Sunday, July 04, 2010

അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിലെ കുറ്റവാളികളെ ശിക്ഷിക്കണം: കാന്തപുരം

കോഴിക്കോട്‌: തൊടുപുഴ ന്യൂമാന്‍സ്‌ കോളജിലെ അധ്യാപകനെ ആക്രമിച്ച സംഭവത്തെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. ആശയത്തെ ആശയപരമായും നിയമത്തെ നിയമപരമായും നേരിടുകയാണു വേണ്ടത്‌. ആയുധംകൊണ്ടോ അക്രമംകൊണ്ടോ ആശയങ്ങളെ നേരിടുന്നത്‌ ശരിയായ രീതിയല്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും ശ്രദ്ധ വേണം. ആശയങ്ങള്‍ക്കെതിരേ കടന്നാക്രമണമുണ്ടായാല്‍ അതിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നതും ആയുധമെടുക്കുന്നതും ഇസ്‌ലാമിന്റെ നയമല്ല. ആശയത്തെ ആശയം കൊണ്ടുതന്നെയാണു പ്രതിരോധിക്കേണ്ടത്‌. തൊടുപുഴ സംഭവത്തിന്റെ പേരില്‍ ജനങ്ങള്‍ വികാരപ്രകടനങ്ങള്‍ക്കു മുതിരരുതെന്നും സംയമനം പാലിക്കണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു.

മള്ഹര്‍ സ്വലാത്ത് മജ് ലിസും ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും ജുലൈ 29ന്
മഞ്ചേശ്വരം: മള്ഹറില്‍ എല്ലാ മാസവും നടന്ന് വാരുന്ന സ്വലാത്ത് മജ് ലിസും ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും ജുലൈ 29ന് വ്യാഴാഴ്ച്ച അസ്തമിച്ച വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മള്ഹറില്‍ വെച്ച് നടക്കും. സംയുക്തഖാസി ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം ബുഖാരി, ഹാഫിള്‍ യഹ്കൂബ്‌ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

ഇമാം നവവി അവാര്‍ഡ് മൗലാന നുറുല്‍ ഉലമയ്ക്ക്


കൊല്ലം: തെക്കന്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്‌ളക്‌സ്അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഇമാം നവവി പുരസ്‌കാരം മദ്‌റസാ പ്രസ്ഥാനത്തിന്റെ സമുദ്ധാരകനും ജാമിഅ സഅദിയ്യയുടെ ശില്‍പ്പിയുമായ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ക്ക്. വിദ്യാഭ്യാസ സാമൂഹിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഇസ്‌ലാമിക ഗ്രന്ഥ രചനയില്‍ സജീവമായുള്ളവര്‍ക്കും നല്‍കുന്നതാണ് പുരസ്‌കാരം. 25000രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഈമാസം 18ന് നടക്കുന്ന ഖാദിസിയ്യ15-ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന വേദിയില്‍ വിതരണം ചെയ്യും. ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ സാന്നിധ്യത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് പുരസ്‌കാരം നല്‍കുക. ഡോ. എന്‍ ഇല്ല്യാസ് കുട്ടി ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

തീവ്രവാദത്തെ പ്രതിരോധിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യം. നൂറുല്‍ ഉലമ


സഅദാബാദ്: ലോകത്ത് അതികരിച്ചു വരുന്ന തീവ്രവാദത്തെയും ഭീകര പ്രവര്‍ത്തനങ്ങളെയും പ്രായോഗികമായി പ്രതിരോധിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അഖിലേന്ത്യ ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് പ്രസിഡ ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ശരിയായ വിശ്വാസം വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് തീവ്രവാദികളോ ഭീകരവാദികളോ ആവാന്‍ സാധിക്കില്ല. മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായി വഴി തെറ്റുന്ന യുവ സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ സംസ്‌കാര സമ്പന്നരാക്കുകയും ശരിയായ വിശ്വാസികളാക്കുകയും ചെയ്യുകയെന്നതാണ് അവരെ നേര്‍വഴിയിലേക്ക് നയിക്കാനുളള പ്രതിവിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഅദിയ്യ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്ക റി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍- മദ്രസാ റാങ്ക് ജേതാക്കള്‍ക്കുളള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ പ്രഫ. സുബൈര്‍ മൊയ്തു ആധ്യക്ഷം വഹിച്ചു. പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുല്ലച്ചേരി അബ്ദുല്‍ റഹ് മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, ഹമീദ് പരപ്പ, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മൊയ്തീന്‍ കുഞ്ഞി, മൊയ്തു ഹാജി കോട്ടക്കുന്ന്, സത്താര്‍ ചെമ്പിരിക്ക, മുഹമ്മദ് തായലങ്ങാടി, അബ്ദുല്ല ഹാജി കളനാട് പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഇസ്മാഇല്‍ സഅദി പാറപ്പളളി നന്ദിയും പറഞ്ഞു

സുന്നി മര്‍കസിന്റെ കിഴില്‍ പശ്ചിമ ബംഗാളില്‍ ഉല്‍ഘടനം ചെയ്യപ്പെട്ട മസ്ജിദുകള്‍


എസ്എസ്എഫ് മുതഅല്ലിം സമ്മേളനം ജില്ല പ്രഖ്യാപനം