മദീന : പരിശുദ്ദ ഉംറ നിര്‍വഹണത്തിന് വിശുദ്ദ ഭൂമിയില്‍ എത്തിയ അഖിലേന്ത്യാ സുന്നിവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ളിയാരെ മദീനയിലെ സുന്നി സമൂഹം ആദരിക്കുന്നു.ഏപ്രില്‍ 8 ന് വ്യാഴാഴ്ച്ച രാത്രി മദീന മുനവ്വറയില്‍ സൌദി നാഷണല്‍ എസ്.വൈ. എസ്.പ്രസിഡന്റ് സയ്യിദ് ഹബീബ്കോയ തങ്ങളുടെ അദ്ദ്യക്ഷതയില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനം യമനില്‍നിന്നുള്ള പ്രമുഖ പണ്ഢിതന്‍ ശൈഖ് അബ്ദുള്ള ബാ-അലവി ഉദ്ഘാടനം ചെയ്യും. അദ്ദേഹം പ്രശസ്തിപത്രവും പ്രമുഖ സൌദി പണ്ഢിതന്‍ ശൈഖ് അബ്ദുറഹ്മാന്‍ ഉമര്‍ ബാ-അബൂദ് ഉപഹാരവും നല്‍കും. പ്രമുഖ സൌദി പണ്ഢിതന്‍ ശൈഖ് അബ്ദുല്‍ അസീസ് മിഖ്വാര്‍ നൂറുല്‍ ഉലമയെ ഷാളണിയിക്കും. പി.കെ. മുഹമ്മദ് ബാദ്ഷ സഖാഫി ആലപ്പുഴ അനുമോദന പ്രസംഗവും നടത്തും.വിവിദ സംഘടനകളെ പ്രതിനിതീകരിച്ച് അബൂബക്കര്‍ അന്‍വരി, അബ്ദുല്‍റഹീം പാപ്പിനിശ്ശേരി (സൌദി നാഷണല്‍ എസ്.വൈ. എസ്.), ശംസുദ്ദീന്‍ നിസാമി, ഖാസിം പേരാമ്പ്ര(ആര്‍.എസ്. സി. സൌദി നാഷണല്‍ കമ്മിറ്റി),അബ്ദുല്‍ സലാം വടകര(മര്‍ക്കസ്), സുബൈര്‍ ഹാജി മട്ടന്നൂര്‍ (സഅദിയ്യ), തുടങ്ങിയവര്‍ പ്രസംഗിക്കും. സഅദിയ്യ മദീന കമ്മറ്റി സെക്രട്ടറി യൂസുഫ് സഅദി ബംബ്രാണ സ്വാഗതവും, ശംസുദ്ദീന്‍ മൗലവി പാലക്കോട് നന്ദിയും പറയും.
Wednesday, April 07, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend