Wednesday, April 07, 2010

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 20-ാം വാര്‍ഷികത്തിന് കാസര്‍കോട്ട് പ്രൗഢമായ തുടക്കം


കാസര്‍കോട്: മദ്‌റസകള്‍ രാജ്യനന്മക്ക് എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2010 ഏപ്രില്‍ മുതല്‍ ഒമ്പതു മാസങ്ങളിലായി നടത്തുന്ന 20-ാം വാര്‍ഷിക പരിപാടികള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തോടെ തുടക്കമായി. വൈവിധ്യമായ 20 ഇന പരിപാടികളോടെ നടത്തപ്പെടുന്ന സമ്മേളനത്തിന്റെ പ്രഖ്യാപനവേദി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളെ കൊ് പ്രൗഢമായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ നേതൃത്വത്തില്‍ മാലിക്ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച പ്രഖ്യാപിച്ച സമ്മേളനം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രഖ്യാപന പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മദീനാ മുനവ്വറയില്‍ നിന്ന് ഫോണിലൂടെ സന്ദേശ പ്രചാരണവും നടത്തി. ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി വിഷയാവതരണം നടത്തി. പി പി എം പാറന്നൂര്‍, വി പി എം ഫൈസി വില്യാപ്പള്ളി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അബ്ദുല്‍ കബീര്‍ അന്‍വരി ആലപ്പുഴ, എ പി അബ്ദുല്ല മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി, ബാവ മൗലവി ക്ലാരി, അബ്ദുര്‍ റഹ്മാന്‍ മദനി കര്‍ണാടക, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ മദനി, ഹമീദ് പരപ്പ, പി എ അശ്‌റഫഅലി, മുഹമ്മദ് മുബാറക് ഹാജി, അജിത്കുമാര്‍ ആസാദ് , അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

thank you my dear friend