പുത്തിഗെ: കലുഷ നിലങ്ങളില്‍ ധാര്‍മിക പ്രതിരോധം എന്ന പ്രമേയത്തില്‍ അംഗടിമുഗര്‍ സെക്‌ടര്‍ എസ്।എസ്.എഫ് ജനുവരി 2,3 ന് പെര്‍മുദെ ധര്‍മതീരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി അല്‍ ഇസ്വാബ അംഗങ്ങളുടെ പദയാത്ര നടത്തി. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്‌ദല്‍ തങ്ങളുടെ മഖാം സിയാറത്തോടെ പ്രാരംഭം കുറിച്ച യാത്ര സെക്‌ടറിലെ എല്ലാ യൂണിറ്റുകളിലും പര്യടനം നടത്തി വെകിട്ട് സമ്മേളന നഗരിയായ പെര്‍മുദെയില്‍ സമാപിച്ചു. ബെള്ളിപ്പാടി ഉസ്‌താദ് ജാഥാ നായകന്‍ സുബൈര്‍ ചള്ളങ്കയത്തിന് പഥാക കൈമാറി ഉദ്‌ഘാടനം നിര്‍വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സെക്‌ടര്‍ സാരഥികളായ അബദുല്‍ ഗഫൂര്‍ അമാനി കന്തല്‍, കെ.എം കളത്തൂര്‍,ആരിഫ് സി.എന്‍,മന്‍സൂര്‍ കട്ടത്തട്‌ക്ക,ബദ്‌റുദ്ദിന്‍ കന്തല്‍ പ്രസംഗിച്ചു.
Saturday, December 26, 2009
Subscribe to:
Posts (Atom)