ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ തോക്കെ പൊസോട്ട് തങ്ങള്‍ നയിക്കും. |
മഞ്ചേശ്വരം വൊര്‍ക്കാടി പഞ്ചായത്തില്‍ പെട്ട തോക്കെ എന്ന ഗ്രാമം വിദ്യാഭ്യാസ പരമായും പിന്നില്‍ നില്‍ക്കുന്ന ഈ ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പുരോഗതിക്കും സയ്യിദ് മുഹമ്മദ് ഫാറൂഖ് അല്‍ബുഖാരിയുടെ നേതൃത്വത്തില്‍ ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ എന്ന സ്ഥാപനം രൂപീകരിച്ച് വരുന്നു. 2008 ഡിസംബര്‍ മാസത്തില്‍ മഞ്ചേശ്വരം മള്ഹറില്‍ നടന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനമായ ഖാലിദിയ്യയുടെ നാമത്തെ സ്മരിച്ച് കൊണ്ടാണ് ഖാലിദിയ്യ എജുക്കഷന്‍ സെന്റര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ഈ നാടിന്റെ യാത്രാ ദുരിതം ഇല്ലാതാക്കുന്നതിന്ന് വേണ്ടി എസ് എസ് എഫ് സമ്മേളന സ്മാരകമായി സ്മാരക റോഡ് നിര്‍മ്മിച്ച് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. പാവപ്പെട്ട കുട്ടികള്‍ക്കുള്ള പുസ്തക വിതരണം, വസ്ത്ര വിതരണം, അരി വിതരണം എന്നിവ നടന്ന് വരുന്നു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കല്യാണ സഹായ നിധിയും നല്‍കുന്നു. ഖാലിദിയ്യ എജുക്കേഷന്‍ സെന്റര്‍ സാരഥികള്‍ പ്രസിഡന്റ്: സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, വൈസ് പ്രസിഡന്റ: ് മുഹമ്മദ് സഖാഫി പാത്തൂര്‍ ആര്‍ കെ ഇബ്രാഹിം ഹാജി കെദുമ്പാടി, അബ്ബാസ് ഹാജി ശാന്തിപള്ളിഗെ, ജന സെക്ര മുഹമ്മദ് സഖാഫി തോക്കെ. ജോണ്‍ സെക്ര അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ തോക്കെ, ടി എം അബൂബക്കര്‍ കെദുമ്പാടി, ടി എ അബൂബക്കര്‍ തോക്കെ. ട്രഷറര്‍ കത്തര്‍ ബാവ ഹാജി കെദുമ്പാടി. മെമ്പര്‍മാര്‍ എസ് എം അഹ്മദ് കുഞ്ഞി സുണ്ണങ്കള, ടി എം അബ്ദുര്‍റഹ്മാന്‍ തോക്കെ, എസ് എം അബ്ബാസ് സുണ്ണങ്കള, എസ് എം മുഹ്‌യിദ്ദീന്‍ കുഞ്ഞി സുണ്ണങ്കള, ടി എ അബ്ദുല്ല കെരമനെ, അബൂബക്കര്‍ കെല്‍മിഞ്ചെ, എസ് ഐ അബൂബക്കര്‍ സുണ്ണങ്കള, ശൈഖ് അബ്ദുല്ല തൗട്‌ഗോളി, എം ഇബ്രാഹിം മൂടൂര്‍ |
Tuesday, June 22, 2010
ഖിദ്മത്തു സനീയ്യ: പണ്ഡിത ക്യാമ്പ് |
(arif arafa) പൊസോട്ട്: ശൈഖുനാ കോട്ടൂര് ഉസ്താദിന്റെ പൂര്വ്വ വിദ്യാര്തഥി സംഘടനയായ "ഖിദ്മത്തു സനീയ്യ" കാസര്കോട്ട് - കര്ണ്ണാടക സംയുകത കമിറ്റിയുടെ ആഭിമുഖ്യത്തില് പൊസോട്ട് മള്ഹറില് നടന്നു വരുന്ന പണ്ഡിത ക്യാമ്പ് സമാപിച്ചു. സയ്യിദ് ഉമരുല് ഫാറുഖ് അല്- ബുഖാരി പ്രാര്തഥനക്ക് നേത്രത്വം നല്കി. ഖിദ്മത്തു സനീയ്യ കേന്ദ്ര കമിറ്റി പ്രസിഡന്റ് ഇസ്മായില് മുസ്ലിയാരുടെ അധ്യക്ഷതയില് സയ്യിദ് ജലാലുദ്ദീന് സഅദി അല്- ബുഖാരി ഉദ്ഘാടനം ചെയ്തു. വിലായത്തു നീകാഹ് എന്ന വിഷയത്തില് എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള ഉസ്താദ് വിഷയമവതരിപ്പിച്ചു. ഉച്ചക്ക് ശേഷം പ്രസ്തുത വിഷയത്തില് ചര്ച്ചക്കും പൊന്മള ഉസ്താദ് നേത്രത്വം നല്കി . ചടങ്ങില് നൂറില് പരം യുവ പണ്ഡിതന്മാര് പങ്കെടുത്തു. |
സമാധാനം വീണ്ടെടുക്കാന്‍ സൗഹൃദ കൂട്ടായ്മകള്‍ വളര്‍ന്നു വരണം - എസ് വൈ എസ് ജില്ലാ സെമിനാര്‍ |
കാസര്‍കോട്: ജില്ലയില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇടക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനുള്ള നിരന്തര കൂട്ടായമകള്‍ ശക്തിപ്പെട്ടു വരണമെന്ന് ജില്ലാ സുന്നി സെന്ററില്‍ നടന്ന സൗഹൃദ ഗ്രാമം സെമിനാര്‍ ആഹ്വാനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സ്‌നേഹ സമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ നടത്തുന്ന ക്യാമ്പയിന്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അകലങ്ങളില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഊതിവീര്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. അടുത്ത കാലം വരെ നമ്മുടെ നാട്ടില്‍ നിലനിന്ന സൗഹൃദം തിരിച്ചു പിടിച്ചാല്‍ മാത്രമേ നാടിന് വികസനമുണ്ടാകൂ. അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നാടിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും സമാധാനം കാക്കുന്നതിനുള്ള ജാഗ്രതാ സമിതികള്‍ ഉണ്ടാവണം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. . പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം വിഷയാവതരണം നടത്തി. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞിതങ്ങള്‍, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഹാജി കാഞ്ഞങ്ങാട്, ഐ.എന്‍എല്‍ സംസ്ഥാന ട്രഷറര്‍ എന്‍.എ നെല്ലിക്കുന്ന്. നാഷണല്‍ അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്‌റി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയു പറഞ്ഞു. ഗൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി എസ്.വൈ.എസ് ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംവാദങ്ങളും 40 കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങളും സംഘടിപ്പിക്കു. 350 ഗ്രാമങ്ങളില്‍ ജാഗ്രതാ സമിതികള്‍ ചേരും. |
Subscribe to:
Posts (Atom)