംഘം ചേരുക എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് നടത്തുന്ന അംഗത്വകാല ക്യാമ്പയിന്റെ ഭാഗമായി കുമ്പള ഡിവിഷന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു. കൊടിയമ്മ ശിബ്‌ലി നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍, .അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹനീഫ് സഖാഫി വടകര,ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി വിവിധ സെഷുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആര്‍.എസ്.സി പ്രതിനിധി ഇബ്രാഹിം കളത്തൂര്‍, അബ്ദുല്ല ഹാജി കൊടിയമ്മ ആശംസ അറിയിച്ചു. പുതിയ ഭാരവാഹികളായി അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍ (പ്രസിഡന്റ്), ഹനീഫ് സഅദി ആരിക്കാടി, അബ്ദുല്‍ സത്താര്‍ മദനി ഇച്ചിലംകോട് (വൈസ് പ്രസിഡന്റ്) ഫാറൂഖ് കുബണൂര്‍(ജനറല്‍ സെക്രട്ടറി) സാദിഖ് ബായാര്‍(കാമ്പസ് സെക്രട്ടറി) സിദ്ധീഖ് മച്ചംപാടി,സി.എന്‍ ആരിഫ്(ജോയിന്റ് സെക്രട്ടറി) ഹൈദര്‍ സഖാഫി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. |