Sunday, July 04, 2010

ഇമാം നവവി അവാര്‍ഡ് മൗലാന നുറുല്‍ ഉലമയ്ക്ക്


കൊല്ലം: തെക്കന്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്‌ളക്‌സ്അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഇമാം നവവി പുരസ്‌കാരം മദ്‌റസാ പ്രസ്ഥാനത്തിന്റെ സമുദ്ധാരകനും ജാമിഅ സഅദിയ്യയുടെ ശില്‍പ്പിയുമായ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ക്ക്. വിദ്യാഭ്യാസ സാമൂഹിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഇസ്‌ലാമിക ഗ്രന്ഥ രചനയില്‍ സജീവമായുള്ളവര്‍ക്കും നല്‍കുന്നതാണ് പുരസ്‌കാരം. 25000രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഈമാസം 18ന് നടക്കുന്ന ഖാദിസിയ്യ15-ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന വേദിയില്‍ വിതരണം ചെയ്യും. ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ സാന്നിധ്യത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് പുരസ്‌കാരം നല്‍കുക. ഡോ. എന്‍ ഇല്ല്യാസ് കുട്ടി ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

No comments:

Post a Comment

thank you my dear friend