കുമ്പള: അംഗഡിമുഗര്‍ സെക്ടര്‍ എസ് എസ് എഫ് സെക്രട്ടറി കെ എം കളത്തൂരിനുനേരെയു ായ അക്രമത്തില്‍ സുന്നി നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കളത്തൂരില്‍ സുന്നിപ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേ ിവരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച രാത്രിയാണ് കെ എമ്മിനെ കളത്തൂരില്‍ വെച്ച് മുസ്‌ലിംലീഗ്
പഞ്ചായത്ത് സെക്രട്ടറി അബ്ദുറഹ്മാന്‍ ബെദ്രോഡിയുടെ നേതൃത്വത്തില്‍
എട്ടംഗസംഘം നടുറോഡിലിട്ട് തല്ലിച്ചതച്ചത്. കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച കെ എമ്മിനെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സുന്നി സെന്ററും മദീനാ മഖ്ദൂമും കേന്ദ്രീകരിച്ച് കളത്തൂരില്‍ നടക്കുന്ന
സുന്നി മുന്നേറ്റത്തില്‍ വിറളിപൂ വരാണ് സാമൂഹ്യദ്രോഹികളെ കൂട്ടുപിടിച്ച് അക്രമം അഴിച്ചുവിടുന്നത്. സംഭവത്തില്‍ അബ്ദുറഹ്മാന്‍ ബെദ്രോഡി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടു ്.
Monday, June 28, 2010
Subscribe to:
Posts (Atom)