കോഴിക്കോട്: ആശയത്തെ ആശയപരമായും നിയമത്തെ നിയമപരമായും നേരിടുകയാണ് വേണ്ടതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. അതല്ലാതെ ആയുധം കൊണേ്ടാ അക്രമം കൊണേ്ടാ ആശയങ്ങളെ നേരിടുന്നത് ശരിയായ രീതിയല്ല. അതു കൊണ്ടുതന്നെ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി കുറ്റവാളി കളെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണം. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും ശ്രദ്ധവേണം. ആശയങ്ങള്‍ക്കെതിരെ കടന്നാക്രമണമുണ്ടായാല്‍ അതിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതും ആയുധമെടുക്കുന്നതും ഇസ്‌ലാമിന്റെ നയമല്ല. ആശയത്തെ ആശയം കൊണ്ടുതന്നെയാണ് പ്രതിരോധിക്കേണ്ടത്. തൊടുപുഴ സംഭവത്തിന്റെ പേരില്‍ ജനങ്ങള്‍ വികാരപ്രകടനങ്ങള്‍ക്ക് മുതിരരുതെന്നും സംയമനം പാലിക്കണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു. |
Monday, July 05, 2010
നേരിടേണ്ടത് ആയുധം കൊണ്ടല്ല: കാന്തപുരം
Subscribe to:
Posts (Atom)