Monday, December 27, 2010

എന്‍ഡോസള്‍ഫാന്‍: പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് എസ് എസ് എഫ് മാര്‍ച്ച് നാളെ

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ -പഠനം വേണ്ട, നടപടിയെ ടുക്കുക എന്ന ശീര്‍ഷകത്തില്‍ ഈമാസം 13 മുതല്‍ 31 കാലയളവില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നാളെ പെരിയയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് എസ് എസ് എഫ് മാര്‍ച്ച് നടത്തും. എന്‍ഡോസള്‍ഫാന്‍ നിരോധനം കാര്യക്ഷമമാക്കുക, പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വരുമാനം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്കും പുനരധിവാസത്തിനും ഉപയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയും പുനരധിവാസവും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. മാര്‍ച്ച് നാളെ രാവിലെ 9.30ന് പെരിയ ജംഗ്ഷനില്‍നിന്ന് ആരംഭിക്കും. സമരസമിതി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എം എ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ പ്രഭാഷണം നടത്തും. സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് പരപ്പ, മൂസ സഖാഫി കളത്തൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിക്കും.


No comments:

Post a Comment

thank you my dear friend