Saturday, August 14, 2010

എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി യുടെ റിലീഫ് വിതരണത്തിന്റെ സംസ്ഥാന തല ഉല്‍ഘാടനം മന്ത്രി വി.സുരേന്ദ്രന്‍ പിള്ള നിര്‍വഹിക്കുന്നു




ബഹ് റൈന്‍ കേരള സുന്നി ജമാ അത്ത് ഭവന നിര്‍മ്മാണ പദ്ധതി സംസ്ഥാന തല ഉല്‍ഘാടനം പ്രതി പക്ഷ നേതാവ് ശ്രി.ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു

റംസാന്‍ വിശുദ്ധിയുടെ തണല്‍ എസ്.എസ്.എഫ് ക്യമ്പയിന്‍ സംസ്ഥാന തല പ്രഖ്യാപനം ബഹു:കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ നിര്‍വഹിക്കുന്നു


സംഘ മുന്നേറ്റങ്ങള്‍ക്ക് രൂപരേഖ നല്‍കി എസ് എസ് എഫ് ശാക്തീകരണത്തിന് ഉജ്ജ്വല തുടക്കം


ലപ്പുറം: എസ് എസ് എഫ് സംസ്ഥാന പ്രതിനിധി ക്യാമ്പ്- ശാക്തീകരണം 2010ന് കൊളത്തൂര്‍ ഇര്‍ശാദിയ്യ: കാമ്പസില്‍ ഉജ്ജ്വല തുടക്കം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിത ക്രമത്തില്‍
പുതുതലമുറക്ക് നഷ്ടപ്പെടുന്ന മൂല്യങ്ങളെ വീണെ്ടടുക്കാന്‍ ആവശ്യമായ കരുത്തുറ്റ ഇടപെടലുകളാണ് ധാര്‍മിക വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. ചരിത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഉജ്ജ്വല മാതൃകകളാണ് ആധുനിക സമൂഹത്തില്‍ വേരുറക്കേണ്ടത്. ഈ മാതൃകകളില്‍ നിന്ന് നിലക്കാത്ത വീര്യം വീണെ്ടടുത്തുകൊണ്ടുള്ള സമരോത്സുകമായ ഇടപെടലുകളിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ഇതാണ് ശാക്തീകരണം ക്യാമ്പിന്റെ ഉന്നം.
അരുതായ്മകളേയും ക്രമവിരുദ്ധ സംസ്‌കാരങ്ങളെയും ധാര്‍മികത കൊണ്ട് ജയിച്ചടക്കി
സുതാര്യവും ശാസ്ത്രീയവുമായ സംഘാടനത്തിലൂടെ പുതിയ മുന്നേറ്റങ്ങള്‍ക്കും
ഇസ്‌ലാമിക നവജാഗരണ സംരംഭങ്ങള്‍ക്കും കരുത്ത് പകരുന്ന പഠനങ്ങള്‍, ഗ്രൂപ്പ്
ചര്‍ച്ചകള്‍ തുടങ്ങിയവയാല്‍ സജീവമാണ് ശാക്തീകരണം. വിവിധ ജില്ലകളില്‍
നടത്തിയ സിറ്റിംഗുകളിലൂടെ പ്രത്യേകം തിരഞ്ഞെടുത്ത 200 പ്രവര്‍ത്തകരാണ്
ശാക്തീകരണത്തിലെ പ്രധിനിധികള്‍. ഐതിഹാസികമായ ഇസ്‌ലാമിക ചരിത്രത്തിലെ എട്ട്
സംഭവങ്ങളെ അനുസ്മരിക്കും വിധം ചിട്ടപ്പെടുത്തിയ എട്ട് ഗ്രപ്പുകളായാണ്
ശാക്തീകരണം പ്രതിനിധികളെ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ, കാരുണ്യ,
സേവന മേഖലകള്‍ കേന്ദ്രീകരിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജന
ശ്രദ്ധയാകര്‍ഷിക്കുന്ന വിവിധ പദ്ധതികള്‍ക്കാണ് ശാക്തീകരണം'10 രൂപം നല്‍കുക.
കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടക്കുന്ന
ശാക്തീകരണം സയ്യിദ് ടി എസ് കെ തങ്ങള്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ്
ഇബ്രാഹിം ഖലീലുല്‍ ബുഖാരി ആത്മീയ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളെ
അടിസ്ഥാനമാക്കി നടന്ന ക്‌ളാസ്സുകള്‍ക്ക് പൊന്മള അബ്ദുല്‍ ഖാദിര്‍
മുസ്‌ലിയാര്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, എം മുഹമ്മദ് സാദിഖ്, വി
അബ്ദുല്‍ ജലീല്‍ സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയവര്‍ നേതൃത്വം
നല്‍കി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ആര്‍ പി ഹുസൈന്‍, എന്‍ വി
അബ്ദുറസാഖ് സഖാഫി, എ പി ബശീര്‍ എന്നിവര്‍ ക്‌ളാസ്സുകള്‍ക്ക് നേതൃത്വം
നല്‍കും


സ്ത്രീകള്‍ പൊതുരംഗത്തുവന്നാല്‍ പാതിവ്രത്യവും പരിശുദ്ധിയും നഷ്ടപ്പെടും: കാന്തപുരം

മനാമ: സ്ത്രീകള്‍ പൊതുരംഗത്ത് വരാന്‍ പാടില്ല എന്നുതന്നെയാണ് തങ്ങളുടെ നിലപാടെന്ന് അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍
മുസ്‌ലിയാര്‍. സ്ത്രീകള്‍ വന്നാല്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുകയെന്നും
ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും
അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ പൊതുരംഗത്തുവന്നാല്‍ പാതിവ്രത്യവും പരിശുദ്ധിയും നഷ്ടപ്പെടും. സ്ത്രീകള്‍ ലജ്ജയില്ലാതെ പൊതുരംഗത്ത് ഇടപെടുന്നതുമൂലം ഇത്തരം നൂറുകണക്കിന് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടക്കലില്‍ നടന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ
പങ്കെടുപ്പിക്കരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ഹൈദരലി ശിഹാബ്
തങ്ങളാണ് യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.
അതനുസരിച്ചാണ് തങ്ങള്‍ യോഗത്തിനുപോയത്. ആരെയും ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ടിട്ടില്ല.


ചേളാരി വിഭാഗത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് സുന്നി ഐക്യം
നടക്കാത്തതെന്നും ഐക്യം വേണ്ടതാണെന്നും കാന്തപുരം പറഞ്ഞു. കോട്ടക്കല്‍ യോഗം
സുന്നി ഐക്യത്തിനുള്ള തുടക്കമാണോ എന്നുചോദിച്ചപ്പോള്‍, കോട്ടക്കല്‍ യോഗം
അതിനുള്ള തുടക്കമായിരിക്കാം എന്ന് അദ്ദേഹം മറുപടി നല്‍കി. രാഷ്ട്രീയ
ഭിന്നതയുണ്ടെങ്കിലും ഇല്ലെങ്കിലും യോജിപ്പ് അനിവാര്യമാണെന്ന് അദ്ദേഹം
പറഞ്ഞു.

ചേകന്നൂര്‍ മൗലവിയെ വധിക്കാന്‍ മര്‍ക്കസില്‍ ഗൂഢാലോചന നടന്നുവെന്ന
സി.ബി.ഐയുടെ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉസ്മാന്‍ മുസ്‌ലിയാര്‍
മര്‍ക്കസില്‍ ജോലി ചെയ്തിരുന്നുവെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം
തെറ്റായ വാദങ്ങളുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉസ്മാന്‍ മുസ്‌ലിയാര്‍
മര്‍കസില്‍ നിന്ന് പോയിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്
തിരോധാനമുണ്ടാകുന്നത്. തെറ്റായിപ്പറഞ്ഞ കാര്യം തെളിവാക്കാന്‍ പാടില്ല.
സി.ബി.ഐയുടെ വാദം വലിയ പ്രാധാന്യത്തോടെ നല്‍കിയ ഒരു പത്രം പിറ്റേന്ന്
വിളിച്ച് `സാഷ്ടാംഗം` പറഞ്ഞു.

മത വര്‍ഗീയത മാറ്റാന്‍ ശ്രമിക്കുന്നതുപോലെ രാഷ്ട്രീയ വര്‍ഗീയതയും
തുടച്ചുനീക്കണം. രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ പേരില്‍ മനുഷ്യജീവന്‍
നശിപ്പിക്കാന്‍ പാടില്ല.മുസ്‌ലിംകളും ഹിന്ദുക്കളും ക്രൈസ്തവരും
മറ്റുമതക്കാരും മതമില്ലാത്തവരും അവരുടെ ആദര്‍ശവും ആശയവും
മുറുകെപ്പിടിക്കുന്നത് വര്‍ഗീയതയോ തീവ്രവാദമോ അല്ല. എന്നാല്‍, തങ്ങളുടെ
ആദര്‍ശം മറ്റ് വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെങ്കില്‍ അതാണ്
വര്‍ഗീയത. ഏതെങ്കിലുമൊരു മതവിഭാഗം ആ മതത്തിന്റെ ചിട്ടക്കനുസരിച്ച്
ജീവിച്ചാല്‍ അയാള്‍ വര്‍ഗീയവാദിയാണ് എന്ന് ചിന്തിക്കുന്നവരുണ്ട്. അത്
മാറ്റണം.

അബ്ദുന്നാസിര്‍ മഅ്ദനി കഴിഞ്ഞകാലത്ത് നടത്തിയ പ്രസംഗങ്ങളുടെയും മറ്റും
പേരില്‍ പരസ്യമായി പാശ്ചാത്തപിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം ഇത്തരം
പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട് എന്ന് തോന്നിയിട്ടില്ല. ഒരുപാട്
വര്‍ഷങ്ങള്‍ ജയിലിലടച്ചശേഷം നിരപരാധിയാണെന്നുകണ്ട് വിട്ടയച്ച്, പിന്നീട്
വീണ്ടും പ്രതിക്കൂട്ടിലാക്കുന്നത് സംശയകരമാണ്. ഇതില്‍ ഗൂഢാലോചനയുടെ ഫലമാണോ
എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് കാന്തപുരം പറഞ്ഞു. ബഹ്‌റൈന്‍ കേരള
സുന്നി ജമാഅത്ത് 30ാം വാര്‍ഷിക സമാപനത്തില്‍ പങ്കെടുക്കാനാണ് കാന്തപുരം
ബഹ്‌റൈനിലെത്തിയത്.

മുഹിമ്മാത്ത് നഴ്‌സറി സ്‌കൂള്‍ ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്തു.