കോഴിക്കോട്: തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. ആശയത്തെ ആശയപരമായും നിയമത്തെ നിയമപരമായും നേരിടുകയാണു വേണ്ടത്. ആയുധംകൊണ്ടോ അക്രമംകൊണ്ടോ ആശയങ്ങളെ നേരിടുന്നത് ശരിയായ രീതിയല്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും ശ്രദ്ധ വേണം. ആശയങ്ങള്‍ക്കെതിരേ കടന്നാക്രമണമുണ്ടായാല്‍ അതിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നതും ആയുധമെടുക്കുന്നതും ഇസ്‌ലാമിന്റെ നയമല്ല. ആശയത്തെ ആശയം കൊണ്ടുതന്നെയാണു പ്രതിരോധിക്കേണ്ടത്. തൊടുപുഴ സംഭവത്തിന്റെ പേരില്‍ ജനങ്ങള്‍ വികാരപ്രകടനങ്ങള്‍ക്കു മുതിരരുതെന്നും സംയമനം പാലിക്കണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend