ബന്തടുക്ക: ഏണിയാടി മുസ്‌ലിം ജമാഅത്ത് ഖാസിയായി ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ടിനെ ബൈഅത്ത് ചെയ്യാന്‍ ജമാഅത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ് ഏണിയാടി. ഇതു സംബന്ധിച്ച യോഗത്തില്‍ അബ്‌ദുല്‍ കരീം സഅദി അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു. കഴിഞ്ഞ ദിവസം നിലവില്‍ വന്ന ബേഡഡുക്ക-കുറ്റിക്കോല്‍ സംയുക്ത ജമാഅത്തിന് പിന്തുണ നല്‍കിക്കൊ ണ്ടാണ് ഏണിയാടി ജമാഅത്ത് കമ്മിറ്റിയും തീരുമാനമെടുത്തത്
Tuesday, March 23, 2010
ജീര്‍ണസംസ്‌കാരങ്ങള്‍ക്കെതിരെ പൗരബോധം വളര്‍ത്തണം: നൂറുല്‍ ഉലമ
ദേളി: ശാസ്‌ത്രീയമായ മുന്നേറ്റങ്ങള്‍ക്കൊപ്പം ലോകം ധാര്‍മികമായി അധപതിച്ചുകൊണ്ടിരിക്കുകയാണെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. സഅദിയ്യ ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതികമായി സൗകര്യങ്ങള്‍ കൂടുന്തോറും തിന്മകളുടെ ആധിക്യമാണെങ്ങും. ജനങ്ങളില്‍ സാംസ്‌കാരികബോധം കുറയുന്നു. സമൂഹം ധാര്‍മികമായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളൊന്നുമറിഞ്ഞില്ലെന്ന് കരുതി മാറിനില്‍ക്കാനാവില്ല. മഹല്ല് ഖത്തീബുമാര്‍ ശക്തമായ ബോധവത്‌കരണം നടത്തണം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നതോടൊപ്പം മതവിരുദ്ധമായ സംസ്‌കാരങ്ങള്‍ കടന്നുവരാതിരിക്കാനും ശ്രദ്ധിക്കണം. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസ്സന്‍ അഹ്‌ദല്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍, പി കെ അബൂബക്കര്‍ മൗലവി, ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, സി അബ്‌ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്‌ദുല്ല മുസ്‌ലിയാര്‍, സി ഐ അമീറലി ചൂരി, ശംസുദ്ദീന്‍ പുതിയപുര തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു. |
കാസര്‍കോട് ജില്ലാ എസ്. വൈ. എസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാസര്‍കോട്: എസ്. വൈ. എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റായി പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനിയെയും, ജനറല്‍ സെക്രട്ടറിയായി സുലൈമാന്‍ കരിവെള്ളൂരിനെയും, ട്രഷററായി ചിത്താരി അബ്‌ദുല്ല ഹാജിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അബ്‌ദുല്‍ ഹമീദ് മൗലവി ആലംപാടി, എ ബി അബ്‌ദുല്ല മാസ്റ്റര്‍, ഇബ്‌റാഹിം ഫൈസി ദേലംപാടി, ബി കെ അബ്‌ദുല്ല ബേര്‍ക്ക (വൈസ് പ്രസി.), പി ബി ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്‌റഫ് കരിപ്പൊടി, ഇല്യാസ് കൊറ്റുമ്പ (ജോ.സെക്ര.). സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഹസന്‍ അഹ്‌ദല്‍, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍, ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, മുനീര്‍ ബാഖവി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ഹമീദ് പരപ്പ തുടങ്ങി 38 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. |
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 20-ാം വാര്‍ഷിക പ്രഖ്യാപനം കാസര്‍കോട്ട്
