തീവ്രവാദം വ്യക്തികളെയും സമൂഹത്തെയും നശിപ്പിക്കും: നൂറുല്‍ ഉലമ |
കാഞ്ഞങ്ങാട്: ഭീകരപ്രവര്‍ത്തനവും തീവ്രവാദവും വ്യക്തിയെയും സമൂഹത്തെയും നാശത്തിലേക്ക് നയിക്കുമെന്ന് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം നശിക്കുകയെന്നതാണ് ഭീകരവാദത്തിന്റെ ഫലം. സ്വയം നശിച്ചുകൊ് ആര്‍ക്കും ആരെയും നന്മയിലേക്ക് കൊുവരാന്‍ കഴിയില്ല -എം എ ഉണര്‍ത്തി. സമൂഹത്തിന്റെ ബുദ്ധിയെയും ക്രിയാശേഷിയെയും നശിപ്പിക്കുന്ന മദ്യത്തിനെതിരെ വിദ്യാര്‍ഥി യുവജനസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് നൂറുല്‍ ഉലമ ആഹ്വാനം ചെയ്തു. പ്രബോധന സമൂഹം അറിവിലും ഭക്തിയിലും സമൂഹത്തിന് മാതൃകയാവണമെന്നും സ്വയം സംസ്‌കൃതരാവുന്നവര്‍ക്കേ ജനങ്ങളെ സംസ്‌കരിക്കാനാവൂ എന്നും എം എ ഉണര്‍ത്തി. സമൂഹത്തിന്റെ ധാര്‍മിക പരിരക്ഷക്ക് കാരണമായ പള്ളിദര്‍സുകള്‍ സംരക്ഷിക്കാന്‍ സമൂഹം അതീവജാഗ്രത പുലര്‍ത്തണം. ഇമാമുമാരുടെ കിതാബുകളില്‍ കൈകടത്തലുകള്‍ നടത്താന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുമ്പോള്‍ പഴയകാല കിതാബുകള്‍ സംരക്ഷിക്കാന്‍ സംവിധാം കാണണമെന്നും ആവശ്യപ്പെട്ടു. |
Monday, January 03, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment
thank you my dear friend