മള്ഹറില്‍ നടന്ന ആത്മിയ സദസ്സിനും ഇഫ്താര്‍ സംഗമത്തിനും ഭക്തിനിര്‍ഭലമായ സമാപനം |
Posted by : Abdul Azeez on : 2010-09-02 |
മഞ്ചേശ്വരം: മഞ്ചേശ്വരം മള്ഹറില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഇഫ്താര്‍ സംഗമത്തിനും ആത്മിയ സ്വലാത്ത് മജ് ലിസിനും ഭക്തി നിര്‍ഭലമായ സമാപനം. റമളാന്‍ 21 -ന് ളുഹ്ര്‍ നിസ്കാരാനന്തരം മള്ഹര്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ഹാന്‍ സദസ്സിന് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി നേതൃത്വം നല്‍ക്കി. |
Thursday, September 02, 2010
സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം സന്ദേശയാത്ര പ്രയാണമാരംഭിച്ചു |
സഅദാബാദ്: വിശുദ്ധറമളാനിലെ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ സന്ദേശയാത്ര പ്രയാണമാരഭിച്ചു. മാലിക്കുദ്ദീനാര്‍ (റ)മഖാം സിയാറത്തിന് ശേഷം സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. അയ്യുബ്ഖാന്‍ സഅദികൊല്ലം, പാറപ്പള്ളി ഇസ്മായിഈല്‍ സഅദി, ഹാജിപുതിയപുര ശംസുദ്ദീന്‍, റഫീഖ് ആലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹമീദ് പരപ്പ സ്വാഗതവും ഇബ്രാഹിം കൊല്ലമ്പാടി നന്ദിയും പറഞ്ഞു. ജില്ലയില്‍ ഉടനീളംപര്യടനം നടത്തുന്ന സന്ദേശയാത്ര സംപ്തമ്പര്‍ 4ന് പ്രാര്‍ത്ഥനാ സമ്മേളന നഗരിയില്‍ നമാപിക്കും. |
Subscribe to:
Posts (Atom)