മഞ്ചേശ്വരം: മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച മച്ചംമ്പാടി ആസ്ഥാനമായി സി.എം നഗറില്‍ സ്ഥാപിക്കപ്പെട്ട മള്ഹര്‍ നൂരില്‍ ഇസ് ലാമില്‍ ഹുദാ സുന്നി മസ്ജിദിന്റെ കീഴില്‍ പുതുതായി ആരംഭിച്ച നൂറുല്‍ ഹുദ സുന്നി മദ്റസ ഉല്‍ഘാടന കര്‍മ്മവും കുട്ടികള്‍കുള്ള പുസ്തക വിതരണവും സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നിര്‍വ്വഹിച്ചു. ഹുസൈനാര്‍ ഹാജി (മച്ചംമ്പാടി ജുമാ മസ്ജിദ് പ്രസിഡന്റ്), ബാവാ ഹാജി (മുന്‍ പ്രസിഡന്റ്), പുച്ചതബയല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഫകറുദ്ദീന്‍, ശരീഫ് മഞ്ചേശ്വരം, ശാഫി പാവൂര്‍, ഇഖ്ബാല്‍ പേസോട്ട്, ബഷീര്‍ സഅദി, ഹമീദ് മദനി, ഹസ്സന്‍ സഅദി (എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ്) തുടങ്ങിയവര്‍ സംസാരിച്ചു. ഉമറുല്‍ ഫാറൂഖ് മദനി സ്വാഗതവും, കുബ്ബണ്ണൂര്‍ ഹസ്സന്‍ അഹ്സനി നന്ദിയും പറഞ്ഞു. |