Saturday, January 29, 2011

മള്ഹറില്‍ അഹ്മദ് അല്‍ സഹ്‌റാന് സ്വീകരണം നല്‍കി


kasaragod.com, news, vartha, kasaragodvartha, kasaragodnews

മഞ്ചേശ്വരം : മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്തനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃക കാണിച്ച് പ്രശസ്തി നേടിയ മള്ഹര്‍ നൂറില്‍ ഇസ്ലാമി തഅലീമിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്‍കാന്‍ സൗദി അറേബ്യയില്‍ നിന്നുമെത്തിയ അഹ്മദ് അല്‍-സഹ്‌റാന് മള്ഹറില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യവും കുട്ടികളുടെ പഠനത്തിലുള്ള താല്‍പ്പര്യം പ്രത്യേകം വിലയിരുത്തുകയും കുട്ടികള്‍ക്കും സ്ഥാപന ഭാരവാഹികള്‍ക്കും പ്രോത്സാഹനം നല്‍കുകയും സ്ഥാപനത്തിനുള്ള എല്ലാ വിധ സഹകരണങ്ങളും ഉറപ്പ്് നല്‍കുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം ഗള്‍ഫ് പര്യടനം നടത്തുന്ന ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിയുമായി ഫോണില്‍ സംഭാഷണം നടത്തുകയും ചെയ്തു.

സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കാട്, ഹസ്സന്‍ സഅദി അല്‍-അഫ്ള്ളലി, അബൂബക്കര്‍ സിദ്ധിഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി പി മൗലവി കടലുണ്ടി, ഹസ്സന്‍ കുഞ്ഞി, സക്കരിയ്യ മാസ്റ്റര്‍ കുണിയ തുടങ്ങിയവര്‍ അഹമ്മദ് അല്‍ സഹ്‌റാനെ സ്വീകരിച്ചു.

രാജ്യദ്രേഹികള്‍ക്കെതിരെ കൈകോര്‍ക്കുക: അയ്യൂബ്ഖാന്‍ സഅദി കൊല്ലം

സഅദാബാദ്: രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഭിന്നിപ്പിക്കുക ഭരിക്കുക എന്ന ഹീന തന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കും, തീവ്രവാദ സംഘടനള്‍ക്കുമെതിരെ കൈ കോര്‍ക്കണമെന്നും. 6പതിറ്റാണ്ടായി പരിഹരിക്കപ്പെടാത്ത ദാരിദ്ര്യം രാജ്യത്ത് നിന്നും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും പ്രഗല്‍ഭ പ്രഭാക്ഷകന്‍ അയ്യൂബ്ഖാന്‍ സഅദി കൊല്ലം അഭിപ്രായപ്പെട്ടു.

സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ത്തികള്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ കെ.സി റോഡ് ഹുസൈന്‍ സഅദി പ്രാര്‍ത്ഥന നടത്തി. ശറഫുദ്ധീന്‍ സഅദി അധ്യക്ഷതവഹിച്ചു. ജഅ്ഫര്‍ സ്വാദിഖ് സഅദി എം. എ റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി.

ആട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ സിദ്ധീഖ് സഖാഫി.എം.ബി.എ. അബ്ബാസ് മൊഗര്‍, അമീന്‍ ചെന്നാര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പ്രൊഫ: സുബൈര്‍ മൊയ്തു സാഹിബ് മുഖ്യാതിതിയായിരുന്നു. കാമ്പസ് ലീഡര്‍ ആബിദ് ബെളിഞ്ച പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ആബിദ് കൊടക് സ്വാഗതവും അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു