കൂറ്റമ്പാറ ദാരിമി വ്യാഴാഴ്ച മഞ്ചേശ്വരത്ത് ; ഖാസി ഹൗസ് ഉദ്ഘാടനം ഖുറാ തങ്ങള്‍ നിര്‍വ്വഹിക്കും. |
മഞ്ചേശ്വരം : എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി നാളെ വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പ്രസംഗിക്കും. രാവിലെ 10 മണിക്ക് മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന ജില്ലാ എസ്.വൈ.എസ് നോര്‍ത്ത് സോണ്‍ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകന്റെ പണിപ്പുര എന്ന വിഷയത്തില്‍ കൂറ്റമ്പാറ ക്ലാസ്സെടുക്കും. ഉച്ചയക്ക് 2 ന് സംയുക്ത ജമാഅത്തിലെ മഹല്ല് പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന മഹല്ല് കൂട്ടായ്മയില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ പ്രതിരോധം എന്ന വിഷയത്തിലും കൂറ്റമ്പാറ ക്ലാസ്സെടുക്കും. വൈകിട്ട് 4ന് നടക്കുന്ന ഖാസി ഹൗസ് ഉദ്ഘാടന പൊതു സമ്മേളനത്തില്‍ കൂറ്റമ്പാറ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. ഖാസി ഹൗസ് ഉദ്ഘാടനം സയ്യിദ് ഫസല്‍ കോയമ്മതങ്ങള്‍ കുറാ നിര്‍വ്വഹിക്കും. സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍തഥന നടത്തും. നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബുഖാരി , സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞിതങ്ങള്‍ കല്ലക്കട്ട,, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ഉജിറ, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി,, ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,, കെ.പി ഹുസൈന്‍ സഅദി, കന്തല്‍ സൂപ്പി മദനി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള , പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫിി കളത്തൂര്‍ , കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സി.അബ്ദുല്ല ഹാജി ചിത്താരി തുടങ്ങിയവര്‍ ആശംസ നേരും. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി സ്വാഗതവും അബ്ദുല്‍ സലാം ബുഖാരി നന്ദിയും പറയും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എസ്.എസ്.എഫ് സാരഥികള്‍ക്ക് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. |
Monday, January 03, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend