Sunday, May 09, 2010

പള്ളി ഉല്‍ഘാടനം മെയ് 10ന്

മഞ്ചേശ്വരം കോളിയൂര്‍ പദവില്‍ പുതുതായി നിര്‍മ്മിച്ച മസ്്ജിദ് ഉല്‍ഘാടനം മെയ് 10 ന് താജുല്‍ ഉലമാ സയ്യിദ അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കും. പൊതു സമ്മേളനം ശൈഖുനാ ആലിക്കുഞ്ഞി ഉസ്താദിന്റെ അദ്ദ്യക്ഷതയില്‍ കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉല്‍ഘാടനം ചെയ്യും. ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അത്വാഉല്ല തങ്ങള്‍, തലക്കി തങ്ങള്‍, മുന്നിപ്പാടി തങ്ങള്‍, കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍, ശംസുദ്ധീന്‍ തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍കാദിര്‍ മദനി, എസ് വൈ എസ് മേഖലാ പ്രസിഡന്റ് മൂസല്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ആത്മീയ പ്രഭ പകര്‍ന്ന് ശൈഖ് രിഫാഇ

സഅദാബാദ്: ജാമിഅ സഅദിയ്യയില്‍ മാസാന്തം നടന്നു വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയില്‍ പ്രമുഖ സൂഫീവര്യനും ബഗ്ദാദിലെ പണ്ഡിതനുമായ ശൈഖ് സ്വബാഹുദ്ധീന്‍ രിഫാഇ ആത്മീയ പ്രഭ പകര്‍ന്നു. സഅദിയ്യ ജലാലിയ്യ ദിക്ര്‍ഖാനയില്‍ നടന്ന ദിക്ര്‍ സദസ്സിന് സയ്യിദ് മുത്തുകോയ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കി . നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സംബന്ധിച്ചു.

ആദര്‍ശ സമ്മേളനം സമാപിച്ചു






ഹൊസങ്കടി: എസ് വൈ എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷതയില്‍ ഖാസി മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ആദരിച്ചു. അയ്യൂബ് ഖാന്‍ സഅദി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദു റഹ്മാന്‍ ശഹീര്‍ അല്‍- ബുഖാരി, അബ്ദുസ്സലാം ബുഖാരി, ഉസ്മാന്‍ ഹാജി പോസൊട്ട്, നുദ്ദീന്‍ ഹാജി, മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഇബ്‌റാഹിം ഹാജി കനില, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.