തൃശൂര്‍: എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫിയുടെ നേതൃത്വത്തില്‍ ഒന്നിന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ഉണര്‍ത്തുജാഥക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യക്തിയുടെ സ്വകാര്യതക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പൊതുബോധം ഉണര്‍ത്തുന്നതിന് വേണ്ടിയാണ് 'വിദ്യാര്‍ഥിത്വം സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം' എന്ന പ്രമേയവുമായാണ് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്ക് ജാഥ നടത്തുന്നത്.ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മതിലകത്ത് നല്‍കിയ സ്വീകരണ യോഗം എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ ഐ എം കുട്ടി സുഹ്‌രി ഉദ്ഘാടനം ചെയ്തു. ഷിഹാബ് സഖാഫി മാള അധ്യക്ഷത വഹിച്ചു. പി എം എസ് തങ്ങള്‍, നസ്‌റുദ്ദീന്‍ ദാരിമി, സയ്യിദ് സൈനുദ്ദീന്‍ സഖാഫി, റഫീഖ് ലത്വീഫി സംസാരിച്ചു. തൃശൂര്‍ കോര്‍പറേഷനുമുമ്പില്‍ നടന്ന സ്വീകരണ യോഗം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ ഷൗക്കത്തലി സഖാഫി അധ്യക്ഷത വഹിച്ചു. സ്വാദിഖ് സഖാഫി പ്രമേയ വിശദീകരണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, സ്വാദിഖ് വെളിമുക്ക്, ജലീല്‍ സഖാഫി, നാസര്‍ സഖാഫി സംസാരിച്ചു. ചാവക്കാട് ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. മജിദ് അരിയല്ലൂര്‍, സിറാജ് കൊല്ലം, ലത്തീഫ് നിസാമി സംസാരിച്ചു. ഓട്ടുപാറയില്‍ എസ് വൈ എസ് മുന്‍ ജില്ലാ പ്രസിഡന്റ് വരവൂര്‍ മുഹ്‌യിദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഹഖീം സഖാഫി അധ്യക്ഷത വഹിച്ചു. റഹീം സഖാഫി, സൈഫുദ്ദീന്‍ വെള്ളറക്കാട്, സുധീര്‍ സഖാഫി, ഗഫൂര്‍ പാറപ്പുറം. സംസാരിച്ചു.
Wednesday, April 07, 2010
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 20-ാം വാര്‍ഷികത്തിന് കാസര്‍കോട്ട് പ്രൗഢമായ തുടക്കം
കാസര്‍കോട്: മദ്‌റസകള്‍ രാജ്യനന്മക്ക് എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2010 ഏപ്രില്‍ മുതല്‍ ഒമ്പതു മാസങ്ങളിലായി നടത്തുന്ന 20-ാം വാര്‍ഷിക പരിപാടികള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തോടെ തുടക്കമായി. വൈവിധ്യമായ 20 ഇന പരിപാടികളോടെ നടത്തപ്പെടുന്ന സമ്മേളനത്തിന്റെ പ്രഖ്യാപനവേദി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളെ കൊ് പ്രൗഢമായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ നേതൃത്വത്തില്‍ മാലിക്ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച പ്രഖ്യാപിച്ച സമ്മേളനം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രഖ്യാപന പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മദീനാ മുനവ്വറയില്‍ നിന്ന് ഫോണിലൂടെ സന്ദേശ പ്രചാരണവും നടത്തി. ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി വിഷയാവതരണം നടത്തി. പി പി എം പാറന്നൂര്‍, വി പി എം ഫൈസി വില്യാപ്പള്ളി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബ്ദുല്‍ കബീര്‍ അന്‍വരി ആലപ്പുഴ, എ പി അബ്ദുല്ല മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി, ബാവ മൗലവി ക്ലാരി, അബ്ദുര്‍ റഹ്മാന്‍ മദനി കര്‍ണാടക, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് പരപ്പ, പി എ അശ്‌റഫഅലി, മുഹമ്മദ് മുബാറക് ഹാജി, അജിത്കുമാര്‍ ആസാദ് , അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രവാചക നഗരിയില്‍ നൂറുല്‍ ഉലമക്ക് ആദരം
