കുവൈത്ത്: സൃഷ്ടാവ് അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുര്‍ആന്‍ അനിര്‍വചനീയമായ സൗന്ദര്യമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന:സെക്രട്ടരി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കൃത്യമായ ഖണ്ഡിതസത്യങ്ങള്‍, തന്ത്രപ്രധാനമായ പ്രയോഗങ്ങള്‍,വാക്കുകള്‍,വാക്ക്യങ്ങള്‍, അടിമുടി അത്യാകര്‍ഷകവും, പ്രശംസനീയവുമായ ശൈലീ വിശേഷം എന്നിവ വിശുദ്ധ ഖുര്‍ആനിന്റെ മാത്രം പ്രത്യേകതകളാണ്. ഖുര്‍ആനില്‍ നിത്യവും പതിവാക്കേണ്ട പ്രധാനപ്പെട്ട സുറത്തുകളില്‍ ഒന്നാണ് യാസീന്‍ സൂറത്ത്. അല്ലാഹുവിന്റെ ഏകത്വവും, തൗഹിദും, വിശുദ്ധ പ്രവാചകരിലുള്ള വിശ്വാസവും അരക്കിട്ടുറപ്പിക്കുന്ന യാസീന്‍ സൂറത്ത് ഏത് കര്യം ഉദ്ദേശച്ചാണോ പരായണം ചെയ്യുന്നത് അത് സഫലമാക്കപ്പെടുമെന്നത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. എസ്‌വൈഎസ് കുവൈത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആന്റെ രണ്ടാം ഘട്ടമായ സൂറത്ത് യാസീന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിലെ വിവിധ ഏരിയകളിലായി പ്രത്യേകം നടത്തപ്പെടുന്ന സൂറത്ത് യാസീന്‍ കോഴ്‌സിന് നിരവധി പഠിതാക്കളാണ് പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തീര്‍ത്തും സൗജന്യമായി നടത്തപ്പെടുന്ന കോഴ്‌സിന ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 99493803,66238315 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. എസ്‌വൈഎസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയരക്ടര്‍ അഹ്മദ്.കെ.മാണിയൂര്‍, കെ. നിസാര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. ശുക്കൂര്‍ കൈപുറം സ്വാഗതവും, ഹബീബ് രാങ്ങാട്ടൂര്‍ നന്ദിയും പറഞ്ഞു.
Thursday, December 31, 2009
Subscribe to:
Posts (Atom)