മദ്യ വിപത്തിനെതിരെ പ്രതിഷേധ ശബ്ദമായി എസ്.വൈ.എസ് കലക്‌ട്രേറ്റ് മാര്‍ച്ചില്‍ ആയിരങ്ങള്‍ |
കാസര്‍കോട്: ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന മദ്യവിപത്തിനെതിരെ സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ കാസര്‍കോട് കളക്ടറേറ്റിലേക്ക് നൂറു കണക്കിനു പര്വര്‍ത്തകരുടെ പടുകൂറ്റന്‍ ബഹുജന മാര്‍ച്ച് നടന്നു. ജില്ലാ എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ ഗവ.കോളേജ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി.അബ്ദുല്ലഹാജി ചിത്താരി, ബി.കെ അബ്ദുല്ലഹാജി, എ.ബി.അബ്ദുല്ല ഹാജി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എ.ബി മൊയ്തു സഅദി, എസ്.എസ്.എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹമീദ് പരപ്പ, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് അശ്രഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. വിവിധ മേഖലാ, പഞ്ചായത്ത് ഘടകങ്ങളുടെ നേതൃത്വത്തില്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലല്‍ നിന്നു പരവര്‍ത്തകരെത്തിയിരുന്നു. സാര്‍വ്വത്രികമാവുന്ന എല്ലാ വിധ തിന്മകളുടെയും അരാജകത്വത്തിന്റെയും മുഖ്യകാരണമായി പ്രവര്‍ത്തക്കുന്ന രാക്ഷസീയ ശക്തിയായി മാറിയ മദ്യത്തിനെതിരെ ബോധവല്‍കരണം ശക്തമാക്കുന്നതോടൊപ്പം സംസ്ഥാനത്ത് പൂര്‍ണമായി നിരോധിക്കുന്നതിന് സംവിധാനം കാണണമെന്ന് മാര്‍ച്ചില്‍ അണി നിരന്നവര്‍ ആവശ്യപ്പെട്ടു. മദ്യം മനുഷ്യനെ ആലസ്യത്തിലേക്കും അലക്ഷ്യമായ ജീവിതമാര്‍ഗത്തിലേക്കും തളളിവിടുമ്പോള്‍ വരുമാനത്തിന്റെ പേരില്‍ ന്യായീകരണങ്ങള്‍ കണ്ടെത്തുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധാഗ്നി ഉയര്‍ത്തുന്നതായി എസ്.വൈ.എസ് കളക്ടറേറ്റ് മാര്‍ച്ച്. ഭരണഘടന നിര്‍ദേശക തത്വ ങ്ങളിലും രാഷ്ട്ര ശില്‍പികളുടെ സ്വപ്നങ്ങളിലും അനുശാസ്സിക്കും വിധം സംസ്ഥാനം സമ്പൂര്‍ണ്ണമായി മദ്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ ഒപ്പ് ചാര്‍ത്തിയ നിവേദനം മാര്‍ച്ചിന് ശേഷം ജില്ലാ ഭരണകൂടത്തിന് നേതാക്കള്‍ സമര്‍പ്പിച്ചു. |
Saturday, February 05, 2011
Subscribe to:
Posts (Atom)