കാസര്‍കോട്: മദ്‌റസകള്‍ രാജ്യനന്മകള്‍ എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഘടകം 20-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 20 ഇന കര്‍മപദ്ധതിയുമായി നടക്കുന്ന വാര്‍ഷിക പരിപാടിയുടെ പ്രഖ്യാപനം അടുത്തമാസം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപവത്‌കരിച്ചു. രക്ഷാധികാരികളായി എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍, ആലംപാടി എ എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി (രക്ഷാധികാരികള്‍), സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട (ചെയര്‍.), പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി (വര്‍ക്കിംഗ് ചെയര്‍.), സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ഹമീദ് മൗലവി ആലംപാടി, ശാഫി ഹാജി ബേവിഞ്ച, അബ്‌ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (വൈസ് ചെയര്‍.), കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി (ജന.കണ്‍.), ഹസ്‌ബുല്ല തളങ്കര (വര്‍ക്കിംഗ് കണ്‍.), ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, ഇബ്‌റാഹിം സഅദി മുഗു, അബ്ബാസ് അന്‍വരി, ഹംസ സഖാഫി, ഹനീഫ് അഹ്‌സനി (ജോ.കണ്‍.), ഇത്തിഹാദ് മുഹമ്മദ് ഹാജി (ട്രഷ.). വിവിധ സബ്‌കമ്മിറ്റി കണ്‍വീനര്‍മാരായി ബശീര്‍ മങ്കയം (പ്രചരണം), ഹമീദ് മൗലവി ആലംപാടി (ഫിനാന്‍സ്), സി കെ ദാരിമി (പ്രോഗ്രാം) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി അധ്യക്ഷത വഹിച്ചു. അസീസ് ഫൈസി ചെറുവാടി ഉദ്‌ഘാടനം ചെയ്‌തു. പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി, ഹമീദ് മൗലവി ആലംപാടി, ഹസ്‌ബുല്ല തളങ്കര , അബ്ബാസ് അന്‍വരി, അബ്‌ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ പ്രസംഗിച്ചു. സി കെ ദാരിമി സ്വാഗതം പറഞ്ഞു. |
മച്ചംപാടി മഖാം ഉറൂസ് സമാപിച്ചു
അന്നധാനവും നടത്തി. |
വിദ്യാര്‍ഥിത്വം; സാമൂഹ്യവിചാരത്തിന്റെ സാക്ഷ്യം എസ് എസ് എഫ് ഉണര്‍ത്തുകാല കാമ്പയിന്‍ തുടങ്ങി
കാസര്‍കോട്: വിദ്യാര്‍ഥിത്വം; സാമൂഹ്യ വിചാരത്തിന്റെ സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് 15-മെയ് 15 കാലയളവില്‍ എസ് എസ് എഫ് സംസ്ഥാനകമ്മിറ്റി ആചരിക്കുന്ന ഉണര്‍ത്തുകാല കാമ്പയിന്‍ ജില്ലയില്‍ തുടക്കമായി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഉണര്‍ന്നിരിക്കുന്ന യുവത്വത്തെയും ജാഗ്രതയുള്ള സമൂഹത്തെയും സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തിലാണ് ഉണര്‍ത്തുകാലം. കാമ്പയിന്റെ ഭാഗമായി വിവിധ ഘടകങ്ങളില്‍ വ്യത്യസ്‌ത കര്‍മപരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഏപ്രില്‍ 1-15 കാലയളവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടക്കുന്ന ഉണര്‍ത്തുജാഥ ഇതില്‍ പ്രധാനമാണ്. ജാഥയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടങ്ങി. വ്യാഴാഴ്‌ച രാത്രി നടക്കുന്ന ജില്ലാ നിര്‍വാഹക സമിതി അന്തിമ രൂപം നല്‍കും. കാമ്പയിന്‍ പദ്ധതികള്‍ ബഹുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമായി വ്യാഴാഴ്‌ച രണ്ടുമണിക്ക് ജില്ലാ സുന്നി സെന്ററില്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടക്കും. എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ സംഘടനകളുടെ ജില്ലാ സമിതിയംഗങ്ങളും ജില്ലയിലെ സ്ഥാപന സാരഥികളുമാണ് കണ്‍വെന്‍ഷനില്‍ സംബന്ധിക്കുക. |
Subscribe to:
Posts (Atom)