Monday, January 03, 2011

കൂറ്റമ്പാറ ദാരിമി വ്യാഴാഴ്ച മഞ്ചേശ്വരത്ത് ; ഖാസി ഹൗസ് ഉദ്ഘാടനം ഖുറാ തങ്ങള്‍ നിര്‍വ്വഹിക്കും.

മഞ്ചേശ്വരം : എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി നാളെ വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പ്രസംഗിക്കും. രാവിലെ 10 മണിക്ക് മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന ജില്ലാ എസ്.വൈ.എസ് നോര്‍ത്ത് സോണ്‍ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകന്റെ പണിപ്പുര എന്ന വിഷയത്തില്‍ കൂറ്റമ്പാറ ക്ലാസ്സെടുക്കും. ഉച്ചയക്ക് 2 ന് സംയുക്ത ജമാഅത്തിലെ മഹല്ല് പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന മഹല്ല് കൂട്ടായ്മയില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതിരോധം എന്ന വിഷയത്തിലും കൂറ്റമ്പാറ ക്ലാസ്സെടുക്കും. വൈകിട്ട് 4ന് നടക്കുന്ന ഖാസി ഹൗസ് ഉദ്ഘാടന പൊതു സമ്മേളനത്തില്‍ കൂറ്റമ്പാറ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. ഖാസി ഹൗസ് ഉദ്ഘാടനം സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ നിര്‍വ്വഹിക്കും. സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍തഥന നടത്തും. നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബുഖാരി , സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞിതങ്ങള്‍ കല്ലക്കട്ട,, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ഉജിറ, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി,, ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,, കെ.പി ഹുസൈന്‍ സഅദി, കന്തല്‍ സൂപ്പി മദനി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള , പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫിി കളത്തൂര്‍ , കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സി.അബ്ദുല്ല ഹാജി ചിത്താരി തുടങ്ങിയവര്‍ ആശംസ നേരും. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതവും അബ്ദുല്‍ സലാം ബുഖാരി നന്ദിയും പറയും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എസ്.എസ്.എഫ് സാരഥികള്‍ക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.


സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണം - കാന്തപുരം

കോഴിക്കോട് : പാവപ്പെട്ടവരുടെ പേടിസ്വപ്നമായി മാറിയ സ്ത്രീധന വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 33-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹവിവാഹ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീധനം മോഹിക്കാതെ വിവാഹത്തിനൊരുങ്ങുന്ന യുവാക്കള്‍ സമൂഹത്തിന് മാതൃകയാണ്. യുവ സമൂഹവും രക്ഷകര്‍ത്താക്കളും സാമൂഹ്യ സംഘടനകളും ഈ രംഗത്ത് ശക്തമായ ബോധവത്കരണനനവും ക്രിയാത്മക പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, മുസ്‌ലിം ലീഗ് പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രിസിഡന്റ് ഷഹന്‍ഷാ ജഹാംഗീര്‍ മുഖ്യാതിഥിയായിരുന്നു.

മര്‍കസ് അനാഥാലയത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 33 യുവതികളുടെ വിവാഹമാണ് സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , എ.പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ നികാഹിന് കാര്‍മ്മികത്വം വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പി.പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ഡോ: എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, വി.പി.എം ഫൈസി വില്യാപള്ളി. അബൂ ഹനീഫല്‍ ഫൈസി തെന്നല, ഉസ്മാന്‍ സഖാഫി മുത്തേടം (ഒമാന്‍), ടി.പി അബൂബക്കര്‍ ഹസനി (ഖത്തര്‍), ആലക്ക കുഞ്ഞഹമ്മദ് ഹാജി (ഷാര്‍ജ), പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, മോയുട്ടി മൗലവി പുളിക്കല്‍, ടി.കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, പി.കെ മുഹമ്മദ് ബാദുഷ സഖാഫി, പി.എം.കെ ഫൈസി, പ്രൊ: എ.കെ അബ്ദുല്‍ഹമീദ്, സി.പി മൂസഹാജി തുടങ്ങിയ പണ്ഡിതരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ ചടങ്ങിന് സാക്ഷിയായി.

തീവ്രവാദം വ്യക്തികളെയും സമൂഹത്തെയും നശിപ്പിക്കും: നൂറുല്‍ ഉലമ

കാഞ്ഞങ്ങാട്: ഭീകരപ്രവര്‍ത്തനവും തീവ്രവാദവും വ്യക്തിയെയും സമൂഹത്തെയും നാശത്തിലേക്ക് നയിക്കുമെന്ന് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം നശിക്കുകയെന്നതാണ് ഭീകരവാദത്തിന്റെ ഫലം. സ്വയം നശിച്ചുകൊ് ആര്‍ക്കും ആരെയും നന്മയിലേക്ക് കൊുവരാന്‍ കഴിയില്ല -എം എ ഉണര്‍ത്തി. സമൂഹത്തിന്റെ ബുദ്ധിയെയും ക്രിയാശേഷിയെയും നശിപ്പിക്കുന്ന മദ്യത്തിനെതിരെ വിദ്യാര്‍ഥി യുവജനസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് നൂറുല്‍ ഉലമ ആഹ്വാനം ചെയ്തു. പ്രബോധന സമൂഹം അറിവിലും ഭക്തിയിലും സമൂഹത്തിന് മാതൃകയാവണമെന്നും സ്വയം സംസ്‌കൃതരാവുന്നവര്‍ക്കേ ജനങ്ങളെ സംസ്‌കരിക്കാനാവൂ എന്നും എം എ ഉണര്‍ത്തി. സമൂഹത്തിന്റെ ധാര്‍മിക പരിരക്ഷക്ക് കാരണമായ പള്ളിദര്‍സുകള്‍ സംരക്ഷിക്കാന്‍ സമൂഹം അതീവജാഗ്രത പുലര്‍ത്തണം. ഇമാമുമാരുടെ കിതാബുകളില്‍ കൈകടത്തലുകള്‍ നടത്താന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുമ്പോള്‍ പഴയകാല കിതാബുകള്‍ സംരക്ഷിക്കാന്‍ സംവിധാം കാണണമെന്നും ആവശ്യപ്പെട്ടു.

മര്‍ക്കസ് 33 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

കാരന്തൂര്‍: മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ 33 ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ വൈലത്തൂര്‍ പതാക ഉയര്‍ത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ഈബിദീന്‍ തങ്ങള്‍, ഇ സുലൈമാന്‍ മുസ്ല്യാര്‍, സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍ക്കാട്, കെ കെ അഹ്മദ് കുട്ടി മുസ്ല്യാര്‍, സി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.