Monday, December 27, 2010

എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍: അബ്ദുല്‍ റഹീം സഖാഫി പ്രസി ഫാറൂഖ് കുബണൂര്‍ സെക്രട്ടറി

കുമ്പള : ധര്‍മ്മപക്ഷത്ത് സംഘം ചേരുക എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് നടത്തുന്ന അംഗത്വകാല ക്യാമ്പയിന്റെ ഭാഗമായി കുമ്പള ഡിവിഷന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു. കൊടിയമ്മ ശിബ്‌ലി നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കുമ്പള ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍, .അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹനീഫ് സഖാഫി വടകര,ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി വിവിധ സെഷുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആര്‍.എസ്.സി പ്രതിനിധി ഇബ്രാഹിം കളത്തൂര്‍, അബ്ദുല്ല ഹാജി കൊടിയമ്മ ആശംസ അറിയിച്ചു.

പുതിയ ഭാരവാഹികളായി അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍ (പ്രസിഡന്റ്), ഹനീഫ് സഅദി ആരിക്കാടി, അബ്ദുല്‍ സത്താര്‍ മദനി ഇച്ചിലംകോട് (വൈസ് പ്രസിഡന്റ്) ഫാറൂഖ് കുബണൂര്‍(ജനറല്‍ സെക്രട്ടറി) സാദിഖ് ബായാര്‍(കാമ്പസ് സെക്രട്ടറി) സിദ്ധീഖ് മച്ചംപാടി,സി.എന്‍ ആരിഫ്(ജോയിന്റ് സെക്രട്ടറി) ഹൈദര്‍ സഖാഫി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

No comments:

Post a Comment

thank you my dear friend