മദീന : പരിശുദ്ദ ഉംറ നിര്‍വഹണത്തിന് വിശുദ്ദ ഭൂമിയില്‍ എത്തിയ അഖിലേന്ത്യാ സുന്നിവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ളിയാരെ മദീനയിലെ സുന്നി സമൂഹം ആദരിക്കുന്നു.ഏപ്രില്‍ 8 ന് വ്യാഴാഴ്ച്ച രാത്രി മദീന മുനവ്വറയില്‍ സൌദി നാഷണല്‍ എസ്.വൈ. എസ്.പ്രസിഡന്റ് സയ്യിദ് ഹബീബ്കോയ തങ്ങളുടെ അദ്ദ്യക്ഷതയില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനം യമനില്‍നിന്നുള്ള പ്രമുഖ പണ്ഢിതന്‍ ശൈഖ് അബ്ദുള്ള ബാ-അലവി ഉദ്ഘാടനം ചെയ്യും. അദ്ദേഹം പ്രശസ്തിപത്രവും പ്രമുഖ സൌദി പണ്ഢിതന്‍ ശൈഖ് അബ്ദുറഹ്മാന്‍ ഉമര്‍ ബാ-അബൂദ് ഉപഹാരവും നല്‍കും. പ്രമുഖ സൌദി പണ്ഢിതന്‍ ശൈഖ് അബ്ദുല്‍ അസീസ് മിഖ്വാര്‍ നൂറുല്‍ ഉലമയെ ഷാളണിയിക്കും. പി.കെ. മുഹമ്മദ് ബാദ്ഷ സഖാഫി ആലപ്പുഴ അനുമോദന പ്രസംഗവും നടത്തും.വിവിദ സംഘടനകളെ പ്രതിനിതീകരിച്ച് അബൂബക്കര്‍ അന്‍വരി, അബ്ദുല്‍റഹീം പാപ്പിനിശ്ശേരി (സൌദി നാഷണല്‍ എസ്.വൈ. എസ്.), ശംസുദ്ദീന്‍ നിസാമി, ഖാസിം പേരാമ്പ്ര(ആര്‍.എസ്. സി. സൌദി നാഷണല്‍ കമ്മിറ്റി),അബ്ദുല്‍ സലാം വടകര(മര്‍ക്കസ്), സുബൈര്‍ ഹാജി മട്ടന്നൂര്‍ (സഅദിയ്യ), തുടങ്ങിയവര്‍ പ്രസംഗിക്കും. സഅദിയ്യ മദീന കമ്മറ്റി സെക്രട്ടറി യൂസുഫ് സഅദി ബംബ്രാണ സ്വാഗതവും, ശംസുദ്ദീന്‍ മൗലവി പാലക്കോട് നന്ദിയും പറയും.
സഅദിയ്യ ദുബൈ കമ്മിറ്റി: ടി.സി മുഹമ്മദ് കുഞ്ഞി ഹാജി പ്രസിഡണ്ട്
ദുബൈ: ജാമിഅ: സഅദിയ്യ: അറബിയ്യ ദുബൈ കമ്മിറ്റിയുടെ വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ബി.എം അഹമ്മദ് മുസ്‌ലിയാര്‍ മേല്‍പ്പറമ്പ്, എം.എ മുഹമ്മദ് മുസ്‌ലിയാര്‍ ബായാര്‍, ടി.പി അബ്ദുസ്സലാം ഹാജി ഉദിനൂര്‍ എന്നിവരേയും ടി.സി മുഹമ്മദ് കുഞ്ഞി ഹാജി ഹാപ്പിലാന്റ് (പ്രസി) സയ്യിദ് ശംസുദ്ധീന്‍ ബാഅലവി (മുത്തു തങ്ങള്‍) (വര്‍ക്കിംഗ് പ്രസി) അബ്ദുല്‍ കരീം (ജന.സെക്ര) മുഹമ്മദ് ഫാറൂഖ് ടി.പി (വര്‍ക്കിംഗ് സെക്ര) കൊവ്വല്‍ ആമു ഹാജി (ട്രഷറര്‍) യഹ്‌യ ഹാജി തളങ്കര, മുഹമ്മദ് താജുദ്ധീന്‍ എം.പി, അബൂബക്കര്‍ മു സ്‌ലിയാര്‍ കൊടുങ്കൈ (വൈ:പ്രസിഡന്റുമാര്‍) അബൂബക്കര്‍ സഅദി നദ്‌വി പുഞ്ചാവി, അമീര്‍ ഹസ്സന്‍, മുഹമ്മദ് സഅദി കൊച്ചി(ജോ: സെക്രട്ടറിമാര്‍) ഖലീല്‍ ദേളി, യൂസഫ് ഹാജി കളത്തൂര്‍, സുബൈര്‍ കൂവത്തൊട്ടി, ഉസ്‌മാന്‍ സഅദി ഉളിയില്‍,അബ്ദുസ്സലാം സഅദി തെക്കുമ്പാട്, അബ്ബാസ് സഖാഫി മണ്‍ടമ, എന്‍.എ ബക്കര്‍ അംഗഡിമുഗര്‍, അബ്ദുറഹിമാന്‍ സഅദി ബായാര്‍, അഷ്‌റഫ് പറപ്പാടി, അമീര്‍ അലി ഉടുംമ്പുംതല, ഇബ്‌റാഹീം തവക്കല്‍, മുസ്‌തഫല്‍ ഫൈസി എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
Subscribe to:
Posts (Atom)